ബത്തേരി:പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗികാ തിക്രമം നടത്തിയ കേസിൽ യുവാവിന് വിവിധ വകുപ്പുകളി ലായി 50വർഷവും മൂന്ന് മാസവും തടവും ഒന്നേ കാൽ ലക്ഷം രൂപ പിഴയും വിധിച്ചു. മുക്കുത്തിക്കുന്ന് മുണ്ടക്കൊല്ലി സ്വദേ ശിയായ മണി(24) യെയാണ് ബത്തേരി ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജ് ഹരിപ്രിയ പി.നമ്പ്യാർ ശിക്ഷിച്ചത്. 2023 ഏപ്രിലിലാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. അന്നത്തെ മീനങ്ങാടി സ്റ്റേഷൻ ഇൻസ്പെക്ടർ എസ്.എച്ച്.ഓ ആയിരുന്ന ബിജു ആ ന്റണി കേസിൽ ആദ്യന്വേഷണം നടത്തുകയും പിന്നീട് നൂൽ പ്പുഴ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ്.എച്ച്.ഓ ആയിരു ന്ന ജെ.ആർ രൂപേഷ് കുമാർ തുടരന്വേഷണം നടത്തി കോടതി യിൽ കുറ്റപത്രം സമർപ്പിക്കുകയുമായിരുന്നു. എ.എസ്.ഐ ഷിനോജ് അബ്രഹാമും സിവിൽ പോലീസ് ഓഫീസർ രേഷ്‌മ തുടങ്ങിയവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.

കേരളത്തിലെ എല്ലാ ജില്ലകളിലും മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത; തൃശ്ശൂരിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
തിരുവനന്തപുരം: കേരളത്തില്‍ അടുത്ത മണിക്കൂറുകളില്‍ കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കാലാവസ്ഥ