വെള്ളിത്തിരയിൽ ഉമ്മൻചാണ്ടിയായി മമ്മൂട്ടിയെത്തുമോ? സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ചിത്രത്തിന് പിന്നിലെ യാഥാർത്ഥ്യമെന്ത്?

മുൻ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന ഉമ്മൻ ചാണ്ടിയുമായി ഏറെ അടുപ്പമുണ്ടായിരുന്ന ആളാണ് നടൻ മമ്മൂട്ടി.
മുൻപ് പലപ്പോഴും ഇരുവരും തമ്മിലുള്ള ബന്ധത്തിന്റെ ആഴം എത്രത്തോളം ആണെന്ന് തെളിയിക്കുന്ന പോസ്റ്റുകളും വാർത്തകളും പുറത്തുവന്നിട്ടുണ്ട്. ഉമ്മൻ ചാണ്ടിയുടെ വിയോഗ ശേഷം അദ്ദേഹത്തിന്റെ ബയോപിക് വരുന്നെന്ന തരത്തിലുള്ള ചർച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ നടന്നിരുന്നു. അങ്ങനെയൊന്ന് വന്നാല്‍ മമ്മൂട്ടി ആയിരിക്കും ഉമ്മൻ ചാണ്ടിയുടെ വേഷത്തിന് ഏറ്റവും അനുയോജ്യൻ എന്നും ആരാധകർ പറഞ്ഞിരുന്നു.

ഈ അവസരത്തില്‍ ഉമ്മൻ ചാണ്ടിയുടെ ലുക്കിലുള്ള മമ്മൂട്ടിയുടെ ഒരു ഫോട്ടോയാണ് സോഷ്യല്‍ ലോകത്ത് ശ്രദ്ധനേടുന്നത്. നിറ ചിരിയോടെ ഉമ്മൻ ചാണ്ടിയെ പോലെ നില്‍ക്കുന്ന മമ്മൂട്ടിയെ ഫോട്ടോയില്‍ കാണാം. ഇതിന് പിന്നാലെ ബയോപിക് വരുന്നെന്ന തരത്തിലുള്ള പ്രചരണവും നടന്നു. എന്നാല്‍ സേതു ശിവാനന്ദൻ എന്ന ആർട്ടിസ്റ്റ് വരച്ച ചിത്രമാണിത്. അദ്ദേഹം തന്റെ സോഷ്യല്‍ മീഡിയ പേജിലും ഫോട്ടോ പങ്കിട്ടിട്ടുണ്ട്. ‘ഉമ്മൻ ചാണ്ടി സാറായി മമ്മൂക്ക. കണ്‍സെപ്റ്റ് ആർട്ട് മാത്രം..’ എന്ന് കുറിച്ചാണ് സേതു ഫോട്ടോ പുറത്തുവിട്ടത്. ഇത് ഏറെ ശ്രദ്ധനേടുകയും ചെയ്തു.

അതേസമയം, ഉമ്മൻ ചാണ്ടിയുടെ ജീവിതം സിനിമ ആയാല്‍ ആരൊക്കെ അഭിനയിക്കണമെന്ന് മുൻപ് ചാണ്ടി ഉമ്മനോട് ചോദിച്ചപ്പോഴുള്ള മറുപടി, ‘അപ്പയുടെ ബയോപിക് വന്നാല്‍ ആരാണ് അഭിനയിക്കേണ്ടത് എന്ന ചോദ്യത്തിന് മുന്നും പിന്നും നോക്കാതെ മമ്മൂട്ടി എന്നാണ് ചാണ്ടി ഉമ്മൻ മറുപടി നല്‍കിയത്. ചിത്രത്തില്‍ തന്റെ വേഷം ചെയ്യുന്നത് ദുല്‍ഖർ ആയിരിക്കും’, എന്നായിരുന്നു.

അതേസമയം, ജിതിൻ കെ ജോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മമ്മൂട്ടി നിലവില്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. വിനായകനും പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രം മമ്മൂട്ടി കമ്ബനിയുടെ ഏഴാമത് നിർമാണ സംരംഭം കൂടിയാണ്. ബസൂക്ക, ‍ഡൊമനിക് ആൻഡ് ദ ലേഡീസ് പേഴ്സ് തുടങ്ങിയവയാണ് താരത്തിന്റേതായി റിലീസിന് ഒരുങ്ങുന്നത്.

