വെങ്ങപ്പള്ളി പഞ്ചായത്തിൽ 3-ാം വാർഡിലെ തോണ്ട കോളനിയിൽ താമസിക്കുന്ന വാസുവും ഭാര്യ മാക്കയും
ഒരു വീടിനു വേണ്ടി കാത്തിരിക്കാൻ തുടങ്ങിയിട്ട്
വർഷങ്ങളേറെയായി.
ഏത് നിമിഷവും നിലം പൊത്താവുന്ന ചോർന്നൊലിക്കുന്ന കുടിലിൽ ഭയപ്പാടോടെയാണ് ഇവർ കഴിയുന്നത്.
അന്തിയുറങ്ങാൻ മറ്റു വീടുകളിൽ അഭയം തേടുകയാണ് ഈ കുടുംബം.
ഒരു വീടിനായി അധികാരികൾക്ക് നിരവധി അപേക്ഷകൾ സമർപ്പിച്ചിട്ടും ആരും തിരിഞ്ഞു നോക്കിയില്ലെന്ന് ഇവർ പറയുന്നു.
തങ്ങളുടെ ദയനീയ സ്ഥിതി കണക്കിലെടുത്ത് അധികൃതർ ഇനിയെങ്കിലും
ഒരു വീട് അനുവദിച്ചു തരണമെന്നതാണ് ഇവരുടെ ആവശ്യം.

ചുരത്തിലെ ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു
വയനാട് ചുരം വ്യൂ പോയിന്റിൽ മണ്ണിടിഞ്ഞ പ്രദേശത്തെ വാഹന ഗതാഗതം ഭാഗികമായി പുന:സ്ഥാപിച്ചു. വ്യൂ പോയിന്റിൽ കുടുങ്ങിയ വാഹനങ്ങൾ അടിവാരത്തേക്ക് എത്തിക്കുകയും തുടർന്ന് അടിവാരത്ത് കുടുങ്ങിയ വാഹനങ്ങൾ വ്യൂ പോയിൻ്റ് ഭാഗത്തേക്ക് കയറ്റി വിടും.