സ്കൂളിലെ ശുചിമുറിയിൽ ഒളിക്യാമറ; മലയാളി വൈദികൻ പഞ്ചാബ് പോലീസിൻറെ പിടിയിൽ

സ്‌കൂളിലെ ശുചിമുറിയില്‍ ഒളിക്യാമറ സ്ഥാപിച്ച്‌ വിദ്യാര്‍ത്ഥിനികളുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയതിന് കത്തോലിക്ക വൈദികനും ബന്ധുവും അറസ്റ്റില്‍.

പഞ്ചാബ് ജലന്ധറിലെ നക്കോദാറിലുള്ള സെന്റ് ജൂഡ് കോണ്‍വെന്റ് സ്‌കൂള്‍ ഡയറക്ടറും മലയാളിയുമായ ഫാദര്‍ ആല്‍ബിന്‍ ആന്റണിയാണ് അറസ്റ്റിലായിരിക്കുന്നത്.ഫാദര്‍ ആല്‍ബിന്‍ ആന്റണിയും ബന്ധുവായ ഷാരോ ഷിജുവും ചേര്‍ന്ന് ശുചിമുറിയിലെ ദൃശ്യങ്ങല്‍ പകര്‍ത്തിയെന്നാണ് പഞ്ചാബ് പോലീസ് കണ്ടത്തിയിരിക്കുന്നത്. പിന്നാലെയാണ് ഇരുവരേയും പോസ്‌കോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്.

സ്‌കൂളിലെ ഒരു വിദ്യാര്‍ത്ഥിനിയുടെ പിതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയത്. പെണ്‍കുട്ടി ശുചിമുറി ഉപയോഗിക്കുന്നതിനിടയില്‍ ഷിജു മൊബൈല്‍ ഉപയോഗിച്ച്‌ ദൃശ്യങ്ങള്‍ പകര്‍ത്തി. ഇത് പെണ്‍കുട്ടി കണ്ടോതെടയാണ് പരാതി നല്‍കിയത്. സ്‌കൂള്‍ അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും ബന്ധുവിനെ രക്ഷിക്കാനുള്ള നടപടികളാണ് സ്‌കൂള്‍ ഡയറക്ടറായ ഫാദര്‍ ആല്‍ബിന്‍ ആന്റണി ശ്രമിച്ചത്. ഇതോടെയാണ് പോലീസില്‍ പരാതി നല്‍കിയത്.

ഫാദര്‍ ആല്‍ബിന്റെ സ്വാധീനത്തിലാണ് ഷിജു സ്‌കൂള്‍ ക്യാംപസില്‍ അനധികൃതമായി താമസിച്ചിരുന്നത്. പെണ്‍കുട്ടികളുടെ ശുചിമുറിയുടെ തൊട്ടടുത്തുള്ള മുറി അനുവദിച്ചു നല്‍കുകയും ചെയ്തിരുന്നു. ഒളിക്യാമറ ഉപയോഗിച്ച്‌ ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് ഫാദര്‍ ആല്‍ബിന്‍ ആന്റണിയുടെ അറിവോടെയാണെന്ന് ഇരുവരും പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.

ജലന്ധര്‍ രൂപതയുടെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനമാണ് സെന്റ് ജൂഡ് കോണ്‍വെന്റ് സ്‌കൂള്‍. കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ ബിഷപ്പ് ഫ്രാങ്കോ .മുളയ്ക്കല്‍ ജലന്ധര്‍ രൂപതാധ്യക്ഷനായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ വലം കൈ ആയിരുന്നു ആല്‍ബിന്‍ ആന്റണി. പ്രതികളെ റിമാന്റ് ചെയ്തിട്ടുണ്ട്.

‘ഇറാൻ്റെ ക്ഷമ ഇതുവരെ ലോകം കണ്ടു; ഹോർമൂസ് ഉപരോധം അംഗീകരിക്കാനാകില്ല’; മുന്നറിയിപ്പുമായി ഇറാൻ

ഹോർമൂസ് കടലിടുക്കിൽ അമേരിക്കൻ നാവികസേന തുടരുന്ന ഉപരോധത്തെ രൂക്ഷമായി വിമർശിച്ച് ഇറാൻ പ്രസിഡൻ്റ് മസൂദ് പെസഷ്കിയാൻ. ഇറാൻ്റെ ക്ഷമ ഇതുവരെ ലോകം കണ്ടെന്നും ഹോർമൂസിൽ ഉപരോധം തുടരുന്നത് അംഗീകരിക്കാനാകില്ലെന്നും മസൂദ് പെസഷ്കിയാൻ പറഞ്ഞു. ഇറാനെതിരെ

