“വിവാഹം കഴിച്ചത് സെക്സിനു വേണ്ടിയല്ല; അറുപത്കാരനൊപ്പം നാല്പതുകാരി കഴിഞ്ഞാൽ എന്താണ് പ്രശ്നം”: വിമർശനങ്ങൾക്ക് മറുപടിയായി സ്വന്തം പ്രായം വെളിപ്പെടുത്തി ക്രിസും ദിവ്യയും

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയ ചർച്ചയാക്കുന്ന താരവിവാഹമാണ് ദിവ്യാ ശ്രീധറും ക്രിസ് വേണുഗോപാലും തമ്മിലുള്ളത്.
പത്തരമാറ്റ് സീരിയലിലെ നടനാണ് ക്രിസ് വേണുഗോപാല്‍. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോസും പുറത്തുവന്നതിന് പിന്നാലെ വൻവിമർശനമാണ് ദമ്ബതികള്‍ക്ക് നേരിടേണ്ടതായി വന്നത്. ഇവിടെ കൂടുതലും ക്രിസിന്റെ വേഷവും രൂപവും ഒക്കെയാണ് പരിഹാസങ്ങള്‍ക്ക് കാരണമായിരിക്കുന്നത്. നരച്ച താടിയും മുടിയും നീട്ടിയതിനാല്‍ നടന്റെ പ്രായം സംബന്ധിച്ചുള്ള സംശയങ്ങളും വിമർശനത്തിന് കാരണമായി. എന്നാല്‍ ഇപ്പോള്‍ ഇതാ ഈ ആക്രമണങ്ങളോട് പ്രതികരിച്ച രംഗത്തെത്തിയിരിക്കുകയാണ് താരങ്ങള്‍. തങ്ങള്‍ തമ്മില്‍ ഒമ്ബത് വയസ്സിന്റെ പ്രായവ്യത്യാസം മാത്രമേയുള്ളൂ എന്നാണ് ഇരുവരും പറയുന്നത്.

നാലാളെ അറിയിച്ച്‌ വിവാഹം കഴിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. പക്ഷേ ആളുകളുടെ പ്രതികരണം പോസിറ്റിവ് ആയിരുന്നില്ല. എന്തിനാണ് ആളുകള്‍ ഇങ്ങനെയൊക്കെ പറയുന്നതെന്ന് തോന്നിപ്പോയി. കല്യാണം കഴിക്കുന്നത് ഇത്ര തെറ്റാണോ.

നമ്മുടെ ജീവിതത്തില്‍ വരുന്ന ഓരോരെ പ്രശ്‌നങ്ങള്‍ കൊണ്ടല്ലേ രണ്ടാം വിവാഹത്തിലേക്ക് എത്തിപ്പെടുന്നത്. അത് ഇത്രയും വലിയ തെറ്റാണോ?ഇവരുടെ ജീവിതം അങ്ങനെയായതു കൊണ്ടാകും ആ രീതിയില്‍ സംസാരിക്കുന്നത്. ഇങ്ങനെയൊക്കെയുള്ള കമന്റുകള്‍ വരുമെന്ന് പ്രതീക്ഷിച്ചിരുന്നു. പക്ഷേ ഇത്രയും മോശം കമന്റുകള്‍ വരുമെന്ന് വിചാരിച്ചില്ല. സെക്‌സിന് വേണ്ടിയല്ല ഞാന്‍ കല്യാണം കഴിച്ചത്. എന്റെ മക്കളെ സുരക്ഷിതരാക്കണം, അവര്‍ക്കൊരു അച്ഛന്‍ വേണം. എന്റെ ഭര്‍ത്താവ് എന്ന് പറയാന്‍ ഒരാളും എനിക്കൊരു ഐഡന്റിറ്റിയും വേണം.

സെക്‌സ് മാത്രമാണ് ജീവിതമെന്ന് എഴുതിവച്ചിട്ടുണ്ടോ. സെക്‌സ് ഇല്ലാതെയും ജീവിക്കാന്‍ പറ്റില്ലേ? ജീവിതത്തിന്റെ ഒരു ഭാഗം മാത്രമാണ് സെക്‌സ്. 60 വയസുള്ള ആള്‍ നാല്‍പതുകാരിയെ വിവാഹം ചെയ്തു എന്നൊക്കെയാണ് വാര്‍ത്തകള്‍. ഇദ്ദേഹത്തിന് 49 വയസും എനിക്ക് 40 വയസുമാണ്. ഞാന്‍ 84ല്‍ ആണ് ജനിച്ചത്. ഇദ്ദേഹം 75ലും.