എംഡിഎംഎ യും,കഞ്ചാവുമായി യുവാക്കൾ പിടിയിൽ

ബാവലി: ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സേനാംഗങ്ങളും, പോ ലീസും ബാവലി പോലീസ് ചെക്ക് പോസ്റ്റിൽ വെച്ച് നടത്തിയ സംയുക്ത വാഹന പരിശോധനയിൽകാറിൽ സഞ്ചരിക്കുകയായിരുന്ന ആറംഗ സംഘത്തിൽ നിന്നും എംഡിഎംഎ യും, കഞ്ചാവും

സീറ്റ് കവർ ബിസിനസ്സിൽ പങ്കാളിയാക്കാമെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങൾ തട്ടിയയാൾ പിടിയിൽ

കൽപ്പറ്റ: സീറ്റ് കവർ ബിസിനസ്സിൽ പങ്കാളിയാക്കാമെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങൾ തട്ടിയയാൾ പിടിയിൽ. കാക്കവയൽ, കളത്തിൽ വീട്ടിൽ, അഷ്‌കർ അലി(36)യെയാണ് കൽപ്പറ്റ പോലീസ് അറസ്റ്റ് ചെയ്തത്. സീറ്റ് കവർ ബിസിനസ്സിൽ ഒരു സീറ്റ് കവറിന് 2500

വാഹനാപകടത്തിൽ വീട്ടമ്മ മരിച്ചു.നാലുപേർക്ക് പരിക്ക്

കാട്ടിക്കുളം: മാനന്തവാടി തോൽപ്പെട്ടി റൂട്ടിൽ ബേഗൂരിന് സമീപം കാറും ലോറിയും കൂട്ടിയിടിച്ച് വീട്ടമ്മ മരിച്ചു. മാനന്തവാടി പുത്തൻപുര സ്വദേ ശിയും നിലവിൽ തോണിച്ചാലിൽ താമസിച്ചു വരുന്നതുമായ ചെമല സഫിയ (54) ആണ് മരിച്ചത്. ഇന്ന്

ബമ്പറടിച്ചത് സർക്കാരിന്! കിട്ടിയാൽ കിട്ടിയെന്ന് കരുതി 500 മുടക്കി ടിക്കറ്റെടുത്തത് 75 ലക്ഷം പേർ! 375 കോടിയോളം വിറ്റുവരവ്

തിരുവനന്തപുരം: കാത്തുകാത്തിരുന്ന തിരുവോണം ബമ്പർ നറുക്കെടുപ്പ് പുറത്തുവരുമ്പോൾ ടിക്കറ്റെടുത്ത പലർക്കും നിരാശയാണെങ്കിലും സർക്കാരിന് ബമ്പറടിച്ച അവസ്ഥയാണ്. 25 കോടിയുടെ മഹാഭാഗ്യം TH 577825 എന്ന നമ്പറിനാണ് ലഭിച്ചത്. എന്നാൽ സർക്കാർ ഖജനാവിനാണ് തിരുവോണം ബമ്പടിച്ചതെന്ന്

ആധിപത്യം ഉറപ്പിക്കാൻ വാട്‌സ്ആപ്പ്; കാത്തിരുന്ന അപ്പ്‌ഡേറ്റ് ദാ വരുന്നു!

ഉപഭോക്താക്കൾ കാലങ്ങളായി കാത്തിരുന്ന അപ്പ്‌ഡേറ്റ് ഉടൻ അവതരിപ്പിക്കാനൊരുങ്ങുകയാണ് വാട്‌സ്ആപ്പ്. 2009ൽ വാട്‌സ്ആപ്പ് ലോഞ്ച് ചെയ്തത് മുതൽ അക്കൗണ്ട് രജിസ്‌ട്രേഷൻ നടത്താൻ കഴിയുന്നതും കോൺടാക്ടുകൾ തെരയുന്നതുമെല്ലാം ഫോൺ നമ്പർ അടിസ്ഥാനമാക്കിയാണ്. എതിരാളികളായ ആപ്പുകൾ പ്രത്യേകിച്ച് ടെലഗ്രാമിൽ

യുവതിയെ കാണ്മാനില്ല

നീലേശ്വരം: നീലേശ്വരം സ്വദേശിനിയായ ഷിംനയെ (Shimna) കാണാനില്ലെന്ന് പരാതി. 2025 ഒക്ടോബർ 4-ാം തീയതി ശനിയാഴ്ച രാവിലെ 6:30 മുതൽ നീലേശ്വരത്തു നിന്നാണ് യുവതിയെ കാണാതായത്. സംഭവത്തിൽ നീലേശ്വരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.