അന്തര്‍ സംസ്ഥാന കുപ്രസിദ്ധ മോഷ്ടാവും കൂട്ടാളിയും വയനാട് പോലീസിന്റെ വലയില്‍

സംസ്ഥാനത്തിനകത്തും പുറത്തുമായി നിരവധി മോഷണകേസുകളിലുള്‍പ്പെട്ട കുപ്രസിദ്ധ മോഷ്ടാവിനെയും സഹായിയെയും വിദഗ്ധമായി വലയിലാക്കി വയനാട് പോലീസ്. 150-ലധികം മോഷണ കേസുകളിലെ പ്രതിയായ കണ്ണുര്‍, ആലക്കോട്, കൊല്ലപറമ്പില്‍ വീട്ടില്‍, കെ.യു. മുഹമ്മദ്(46), 50-ഓളം കേസുകളിൽ പ്രതിയായ പുല്‍പ്പള്ളി,

എക്സിറ്റ് പോളിൽ നിന്നും വ്യത്യസ്തമായ ഫലം ഉണ്ടാകുമെന്ന് എം എ ബേബി; ‘ഭരണ വിരുദ്ധ വികാരമില്ല’

എക്സിറ്റ് പോൾ യഥാർഥ ഫലത്തിൻ്റെ അടുത്തത്തിയിട്ടും ഉണ്ട്, എത്താതിരുന്നിട്ടും ഉണ്ടെന്ന് സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി. എക്സിറ്റ് പോളിൽ നിന്നും വ്യത്യസ്തമായ ഫലം ഉണ്ടാകും. സംസ്ഥാനത്ത് ഭരണ വിരുദ്ധ വികാരമില്ല. മുഖ്യമന്ത്രിക്കെതിരെ

ബ്രേക്കിട്ട് സ്വര്‍ണം, വീണ്ടും താഴേക്ക്

ഒറ്റദിവസത്തെ വമ്പന്‍ കുതിപ്പിനു പിന്നാലെ സ്വര്‍ണവില വീണ്ടും താഴേക്ക്. വ്യാഴാഴ്ച മൂന്നുതവണയായി പവന് 1680 രൂപ വര്‍ധിച്ചിടത്തുനിന്ന് ഇന്നുരാവിലെ 280 രൂപയാണ് ഇടിഞ്ഞത്. 22 കാരറ്റ് (916) സ്വര്‍ണം ഗ്രാമിന് 35 രൂപ കുറഞ്ഞ്

തെരഞ്ഞെടുപ്പിന് പിന്നാലെ എല്‍പിജി വില കുത്തനെ കൂട്ടി; വാണിജ്യ സിലിണ്ടറിന് കൂടിയത് 993 രൂപ

തിരുവനന്തപുരം: കേരളമുള്‍പ്പെടെയുളള സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അവസാനിച്ചതിന് പിന്നാലെ എല്‍പിജി സിലിണ്ടര്‍ വില കുത്തനെ കൂട്ടി എണ്ണവിതരണ കമ്പനികള്‍. വാണിജ്യ സിലിണ്ടറിന്റെ വില 993 രൂപയാണ് കൂട്ടിയത്. ഒറ്റയടിക്ക് ഇത്രയധികം വില കൂട്ടുന്നത് അപൂര്‍വ്വങ്ങളില്‍

ഈ സീസണോടെ അഞ്ച് പേരുടെ ക്യാപ്റ്റൻസി തെറിക്കും!; കോളടിക്കുക സഞ്ജുവിനടക്കം ചിലർക്ക്

ഐ പി എൽ 2026 സീസൺ പകുതിയോളം പിന്നിട്ടിരിക്കുകയാണ്. ചില ടീമുകൾ അപ്രതീക്ഷിത മുന്നേറ്റമുണ്ടാക്കിയപ്പോൾ പ്രതീക്ഷിച്ച പ്രകടനമല്ല പുറത്തെടുക്കുന്നത്. വലിയ താരനിരയുള്ള പല ടീമുകൾക്കും അതിന്റെ നിലവാരം കാട്ടാൻ സാധിക്കുന്നില്ലെന്നതാണ് നിരാശപ്പെടുത്തുന്ന കാര്യം. അതുകൊണ്ടുതന്നെ

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.