കമ്മന: എടവക ഗ്രാമപഞ്ചായത്ത് 9,10 വാർഡ് യുഡിഎഫ് സ്ഥാനാർത്ഥി സംഗമം
കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു , ഐ.സി ബാലകൃഷ്ണൻ എം
എൽഎ മുഖ്യപ്രഭാഷണം നടത്തി. ജിൽസൺ തൂപ്പുംകര അധ്യക്ഷത വഹിച്ചു.പി.കെ ജയലക്ഷ്മി,അബ്ദുൽ അഷറഫ്, എം.സി സെബാസ്റ്റ്യൻ, കമ്മന മോഹനൻ,ജെൻസി ബിനോയ് എന്നിവർ സംസാരിച്ചു.

ജൈവവൈവിധ്യ കോൺഗ്രസ്; അപേക്ഷ ക്ഷണിച്ചു.
സംസ്ഥാന ജൈവ വൈവിധ്യ ബോർഡ് വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന പതിനെട്ടാമത് ജൈവവൈവിധ്യ കോൺഗ്രസ് ജില്ലാതല മത്സരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു. സ്കൂൾ വിദ്യാർത്ഥികൾക്കായി ജൂനിയർ, സീനിയർ വിഭാഗങ്ങളിൽ പ്രൊജക്റ്റ് അവതരണം, പെയിന്റിങ്, പെൻസിൽ ഡ്രോയിങ്, പുരയിട ജൈവവൈവിധ്യ സംരക്ഷണം