മുണ്ടി നീര് പടരുന്നു ; ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരം:
സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ നിന്ന് മുണ്ടിവീക്കം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതായും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ആരോഗ്യ വിഭാഗം അറിയിച്ചു. മുണ്ടിനീര്, മുണ്ടിവീക്കം എന്നീ പേരുകളില്‍ അറിയപ്പെടുന്ന ഈ രോഗം മിക്‌സോ വൈറസ് പരോറ്റിഡൈറ്റിസ് എന്ന വൈറസ് മൂലമാണ് ഉണ്ടാകുന്നത്. അഞ്ച് മുതല്‍ 15 വയസ് വരെയുള്ള കുട്ടികളെയാണ് രോഗം കൂടുതല്‍ ബാധിക്കുന്നതെങ്കിലും മുതിര്‍ന്നവരിലും കാണപ്പെടാറുണ്ട്. രോഗം കുട്ടികളിലേക്കാള്‍ ഗുരുതരമാകുന്നത് മുതിര്‍ന്നവരിലാണ്. വായുവിലൂടെ പകരുന്ന രോഗം ഉമിനീര്‍ ഗ്രന്ഥികളെയാണ് ബാധിക്കുന്നത്. ചെവിയുടെ താഴെ കവിളിന്റെ വശങ്ങളിലാണ് പ്രധാനമായും വീക്കം ഉണ്ടാകുന്നത്. ഇത് മുഖത്തിന്റെ ഒരു വശത്തെയോ രണ്ട് വശങ്ങളേയുമോ ബാധിക്കും. ചെറിയ പനിയും തലവേദനയും ആണ് പ്രാരംഭ ലക്ഷണങ്ങള്‍. വായ തുറക്കുന്നതിനും ചവയ്ക്കുന്നതിനും വെള്ളമിറക്കുന്നതിനും പ്രയാസം നേരിടുന്നു. വിശപ്പില്ലായ്മയും ക്ഷീണവും മറ്റു ലക്ഷണങ്ങളാണ്.
വായുവിലൂടെ പകരുന്ന മുണ്ടിനീര് സാധാരണയായി ചുമ, തുമ്മല്‍, മൂക്കില്‍ നിന്നുള്ള സ്രവങ്ങള്‍, രോഗമുള്ളവരുമായുള്ള സമ്പര്‍ക്കം എന്നിവയിലൂടെയാണ് പകരുന്നത്.

രോഗം ബാധിച്ചവരില്‍ അണുബാധ ഉണ്ടായശേഷം ഗ്രന്ഥികളില്‍ വീക്കം കണ്ടു തുടങ്ങുന്നതിന് തൊട്ടുമുമ്പും വീക്കം കണ്ടുതുടങ്ങിയ ശേഷം നാല് മുതല്‍ ആറ് ദിവസം വരെയുമാണ് സാധാരണയായി പകരുന്നത്. പ്രത്യേക ശ്രദ്ധ പുലര്‍ത്തിയില്ലെങ്കില്‍ തലച്ചോര്‍, വൃഷണം, അണ്ഡാശയം, ആഗ്നേയ ഗ്രന്ഥി, പ്രോസ്‌ട്രേറ്റ് എന്നീ ശരീരഭാഗങ്ങളെ രോഗം ബാധിക്കുന്നു.

രോഗലക്ഷണങ്ങള്‍

പ്രാരംഭത്തിലേ ചികിത്സിച്ചില്ലെങ്കില്‍ ഭാവിയില്‍ വന്ധ്യത ഉണ്ടാകുന്നതിന് സാധ്യതയുണ്ട്. തലച്ചോറിനെ ബാധിച്ചാല്‍ എന്‍സഫലൈറ്റിസ് എന്ന അവസ്ഥ ഉണ്ടാകാം. ഇത് മരണകാരണമായേക്കാം. ഈ രോഗം തിരിച്ചറിയുമ്പോഴേക്കും മറ്റു പലരിലേക്കും പകര്‍ന്നിരിക്കും എന്നതിനാല്‍ പകരുന്നത് നിയന്ത്രിക്കാന്‍ ബുദ്ധിമുട്ടാണ്. അസുഖബാധിതര്‍ പൂര്‍ണമായും അസുഖം മാറുന്നതുവരെ വീട്ടില്‍ തന്നെ വിശ്രമിക്കുക. രോഗികളുമായുള്ള സമ്പര്‍ക്കം ഒഴിവാക്കുക. രോഗികളായ കുട്ടികളെ സ്‌കൂളില്‍ വിടുന്നത് പൂര്‍ണമായും ഒഴിവാക്കുക. രോഗി ഉപയോഗിച്ച വസ്തുക്കള്‍ അണുമുക്തമാക്കുക. വായുവിലൂടെ പകരുന്ന രോഗമായതിനാല്‍ രോഗലക്ഷണങ്ങള്‍ കണ്ടാലുടന്‍ തന്നെ മാസ്‌ക്ക് ധരിക്കാന്‍ തുടങ്ങുക. വായ തുറക്കുന്നതിനും ചവയ്ക്കുന്നതിനും ബുദ്ധിമുട്ട് അനുഭവപ്പെടും എന്നതിനാല്‍ കുട്ടികള്‍ ഭക്ഷണം കഴിക്കാന്‍ വിസമ്മതിച്ചേക്കാം. അതിനാല്‍ ദ്രവരൂപത്തിലുള്ള ആഹാരം കൂടുതലായി നല്‍കുന്നതിനും വായയുടെ ശുചിത്വം ഉറപ്പുവരുത്തുന്നതിനും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. മുണ്ടിനീര് ബാധിക്കുന്നവര്‍ രോഗത്തെ അവഗണിക്കുകയോ സ്വയം ചികിത്സ ചെയ്യുകയോ ചെയ്യാതെ ഉടന്‍തന്നെ ഡോക്ടറെ കണ്ട് വിദഗ്ധ ചികിത്സ തേടേണ്ടതാണ്.

