അനസ്തേഷ്യ മരുന്നു കുത്തിവെച്ച് യുവതിയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ എന്ന് വരുത്താൻ ശ്രമം; ഫാർമസിസ്റ്റ് ആയ ഭർത്താവും കാമുകിമാരായ നഴ്സുമാരും അറസ്റ്റിൽ

ഒഡിഷയില്‍ യുവതിയെ കൊലപ്പെടുത്തിയ ഭർത്താവും കാമുകിമാരും പോലീസ് കസ്റ്റഡിയില്‍. ഏതാനും ദിവസം മുമ്ബാണ് ഗുരുതരാവസ്ഥയിലായ യുവതിയുമായി ഭർത്താവ് ആശുപത്രിയിലെത്തിത്. എന്നാല്‍ യുവതിക്ക് മരണം സംഭവിച്ചിരുന്നു. ആത്മഹത്യയ്ക്ക് ശ്രമിച്ചതാണെന്നാണ് ഡോക്ടർമാരോട് പറഞ്ഞത്.

26കാരിയായ സുഭശ്രീ നായ്കിന്റെ മരണത്തില്‍ അസ്വാഭാവികത തോന്നിയ ഡോക്ടർമാർ പോലീസില്‍ വിവരമറിയിച്ചു. തുടർന്ന് പൊലീസ് സ്ഥലത്തെത്തി അസ്വഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. ദിവസങ്ങള്‍ക്ക് ശേഷം പോസ്റ്റ്മോർട്ടം പരിശോധനാ ഫലം കിട്ടിയപ്പോഴാണ് പൊലീസിന് മരണകാരണം ആത്മഹത്യയല്ലെന്ന സംശയം തോന്നിയത്. ശരീരത്തില്‍ വളരെ കൂടിയ അളവില്‍ അനസ്തേഷ്യ മരുന്നിന്റെ സാന്നിദ്ധ്യം കണ്ടെത്തിയെന്നും ഇതാണ് മരണകാരണമായതെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ടായിരുന്നു. ഇതോടെ ഫാർമസിസ്റ്റ് കൂടിയായ ഭ‍ർത്താവ് പ്രദ്യുമ്ന കുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു.

പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. അപ്പോഴാണ് അതീവ രഹസ്യമായി വൻ ആസൂത്രണത്തോടെ നടപ്പാക്കിയ കൊലപാതകത്തിന്റെ വിവരങ്ങള്‍ പുറത്തുവരുന്നത്.പ്രദ്യുമ്ന കുമാറിന് രണ്ട് യുവതികളുമായി അവിഹിത ബന്ധമുണ്ടായിരുന്നു. നഴ്സുമാരായ അജിത ഭുയാൻ, റോസി പത്ര എന്നിവരുമായുള്ള ബന്ധം ഭാര്യ അറിഞ്ഞതോടെ ചില പ്രശ്നങ്ങളുണ്ടായി. അതിന് ഇവർ കണ്ടുവെച്ച പരിഹാരമായിരുന്നു കൊലപാതകം. യുവതിയെ ഭർത്താവ് തന്റെ കാമുകിമാരില്‍ ഒരാളുടെ വീട്ടിലേക്ക് കൊണ്ടുപോയി. അവിടെയെത്തിയപ്പോള്‍ ഭർത്താവും അയാളുടെ രണ്ട് കാമുകിമാരും ചേർന്ന് ബലമായി പിടിച്ചുവെച്ച ശേഷം ഓവർഡോസ് അനസ്നേഷ്യ മരുന്ന് ശരീരത്തില്‍ കുത്തിവെയ്ക്കുകയായിരുന്നു.

സുഭശ്രീയുടെ ബോധം മറഞ്ഞതോടെ സംഭവം കൊലപാതകമല്ലെന്ന് വരുത്തിത്തീർക്കാൻ വേണ്ടി യുവതിയെയുമെടുത്ത് ആശുപത്രിയിലേക്ക് പോയി ഭർത്താവ്. ആത്മഹത്യയ്ക്ക് ശ്രമിച്ച്‌ അവശനിലയിലാണെന്നായിരുന്നു അവിടെ പറഞ്ഞത്. എന്നാല്‍ ആശുപത്രിയില്‍ എത്തുമുമ്ബ് തന്നെ മരണം സംഭവിച്ചു കഴിയുകയും ചെയ്തു. ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചുവെന്ന് ഭുവനേശ്വർ ഡെപ്യൂട്ടി കമ്മീഷണർ പിനാക് മിശ്ര പറഞ്ഞു.അന്വേഷണം ഇപ്പോഴും പ്രാഥമിക ഘട്ടത്തിലാണെന്ന് പൊലീസ് പറയുന്നു. പ്രത്യേക സംഘം രൂപീകരിച്ചാണ് അന്വേഷണം. ആവശ്യമെങ്കില്‍ പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി കൊലപാതക രംഗം പുനരാവിഷ്കരിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളിലേക്ക് കടക്കുമെന്നും പൊലീസ് പറയുന്നുണ്ട്.

