കൽപ്പറ്റ : കേരള സ്കൂൾ കായികമേളയോടനുബന്ധിച്ച് ഒളിമ്പിക്സ് മാതൃകയിൽ ലോകചരിത്രത്തിലാദ്യമായി കേരള സ്കൂൾ കായിക മേള ദീപശിഖ പ്രയാണത്തിന് നവംബർ 2 നു രാവിലെ 9 മണിക്ക് കൽപ്പറ്റ എസ് കെ എം ജെ സ്കൂളിൽ സ്വീകരണം നൽകി.സ്കൂളിലെ എൻസിസി , സ്കൗട്ട് & ഗൈഡ്സ് ,ജെർആർ,എൻഎസ്‌എസ് തുടങ്ങിയ യൂണിറ്റുകളിൽ അംഗങ്ങളായ വിദ്യാർത്ഥികൾ ബാന്റ് മേളത്തോടെ അണിനിരന്നു സ്കൂൾ പ്രിൻസിപ്പൽ സാവിയോ ഓസ്റ്റിൻ ജില്ലാ കളക്ടറിൽ നിന്ന് ദീപശിഖ ഏറ്റുവാങ്ങി.കൊച്ചിയിൽ നടക്കുന്ന സംസ്ഥാന കായികമേളയിൽ ജില്ലയിൽ നിന്ന് പങ്കെടുക്കുന്ന രണ്ടായിരത്തോളം വരുന്ന കുട്ടികൾക്കുള്ള ജില്ലാ പഞ്ചായത്തിന്റെ ജേഴ്സിയുടെ പ്രകാശനം കളക്ടർ ഡി ആർ മേഘശ്രീ നിർവഹിച്ചു. ബഹുമാനപ്പെട്ട ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ ശശീന്ദ്ര വ്യാസ് വി എ ചടങ്ങിന് അധ്യക്ഷത വഹിച്ചു.
സംസ്ഥാന സ്കൂൾ കായികമേള കൊച്ചി 24 ന്റെ ഭാഗ്യചിഹ്നമായ തക്കുടു കുട്ടികൾക്ക് ആവേശമായി. ഇൻക്ലൂസീവ് ഒളിമ്പിക്സിന് പ്രാധാന്യം നൽകി എന്ന നിലയിലും ഈ വർഷത്തെ കായികമേള ശ്രദ്ധേയമാണ്. .ജില്ലാ പഞ്ചായത്ത് സെക്രട്ടറി ബെന്നി ജോസഫ്, വിദ്യാഭ്യാസ ജോയിൻറ് ഡയറക്ടർ അബൂബക്കർ,ഡയറ്റ് പ്രിൻസിപ്പൽ സെബാസ്റ്റ്യൻ ,DPC അനിൽകുമാർ, വിദ്യാകിരൺ കോർഡിനേറ്റർ വിൽസൺ ,ബത്തേരി AEO ഷിജിത ബി ജെ , വൈത്തിരി AEO ജോയ് വി സ്കറിയാ, സ്കൂൾ പിടിഎ പ്രസിഡൻറ് ബിനി സതീഷ്, HM ഇൻ ചാർജ് എഡി പ്രവീൺ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.പരിപാടിക്ക് ഡിയോ ശരത് ചന്ദ്രൻ നന്ദി രേഖപ്പെടുത്തി

കേരളത്തിലെ എല്ലാ ജില്ലകളിലും മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത; തൃശ്ശൂരിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
തിരുവനന്തപുരം: കേരളത്തില്‍ അടുത്ത മണിക്കൂറുകളില്‍ കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കാലാവസ്ഥ