ഇനി 60 വയസ് എന്ന് പറയുന്നവര്‍ പറഞ്ഞോട്ടെ. ഇവര്‍ പച്ചയ്ക്ക് പറയുന്നതു പോലെ അറുപതുകാരന്റെ കൂടെ നാല്‍പതോ അന്‍പതോ വയസുള്ള ഞാന്‍ താമസിച്ചാല്‍ എന്താണ് പ്രശ്‌നം. അറുപതോ എഴുപതോ പ്രായമുള്ള ആളുകള്‍ക്ക് ഇവിടെ വിവാഹം ചെയ്തു കൂടെ. ആയിരം കുടത്തിന്റെ വാ മൂടിക്കെട്ടാം. പക്ഷേ ഒരുത്തന്റെയും നാവ് മൂടിക്കെട്ടാന്‍ പറ്റില്ല.

നമ്മുടെ സമൂഹം ഇങ്ങനെയാണ്, അതുകൊണ്ട് തന്നെ നാടും നന്നാകില്ല എന്നാണ് ദിവ്യ ശ്രീധര്‍ പറയുന്നത്. അതേസമയം, ഒക്ടോബര്‍ 30ന് ആണ് ദിവ്യയും ക്രിസും വിവാഹിതരായത്. സീരിയലുകളില്‍ ക്യാരക്ടര്‍ വേഷങ്ങളില്‍ തിളങ്ങി നില്‍ക്കുന്ന നടിയാണ് ദിവ്യ ശ്രീധര്‍. പത്തരമാറ്റ് എന്ന സീരിയലിലെ മുത്തച്ഛനായി എത്തിയ ക്രിസ് വേണുഗോപാല്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റും മോട്ടിവേഷണല്‍ സ്പീക്കറും എഴുത്തുകാരനുമാണ്.

നടനെന്നതിനപ്പുറം പല മേഖലകളില്‍ സാന്നിധ്യമറിയിച്ചിട്ടുള്ള ക്രിസ് ഗേണുഗോപാലിന് റേഡിയോ, ടെലിവിഷൻ രംഗത്ത് വർഷങ്ങളുടെ അനുഭവ സമ്ബത്തുണ്ട്.മോട്ടിവേഷണല്‍ സ്പീക്കറും എഴുത്തുകാരനും വോയിസ് കോച്ചും ഹിപ്നൊ തെറാപിസ്റ്റുമാണ് ഇദ്ദേഹം. ഇതേക്കുറിച്ചും ക്രിസ് സംസാരിച്ചിട്ടുണ്ട്. എഞ്ചിനീയറിംഗ് ഡിഗ്രി മാറ്റി മീഡിയയിലേക്ക് തിരിയുന്നത് ആഗ്രഹം കൊണ്ടാണ്. ദുബായില്‍ റേഡിയോയില്‍ വർക്ക് ചെയ്തു. പിന്നീട് പ്രൊഡക്ഷനിലായിരുന്നു. ആറ് ഭാഷകളില്‍ വോയ്സ് ഓവർ ചെയ്തു. സൈക്കോളജിയില്‍ എംഎസ്‌എസി പൂർത്തിയാക്കിയതാണ്. ഡിജിറ്റല്‍ ഫിലിം മേക്കിംഗും പൂർത്തിയാക്കി. 2018 ല്‍ ഹിപ്നോ തെറാപ്പി പ്രാക്ടീസ് ചെയ്തു.

പിന്നീട് കൗണ്‍സിലിംഗ് സൈക്കോളജിസ്റ്റായി പ്രവർത്തിച്ചു. അതിന്റെ കൂടെ സിനിമാ, സീരിയ‌ല്‍ ലോകത്തേക്ക് തിരിച്ചിറങ്ങി. കൗണ്‍സിലറായി വർക്ക് ചെയ്യവെ ചില പേഷ്യന്റ്സിന് നിയമപരമായ സഹായം ലഭിക്കുന്നില്ലെന്ന് മനസിലായത്. വക്കീലിനെ വെച്ചാല്‍ സാമ്ബത്തികമായി താങ്ങാനാകില്ല, കാലങ്ങളോളം കേസ് തുടരുമെന്ന പേടിയുമാണ്. അങ്ങനെ ലോ പഠിക്കാൻ തീരുമാനിച്ചു. ഈവിനിംഗ് കോളേജില്‍ പഠിച്ച്‌ വക്കീലായി പ്രാക്ടീസ് ചെയ്തെന്നും ക്രിസ് വേണുഗോപാല്‍ വ്യക്തമാക്കി. ഇരുപത്തിനാലോളം സിനിമകളും ഇരുപത്തിരണ്ടോളം സീരിയലുകളിലും ക്രിസ് വേണുഗോപാല്‍ അഭിനയിച്ചിട്ടുണ്ട്.