കെ.എസ്.ആർ.ടി.സിയുടെ രണ്ട് പുതിയ സർവീസുകൾക്ക് കൽപ്പറ്റയിൽ തുടക്കം

കൽപ്പറ്റ: കെ.എസ്.ആർ.ടി.സി കൽപ്പറ്റ ഡിപ്പോയിൽ ആരംഭിച്ച രണ്ട് പുതിയ സർവീസുകളുടെ ഫ്ലാഗ് ഓഫ് കൽപ്പറ്റ നിയോജക മണ്ഡലം എം.എൽ.എ അഡ്വ. ടി. സിദ്ധീഖ് നിർവഹിച്ചു. കൽപ്പറ്റയിൽ നിന്ന് മേപ്പാടി വിംസ് ആശുപത്രിയിലേക്ക് ഉച്ചയ്ക്ക് 1.40ന്

സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

വെള്ളമുണ്ട: വെള്ളമുണ്ട ഗ്രാമപഞ്ചായത്തും സർക്കാർ ആയുർവേദ ഡിസ്പെൻസറി ആയുഷ് ഹെൽത്ത് & വെൽനസ് സെന്ററും ആയുഷ് ഗ്രാമം പദ്ധതിയും സംയുക്തമായി മഴുവന്നൂർ മാനിക്കഴനി ഉന്നതിയിൽ വച്ച് സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിൻ്റെ

പാതിവില തട്ടിപ്പ്: ആം ആദ്മി പാർട്ടി കലക്ട്രേറ്റ് മാർച്ച് സംഘടിപ്പിച്ചു

കൽപ്പറ്റ: പാതിവില സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് അന്വേഷണം വേഗത്തിൽ പൂർത്തിയാക്കി ഇരകൾക്ക് നഷ്ടപ്പെട്ട പണം തിരികെ നൽകാനും തട്ടിപ്പിന് കൂട്ട് നിന്ന സ്ഥാപനങ്ങളുടെ അംഗീകാരം റദ്ദ് ചെയ്യുക എന്ന് ആവശ്യപ്പെട്ട് ആം ആദ്മി പാർട്ടി

പയ്യമ്പള്ളി സെന്റ് കാതറിന്‍സ് പള്ളിയില്‍ പ്രധാന തിരുനാള്‍ 25നും 26നും

പയ്യമ്പള്ളി: സെന്റ് കാതറിന്‍സ് ഫൊറോന ദേവാലയത്തില്‍ ഇടവക മധ്യസ്ഥയായ വിശുദ്ധ കത്രീനയുടെയും പരിശുദ്ധ അമ്മയുടെയും വിശുദ്ധ സെബസ്റ്റ്യാനോസിന്റെയും പ്രധാന തിരുനാള്‍ 25, 26 തീയതികളില്‍ ആഘോഷിക്കും. 25ന് വൈകുന്നേരം 4.45ന് ആഘോഷമായ തിരുനാള്‍ കുര്‍ബാനയില്‍

തെനേരി ഫാത്തിമ മാതാ ദേവാലയത്തിൽ തിരുനാളിന് തുടക്കമായി

വയനാട്ടിലെ പ്രധാന മരിയൻ തീർത്ഥാടന കേന്ദ്രങ്ങളിൽ ഒന്നായ തെനേരി ഫാത്തിമ മാതാ ദേവാലയത്തിൽ 78 ാം വാർഷിക തിരുന്നാളിന് തുടക്കമായി. ഫെബ്രുവരി 1 വരെ നീണ്ടു നിൽക്കുന്ന തിരുന്നാളിന് വികാരി റവ. ഫാ. പോൾ

ഫോറസ്റ്റ് വാച്ചര്‍ റാങ്ക് ലിസ്റ്റ് റദ്ദാക്കി

വനം വന്യജീവി വകുപ്പില്‍ ഫോറസ്റ്റ് വാച്ചര്‍ (കാറ്റഗറി നമ്പര്‍ 190/2020) തസ്തികയിലേക്ക് 2023 ജനുവരി 19 ന് നിലവില്‍ വന്ന റാങ്ക് ലിസ്റ്റിന്റെ കാലാവധി പൂര്‍ത്തിയായതിനാല്‍ ജനുവരി 20 ന് പട്ടിക റദ്ദാക്കിയതായി പി.എസ്.സി

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.