ന്യുമോണിയ ബാധയെ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്ന വഴി ആംബുലന്‍സ് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് പരിക്കേറ്റതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു. ദ്വാരക മൂഞ്ഞനാട്ട് വര്‍ഗ്ഗീസ് (ജോര്‍ജ്ജ് 61) ആണ് മരിച്ചത്. ന്യുമോണിയ ബാധയെ തുടര്‍ന്ന് അവശനായിരുന്ന വര്‍ഗ്ഗീസിന് അപകടത്തില്‍ നട്ടെല്ലിനും, കഴുത്തിനും, തലയ്ക്കും പരിക്കേറ്റിരുന്നു. ആദ്യം കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജിലും തീവ്രപരിചരണ വിഭാഗത്തില്‍ കഴിഞ്ഞു വരികയായിരുന്നു. തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ മരിക്കുകയായിരുന്നു. നവംബര്‍ 22 ന് പുലര്‍ച്ചെ പൂക്കോടിന് സമീപമാണ് അപകടം നടന്നത്. അപകടത്തില്‍ ഭാര്യയും സഹയാത്രികയുമായ ലില്ലിക്കും നിസാര പരിക്കേറ്റിരുന്നു. മക്കള്‍: അനുഷ, ആഷ്‌ലിന്‍, ആഗ്‌നസ്, മരുമക്കള്‍: വരുണ്‍, റോഷന്‍

നിപയുമായി ബന്ധപ്പെട്ട് വ്യാജ പ്രചാരണങ്ങൾ നടക്കുന്നുണ്ട്, ഇത് സൈബർ പൊലീസിന് കൈമാറും: മന്ത്രി വീണ ജോർജ്ജ്
മലപ്പുറം: നിപയുമായി ബന്ധപ്പെട്ട് വ്യാജ പ്രചാരണങ്ങൾ നടക്കുന്നുണ്ടെന്നും ഇത് സൈബർ പൊലീസിന് കൈമാറുമെന്നും ആരോഗ്യ മന്ത്രി വീണ ജോർജ്ജ്. രണ്ട് ജില്ലകളിലും ഒരേ സമയം നിപ റിപ്പോർട്ട് ചെയ്യുന്നത് ഇത് ആദ്യമാണ്. 252 പേർ