ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) വണ്‍ ടൈം പാസ്വേഡുകള് (ഒടിപികള്‍) ഉള്‍പ്പെടെയുള്ള വാണിജ്യ സന്ദേശങ്ങളില്‍ ‘ട്രെയ്സിബിലിറ്റി മാൻഡേറ്റി’നുള്ള സമയപരിധി ഡിസംബർ 1 വരെ നീട്ടി. സ്പാം, ഫിഷിങ് എന്നിവ ലക്ഷ്യമാക്കിയുള്ള സന്ദേശങ്ങള്‍ തടയുന്നതിന് വേണ്ടിയാണ് ട്രെയ്സിബിലിറ്റി നടപ്പിലാക്കുന്നത്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ടുള്ള സേവന തടസങ്ങളെക്കുറിച്ച് ടെലികോം ഓപ്പറേറ്റര്‍മാര്‍ ആശങ്ക ഉന്നയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ട്രായി സമയപരിധി നീട്ടിയത്. നവംബർ 1 മുതല്‍ ട്രെയ്സിബിലിറ്റി നിയമം നടപ്പിലാക്കുന്നത് വലിയ തോതിലുള്ള സേവന തടസ്സങ്ങള്‍ക്ക് കാരണമാകുമെന്ന് ടെലികോം കമ്പനികള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ബാങ്കുകള്‍, ടെലിമാര്ക്കറ്റുകള് ഉള്‍പ്പെടെ നിരവധി ബിസിനസുകള്‍ ഇതുവരെ സാങ്കേതികമായി ഈ മാറ്റങ്ങള്‍ക്ക് തയ്യാറാകാത്തതാണ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടിയത്. അതുകൊണ്ടാണ് സമയപരിധി ഡിസംബര്‍ ഒന്നിലേക്ക് നീട്ടിയത്. പുതിയ തീരുമാനപ്രകാരം ട്രെയ്സിബിലിറ്റി മാൻഡേറ്റ് പാലിക്കാത്ത സന്ദേശങ്ങള്‍ ഡിസംബർ 1 മുതല്‍ ബ്ലോക്ക് ചെയ്യും. ഒട്ടുമിക്ക ടെലിമാർക്കറ്റർമാർക്കും പ്രിൻസിപ്പല്‍ എൻ്റിറ്റികള്ക്കും (പിഇ) അവരുടെ സംവിധാനങ്ങള്‍ നവീകരിക്കേണ്ടതുണ്ടെന്നും, ഒടിപികള്‍ പോലുള്ള നിർണായക സന്ദേശങ്ങള്‍ തടസ്സമില്ലാതെ ലഭിക്കുന്നത് ഉറപ്പാക്കാൻ ഈ നടപടി ആവശ്യമാണെന്നും ടെലികോം കമ്പനികള്‍ വ്യക്തമാക്കി

ഒഴിവാക്കുക! ഈ മൂന്ന് ഭക്ഷണങ്ങൾ നിങ്ങളുടെ മുഖത്ത് വേഗത്തിൽ പ്രായക്കൂടുതല്‍ തോന്നിപ്പിക്കും
ചര്‍മ്മത്തിന്റെ ആരോഗ്യം സംരക്ഷിക്കാനായി ഭക്ഷണകാര്യത്തില്‍ ഏറെ ശ്രദ്ധ വേണം. പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങള്‍, സംസ്കരിച്ച ഭക്ഷണങ്ങള്‍, അമിതമായി കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ തുടങ്ങിയവയൊക്കെ ചര്‍മ്മത്തെ മോശമാക്കുകയും മുഖത്ത് പ്രായം തോന്നിക്കാന്‍ കാരണമാവുകയും ചെയ്യും. അത്തരത്തില്‍