കേരളത്തിന് കടമെടുക്കാൻ കേന്ദ്രത്തിന്റെ കുരുക്ക്

കേരളത്തിന് ഇനി കടമെടുക്കണമെങ്കില്‍ കണ്‍ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ (സിഎജി) ഫിനാൻസ് അക്കൗണ്ട്സ് റിപ്പോർട്ട് നിയമസഭയില്‍ വെക്കണമെന്ന് കേന്ദ്രം. ജൂലായില്‍ തയ്യാറായ റിപ്പോർട്ടില്‍ സിഎജി ഇനിയും ഒപ്പിടാത്തതിനാല്‍ നിയമസഭയില്‍ വെക്കാനാവാതെ കുരുക്കില്‍പ്പെട്ടിരിക്കുകയാണ് സംസ്ഥാന സർക്കാർ. ആദ്യമായാണ് ഇത്തരമൊരു നിബന്ധന കേന്ദ്രം വെക്കുന്നത്. ട്രഷറി, പി.എഫ് നിക്ഷേപങ്ങള്‍ അടങ്ങുന്ന പബ്ലിക് അക്കൗണ്ടിന്റെ വളർച്ചകൂടി കണക്കിലെടുത്താണ് കടത്തിന് പരിധി നിശ്ചയിക്കുന്നത്. 12,000 കോടി പ്രതീക്ഷിച്ചാണ് കേന്ദ്രം വായ്പപ്പരിധി നിശ്ചയിച്ചത്. എന്നാലിത് യഥാർഥത്തില്‍ 296 കോടിയേ ഉള്ളൂവെന്നാണ് ഓഡിറ്റ് റിപ്പോർട്ട്. പബ്ലിക് അക്കൗണ്ടില്‍ പ്രതീക്ഷിച്ച വളർച്ചയില്ലാത്തതിനാല്‍ ഈവർഷം 11,500 കോടികൂടി കടമെടുക്കാൻ അർഹതയുണ്ടെന്ന് കാണിച്ച്‌ കേരളം കേന്ദ്രത്തിന് അപേക്ഷനല്‍കി. ഈ അപേക്ഷ പരിഗണിക്കാനാണ് കേന്ദ്രം മുമ്പെങ്ങുമില്ലാത്ത നിബന്ധനവെച്ചതെന്ന് സർക്കാർ വൃത്തങ്ങള്‍ പറഞ്ഞു. സംസ്ഥാനം റിപ്പോർട്ട് നിയമസഭയില്‍ വെക്കാൻ തയ്യാറാണെങ്കിലും റിപ്പോർട്ടില്‍ സിഎജി ഒപ്പിട്ടാലേ അതിന് കഴിയൂ. എന്തുകൊണ്ട് ഒപ്പിടാൻ വൈകുന്നതെന്ന് വ്യക്തമല്ലെന്നും സർക്കാർ വൃത്തങ്ങള്‍ പറയുന്നു. റിപ്പോർട്ട് കിട്ടാത്തതിനാല്‍ കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ വെക്കാനായില്ല. ഇനി കിട്ടിയാല്‍ നിയമസഭയില്‍ വെക്കണമെങ്കില്‍ പ്രത്യേക സമ്മേളനം ചേരണം. അല്ലെങ്കില്‍ അടുത്ത സമ്മേളനംവരെ കാത്തിരിക്കണം. ഇതുവരെ അനുവദിച്ച കടം കേരളം എടുത്തുകഴിഞ്ഞു. നവംബറില്‍ ശമ്പളവും പെൻഷനും നല്‍കിയാല്‍ ട്രഷറി ഓവർ ഡ്രാഫ്റ്റില്‍ ആകുന്ന സ്ഥിതിയാണ്. ഇത് കടുത്ത പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്.

ഒപ്പിടാൻ അയച്ചിട്ട് നാല് മാസം

സംസ്ഥാനത്തെ അക്കൗണ്ടന്റ് ജനറല്‍ തയ്യാറാക്കുന്ന റിപ്പോർട്ടില്‍ ഒപ്പുവെക്കേണ്ടത് കേന്ദ്രത്തിലെ സിഎജിയാണ്. എ.ജി തയ്യാറാക്കുന്ന കരട് റിപ്പോർട്ട് സംസ്ഥാനത്തിന് നല്‍കും. ഇതില്‍ സംസ്ഥാനം അഭിപ്രായം അറിയിക്കണം. അത് സിഎജിക്ക് അയക്കും. സിഎജി ഒപ്പിടുമ്പോഴാണ് റിപ്പോർട്ട് അന്തിമമാകുന്നത്. ഇതാണ് നിയമസഭയില്‍ വെക്കേണ്ടത്. ജൂലായില്‍ സംസ്ഥാനത്തിന് കരട് റിപ്പോർട്ട് ലഭിച്ചിരുന്നു. ഇത് സംസ്ഥാനം അഭിപ്രായങ്ങളൊന്നും രേഖപ്പെടുത്താതെ അംഗീകരിച്ചു. സിഎജിക്ക് അയച്ചെങ്കിലും ഇതുവരെ ഒപ്പിട്ടിട്ടില്ല.