എംഡിഎംഎ യും,കഞ്ചാവുമായി യുവാക്കൾ പിടിയിൽ

ബാവലി: ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സേനാംഗങ്ങളും, പോ ലീസും ബാവലി പോലീസ് ചെക്ക് പോസ്റ്റിൽ വെച്ച് നടത്തിയ സംയുക്ത വാഹന പരിശോധനയിൽകാറിൽ സഞ്ചരിക്കുകയായിരുന്ന ആറംഗ സംഘത്തിൽ നിന്നും എംഡിഎംഎ യും, കഞ്ചാവും

സീറ്റ് കവർ ബിസിനസ്സിൽ പങ്കാളിയാക്കാമെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങൾ തട്ടിയയാൾ പിടിയിൽ

കൽപ്പറ്റ: സീറ്റ് കവർ ബിസിനസ്സിൽ പങ്കാളിയാക്കാമെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങൾ തട്ടിയയാൾ പിടിയിൽ. കാക്കവയൽ, കളത്തിൽ വീട്ടിൽ, അഷ്‌കർ അലി(36)യെയാണ് കൽപ്പറ്റ പോലീസ് അറസ്റ്റ് ചെയ്തത്. സീറ്റ് കവർ ബിസിനസ്സിൽ ഒരു സീറ്റ് കവറിന് 2500

വാഹനാപകടത്തിൽ വീട്ടമ്മ മരിച്ചു.നാലുപേർക്ക് പരിക്ക്

കാട്ടിക്കുളം: മാനന്തവാടി തോൽപ്പെട്ടി റൂട്ടിൽ ബേഗൂരിന് സമീപം കാറും ലോറിയും കൂട്ടിയിടിച്ച് വീട്ടമ്മ മരിച്ചു. മാനന്തവാടി പുത്തൻപുര സ്വദേ ശിയും നിലവിൽ തോണിച്ചാലിൽ താമസിച്ചു വരുന്നതുമായ ചെമല സഫിയ (54) ആണ് മരിച്ചത്. ഇന്ന്

ബമ്പറടിച്ചത് സർക്കാരിന്! കിട്ടിയാൽ കിട്ടിയെന്ന് കരുതി 500 മുടക്കി ടിക്കറ്റെടുത്തത് 75 ലക്ഷം പേർ! 375 കോടിയോളം വിറ്റുവരവ്

തിരുവനന്തപുരം: കാത്തുകാത്തിരുന്ന തിരുവോണം ബമ്പർ നറുക്കെടുപ്പ് പുറത്തുവരുമ്പോൾ ടിക്കറ്റെടുത്ത പലർക്കും നിരാശയാണെങ്കിലും സർക്കാരിന് ബമ്പറടിച്ച അവസ്ഥയാണ്. 25 കോടിയുടെ മഹാഭാഗ്യം TH 577825 എന്ന നമ്പറിനാണ് ലഭിച്ചത്. എന്നാൽ സർക്കാർ ഖജനാവിനാണ് തിരുവോണം ബമ്പടിച്ചതെന്ന്

ആധിപത്യം ഉറപ്പിക്കാൻ വാട്‌സ്ആപ്പ്; കാത്തിരുന്ന അപ്പ്‌ഡേറ്റ് ദാ വരുന്നു!

ഉപഭോക്താക്കൾ കാലങ്ങളായി കാത്തിരുന്ന അപ്പ്‌ഡേറ്റ് ഉടൻ അവതരിപ്പിക്കാനൊരുങ്ങുകയാണ് വാട്‌സ്ആപ്പ്. 2009ൽ വാട്‌സ്ആപ്പ് ലോഞ്ച് ചെയ്തത് മുതൽ അക്കൗണ്ട് രജിസ്‌ട്രേഷൻ നടത്താൻ കഴിയുന്നതും കോൺടാക്ടുകൾ തെരയുന്നതുമെല്ലാം ഫോൺ നമ്പർ അടിസ്ഥാനമാക്കിയാണ്. എതിരാളികളായ ആപ്പുകൾ പ്രത്യേകിച്ച് ടെലഗ്രാമിൽ

യുവതിയെ കാണ്മാനില്ല

നീലേശ്വരം: നീലേശ്വരം സ്വദേശിനിയായ ഷിംനയെ (Shimna) കാണാനില്ലെന്ന് പരാതി. 2025 ഒക്ടോബർ 4-ാം തീയതി ശനിയാഴ്ച രാവിലെ 6:30 മുതൽ നീലേശ്വരത്തു നിന്നാണ് യുവതിയെ കാണാതായത്. സംഭവത്തിൽ നീലേശ്വരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.