ദീപശിഖ പ്രയാണത്തിന് സ്വീകരണം; ഭാഗ്യ ചിഹ്നം തക്കുടു ആവേശമായി

കൽപ്പറ്റ : കേരള സ്കൂൾ കായികമേളയോടനുബന്ധിച്ച് ഒളിമ്പിക്സ് മാതൃകയിൽ ലോകചരിത്രത്തിലാദ്യമായി കേരള സ്കൂൾ കായിക മേള ദീപശിഖ പ്രയാണത്തിന് നവംബർ 2 നു രാവിലെ 9 മണിക്ക് കൽപ്പറ്റ എസ് കെ എം ജെ സ്കൂളിൽ സ്വീകരണം നൽകി.സ്കൂളിലെ എൻസിസി , സ്കൗട്ട് & ഗൈഡ്സ് ,ജെർആർ,എൻഎസ്‌എസ്‌ തുടങ്ങിയ യൂണിറ്റുകളിൽ അംഗങ്ങളായ വിദ്യാർത്ഥികൾ ബാന്റ് മേളത്തോടെ അണിനിരന്നു സ്കൂൾ പ്രിൻസിപ്പൽ സാവിയോ ഓസ്റ്റിൻ ജില്ലാ കളക്ടറിൽ നിന്ന് ദീപശിഖ ഏറ്റുവാങ്ങി.കൊച്ചിയിൽ നടക്കുന്ന സംസ്ഥാന കായികമേളയിൽ ജില്ലയിൽ നിന്ന് പങ്കെടുക്കുന്ന രണ്ടായിരത്തോളം വരുന്ന കുട്ടികൾക്കുള്ള ജില്ലാ പഞ്ചായത്തിന്റെ ജേഴ്സിയുടെ പ്രകാശനം കളക്ടർ ഡി ആർ മേഘശ്രീ നിർവഹിച്ചു. ബഹുമാനപ്പെട്ട ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ ശശീന്ദ്ര വ്യാസ് വി എ ചടങ്ങിന് അധ്യക്ഷത വഹിച്ചു.
സംസ്ഥാന സ്കൂൾ കായികമേള കൊച്ചി 24 ന്റെ ഭാഗ്യചിഹ്നമായ തക്കുടു കുട്ടികൾക്ക് ആവേശമായി. ഇൻക്ലൂസീവ് ഒളിമ്പിക്സിന് പ്രാധാന്യം നൽകി എന്ന നിലയിലും ഈ വർഷത്തെ കായികമേള ശ്രദ്ധേയമാണ്. .ജില്ലാ പഞ്ചായത്ത് സെക്രട്ടറി ബെന്നി ജോസഫ്, വിദ്യാഭ്യാസ ജോയിൻറ് ഡയറക്ടർ അബൂബക്കർ,ഡയറ്റ് പ്രിൻസിപ്പൽ സെബാസ്റ്റ്യൻ ,DPC അനിൽകുമാർ, വിദ്യാകിരൺ കോർഡിനേറ്റർ വിൽസൺ ,ബത്തേരി AEO ഷിജിത ബി ജെ , വൈത്തിരി AEO ജോയ് വി സ്കറിയാ, സ്കൂൾ പിടിഎ പ്രസിഡൻറ് ബിനി സതീഷ്, HM ഇൻ ചാർജ് എഡി പ്രവീൺ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.പരിപാടിക്ക് ഡിയോ ശരത് ചന്ദ്രൻ നന്ദി രേഖപ്പെടുത്തി