കെ.എസ്.ആർ.ടി.സിയുടെ രണ്ട് പുതിയ സർവീസുകൾക്ക് കൽപ്പറ്റയിൽ തുടക്കം

കൽപ്പറ്റ: കെ.എസ്.ആർ.ടി.സി കൽപ്പറ്റ ഡിപ്പോയിൽ ആരംഭിച്ച രണ്ട് പുതിയ സർവീസുകളുടെ ഫ്ലാഗ് ഓഫ് കൽപ്പറ്റ നിയോജക മണ്ഡലം എം.എൽ.എ അഡ്വ. ടി. സിദ്ധീഖ് നിർവഹിച്ചു. കൽപ്പറ്റയിൽ നിന്ന് മേപ്പാടി വിംസ് ആശുപത്രിയിലേക്ക് ഉച്ചയ്ക്ക് 1.40ന്

സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

വെള്ളമുണ്ട: വെള്ളമുണ്ട ഗ്രാമപഞ്ചായത്തും സർക്കാർ ആയുർവേദ ഡിസ്പെൻസറി ആയുഷ് ഹെൽത്ത് & വെൽനസ് സെന്ററും ആയുഷ് ഗ്രാമം പദ്ധതിയും സംയുക്തമായി മഴുവന്നൂർ മാനിക്കഴനി ഉന്നതിയിൽ വച്ച് സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിൻ്റെ

പാതിവില തട്ടിപ്പ്: ആം ആദ്മി പാർട്ടി കലക്ട്രേറ്റ് മാർച്ച് സംഘടിപ്പിച്ചു

കൽപ്പറ്റ: പാതിവില സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് അന്വേഷണം വേഗത്തിൽ പൂർത്തിയാക്കി ഇരകൾക്ക് നഷ്ടപ്പെട്ട പണം തിരികെ നൽകാനും തട്ടിപ്പിന് കൂട്ട് നിന്ന സ്ഥാപനങ്ങളുടെ അംഗീകാരം റദ്ദ് ചെയ്യുക എന്ന് ആവശ്യപ്പെട്ട് ആം ആദ്മി പാർട്ടി

പയ്യമ്പള്ളി സെന്റ് കാതറിന്‍സ് പള്ളിയില്‍ പ്രധാന തിരുനാള്‍ 25നും 26നും

പയ്യമ്പള്ളി: സെന്റ് കാതറിന്‍സ് ഫൊറോന ദേവാലയത്തില്‍ ഇടവക മധ്യസ്ഥയായ വിശുദ്ധ കത്രീനയുടെയും പരിശുദ്ധ അമ്മയുടെയും വിശുദ്ധ സെബസ്റ്റ്യാനോസിന്റെയും പ്രധാന തിരുനാള്‍ 25, 26 തീയതികളില്‍ ആഘോഷിക്കും. 25ന് വൈകുന്നേരം 4.45ന് ആഘോഷമായ തിരുനാള്‍ കുര്‍ബാനയില്‍

തെനേരി ഫാത്തിമ മാതാ ദേവാലയത്തിൽ തിരുനാളിന് തുടക്കമായി

വയനാട്ടിലെ പ്രധാന മരിയൻ തീർത്ഥാടന കേന്ദ്രങ്ങളിൽ ഒന്നായ തെനേരി ഫാത്തിമ മാതാ ദേവാലയത്തിൽ 78 ാം വാർഷിക തിരുന്നാളിന് തുടക്കമായി. ഫെബ്രുവരി 1 വരെ നീണ്ടു നിൽക്കുന്ന തിരുന്നാളിന് വികാരി റവ. ഫാ. പോൾ

ഫോറസ്റ്റ് വാച്ചര്‍ റാങ്ക് ലിസ്റ്റ് റദ്ദാക്കി

വനം വന്യജീവി വകുപ്പില്‍ ഫോറസ്റ്റ് വാച്ചര്‍ (കാറ്റഗറി നമ്പര്‍ 190/2020) തസ്തികയിലേക്ക് 2023 ജനുവരി 19 ന് നിലവില്‍ വന്ന റാങ്ക് ലിസ്റ്റിന്റെ കാലാവധി പൂര്‍ത്തിയായതിനാല്‍ ജനുവരി 20 ന് പട്ടിക റദ്ദാക്കിയതായി പി.എസ്.സി

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.