എഡിഎമ്മായിരുന്ന നവീൻ ബാബുവിന്റെ ആത്മഹത്യയില്‍ കണ്ണൂർ മുൻ പഞ്ചായത്ത് പ്രസിഡണ്ടും സിപിഎം നേതാവുമായ പി.പി ദിവ്യയെ ഇന്ന് അഞ്ച് മണി വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. കണ്ണൂർ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. രണ്ട് ദിവസത്തേക്ക് ദിവ്യയെ കസ്റ്റഡിയില്‍ വേണമെന്നായിരുന്നു പോലീസിന്റെ ആവശ്യം. കൂടുതല്‍ മൊഴിയെടുക്കല്‍ അടക്കമുള്ള കാര്യങ്ങള്‍ പോലീസ് കസ്റ്റഡി അപേക്ഷയില്‍ സൂചിപ്പിച്ചിരുന്നെങ്കിലും ഇന്ന് വൈകിട്ട് അഞ്ച് മണി വരെ മാത്രം കോടതി കസ്റ്റഡി അനുവദിക്കുകയായിരുന്നു. അഞ്ച് മണിക്ക് ശേഷം ദിവ്യയെ പള്ളിക്കുന്ന് വനിതാ ജയിലില്‍ തിരിച്ചെത്തിക്കണം. ചോദ്യം ചെയ്യല്‍ എവിടെയാണ് എന്നതില്‍ വ്യക്തതയില്ല. കണ്ണൂർ കളക്ടറുടെ മൊഴി, ബിനാമി ഉടപാടുകള്‍ ഉള്‍പ്പടെ നിരവധി കാര്യങ്ങളില്‍ ദിവ്യയില്‍ നിന്ന് വ്യക്തത വരുത്തേണ്ടതുണ്ടെന്നാണ് അന്വേഷണസംഘം കോടതിയെ അറിയിച്ചത്. ഇതിനിടെ ദിവ്യയുടെ ജാമ്യാപേക്ഷ ഇന്ന് തലശ്ശേരി സെഷൻസ് കോടതിയില്‍ എത്തും. എന്നാല്‍ ഇതില്‍ ഇന്ന് വാദം കേട്ടേക്കില്ല. പോലീസ് റിപ്പോർട്ട് കോടതിയിലെത്തിയ ശേഷമാവും തുടർ നടപടികള്‍.

എത്രനാൾ ജീവിച്ചിരുക്കുമെന്ന് അറിയണോ? ഒരു തുള്ളി രക്തമോ ഉമിനീരോ മതി
ഒരു വ്യക്തി ആരോഗ്യകരമായി വയസാവുന്നതിന് അത്യാവശ്യമായ മാനസിക, ശാരീരിക പ്രവർത്തനങ്ങളുടെ അളവ് മനസിലാക്കാൻ കഴിയുന്ന ഒരു പുതിയ രീതി കണ്ടെത്തിയിരിക്കുകയാണ് ഗവേഷകർ. ഡിഎൻഎ മീഥൈലേഷൻ എന്ന പ്രക്രിയയിലൂടെ ഒരാൾ മരിക്കാനുള്ള സാധ്യതയും എങ്ങനെയാണ് പ്രായമമാകുന്നതെന്നുവരെയും