കെ.എസ്.ആർ.ടി.സിയുടെ രണ്ട് പുതിയ സർവീസുകൾക്ക് കൽപ്പറ്റയിൽ തുടക്കം

കൽപ്പറ്റ: കെ.എസ്.ആർ.ടി.സി കൽപ്പറ്റ ഡിപ്പോയിൽ ആരംഭിച്ച രണ്ട് പുതിയ സർവീസുകളുടെ ഫ്ലാഗ് ഓഫ് കൽപ്പറ്റ നിയോജക മണ്ഡലം എം.എൽ.എ അഡ്വ. ടി. സിദ്ധീഖ് നിർവഹിച്ചു. കൽപ്പറ്റയിൽ നിന്ന് മേപ്പാടി വിംസ് ആശുപത്രിയിലേക്ക് ഉച്ചയ്ക്ക് 1.40ന്

സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

വെള്ളമുണ്ട: വെള്ളമുണ്ട ഗ്രാമപഞ്ചായത്തും സർക്കാർ ആയുർവേദ ഡിസ്പെൻസറി ആയുഷ് ഹെൽത്ത് & വെൽനസ് സെന്ററും ആയുഷ് ഗ്രാമം പദ്ധതിയും സംയുക്തമായി മഴുവന്നൂർ മാനിക്കഴനി ഉന്നതിയിൽ വച്ച് സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിൻ്റെ

പാതിവില തട്ടിപ്പ്: ആം ആദ്മി പാർട്ടി കലക്ട്രേറ്റ് മാർച്ച് സംഘടിപ്പിച്ചു

കൽപ്പറ്റ: പാതിവില സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് അന്വേഷണം വേഗത്തിൽ പൂർത്തിയാക്കി ഇരകൾക്ക് നഷ്ടപ്പെട്ട പണം തിരികെ നൽകാനും തട്ടിപ്പിന് കൂട്ട് നിന്ന സ്ഥാപനങ്ങളുടെ അംഗീകാരം റദ്ദ് ചെയ്യുക എന്ന് ആവശ്യപ്പെട്ട് ആം ആദ്മി പാർട്ടി

പയ്യമ്പള്ളി സെന്റ് കാതറിന്‍സ് പള്ളിയില്‍ പ്രധാന തിരുനാള്‍ 25നും 26നും

പയ്യമ്പള്ളി: സെന്റ് കാതറിന്‍സ് ഫൊറോന ദേവാലയത്തില്‍ ഇടവക മധ്യസ്ഥയായ വിശുദ്ധ കത്രീനയുടെയും പരിശുദ്ധ അമ്മയുടെയും വിശുദ്ധ സെബസ്റ്റ്യാനോസിന്റെയും പ്രധാന തിരുനാള്‍ 25, 26 തീയതികളില്‍ ആഘോഷിക്കും. 25ന് വൈകുന്നേരം 4.45ന് ആഘോഷമായ തിരുനാള്‍ കുര്‍ബാനയില്‍

തെനേരി ഫാത്തിമ മാതാ ദേവാലയത്തിൽ തിരുനാളിന് തുടക്കമായി

വയനാട്ടിലെ പ്രധാന മരിയൻ തീർത്ഥാടന കേന്ദ്രങ്ങളിൽ ഒന്നായ തെനേരി ഫാത്തിമ മാതാ ദേവാലയത്തിൽ 78 ാം വാർഷിക തിരുന്നാളിന് തുടക്കമായി. ഫെബ്രുവരി 1 വരെ നീണ്ടു നിൽക്കുന്ന തിരുന്നാളിന് വികാരി റവ. ഫാ. പോൾ

ഫോറസ്റ്റ് വാച്ചര്‍ റാങ്ക് ലിസ്റ്റ് റദ്ദാക്കി

വനം വന്യജീവി വകുപ്പില്‍ ഫോറസ്റ്റ് വാച്ചര്‍ (കാറ്റഗറി നമ്പര്‍ 190/2020) തസ്തികയിലേക്ക് 2023 ജനുവരി 19 ന് നിലവില്‍ വന്ന റാങ്ക് ലിസ്റ്റിന്റെ കാലാവധി പൂര്‍ത്തിയായതിനാല്‍ ജനുവരി 20 ന് പട്ടിക റദ്ദാക്കിയതായി പി.എസ്.സി

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.