സ്‌പോട്ട് അഡ്മിഷന്‍

കേരള മീഡിയ അക്കാദമിയുടെ കൊച്ചി കേന്ദ്രത്തില്‍ ജേണലിസം ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ടെലിവിഷന്‍ ആന്‍ഡ് ജേണലിസം, പി.ആര്‍ ആന്‍ഡ് അഡ്വവര്‍ടൈസിങ് പി.ജി ഡിപ്ലോമ കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഇന്ന് (ജൂലൈ 1) രാവിലെ 10 ന്

കോ-ഓര്‍ഡിനേറ്റര്‍ നിയമനം.

കേരള മീഡിയ അക്കാദമിയില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ഡിപ്ലോമ ഇന്‍ ഓഡിയോ പ്രൊഡക്ഷന്‍ കോഴ്‌സിലേക്ക് കോ-ഓര്‍ഡിനേറ്റര്‍ തസ്തികയില്‍ താത്ക്കാലിക നിയമനം നടത്തുന്നു. ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് യോഗ്യത. ഓഡിയോ പ്രൊഡക്ഷന്‍ മേഖലയില്‍ 10 വര്‍ഷത്തെ

നന്മ പാഠം പദ്ധതിക്ക് തുടക്കം കുറിച്ചു.

സുൽത്താൻ ബത്തേരി:ഉൾച്ചേർന്ന വിദ്യാഭ്യാസ പദ്ധതി ഉറപ്പാക്കിക്കൊണ്ട് സ്വാന്തനം ചാരിറ്റബർ കെയർ സൊസൈറ്റി നൽകിയ വീൽ ചെയർ ഡോ. സതീഷ് നായക് സ്കൂൾ അധികൃതർക്ക് കൈമാറി “നന്മ പാഠം “പദ്ധതിക്ക് തുടക്കം കുറിച്ചു. ഭിന്നശേഷി കുട്ടികൾക്ക്

ടെന്‍ഡര്‍ ക്ഷണിച്ചു.

കണിയാമ്പറ്റ ഗവ മോഡല്‍ റസിഡന്‍ഷല്‍ സ്‌കൂളിലേക്ക് സ്‌പോര്‍ട്‌സ് ഉപകരണങ്ങള്‍ വിതരണം ചെയ്യാന്‍ താത്പര്യമുള്ള വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ജൂലൈ നാലിന് ഉച്ചയ്ക്ക് 12 നകം നല്‍കണം. ഫോണ്‍- 04936 202232

കര്‍ഷക കടാശ്വാസ കമ്മീഷന്‍ സിറ്റിങ്

സംസ്ഥാന കര്‍ഷക കടാശ്വാസ കമ്മീഷന്‍ ചെയര്‍മാന്‍ റിട്ട.ജസ്റ്റിസ് കെ.കെ അബ്രഹാം മാത്യുവിന്റെ അധ്യക്ഷതയില്‍ ജില്ലയിലെ കര്‍ഷകര്‍ക്കായി ജൂലൈ നാല്, അഞ്ച് തിയതികളില്‍ രാവിലെ ഒൻപതിന് എറണാകുളം ഗവ അതിഥി മന്ദിരത്തില്‍ ഓണ്‍ലൈനായി സിറ്റിങ് നടത്തുന്നു.

ഫാഷന്‍ ഡിസൈനിങ് കോഴിസിലേക്ക് അപേക്ഷിക്കാം

സുല്‍ത്താന്‍ ബത്തേരി ഗവ ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ ജിഫ്ഡ് ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ്‌സ് ടെക്‌നോളജി കോഴ്‌സിലേക്ക് അപേക്ഷിക്കാം. താത്പര്യമുളളവര്‍ www.Polyadmission.org/gifd ല്‍ ജൂലൈ 10 നകം ഓണ്‍ലൈനായി അപേക്ഷ നല്‍കണം. ഫോണ്‍- 9747994663, 9656061030,

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.