ലയണൽ മെസി വരും, ടീം അര്‍ജന്‍റീന കേരളത്തിലേക്ക്; പ്രഥമ പരിഗണന കൊച്ചിക്ക്, സ്ഥിരീകരിച്ച് മന്ത്രി അബ്ദുറഹ്മാൻ

തിരുവനന്തപുരം : ഫുട്ബോൾ ആരാധകരുടെ ആകാംക്ഷകൾക്ക് വിരാമം. സൂപ്പർ താരം ലയണൽ മെസി അടക്കം അർജന്റീന ടീം കേരളത്തിലേക്ക് വരുമെന്ന് സ്ഥിരീകരിച്ച് മന്ത്രി അബ്ദുറഹ്മാൻ. ലയണൽ മെസ്സി അടക്കമുളള ടീം അർജന്റീനയായിരിക്കും കേരളത്തിലെത്തുകയെന്ന് മന്ത്രി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. സ്പെയിനിൽ വെച്ച് അർജന്റീന ടീം മാനേജ്മെന്റുമായി ചർച്ച നടത്തി. അടുത്ത വർഷം കേരളത്തിൽവെച്ച് മത്സരം നടക്കും. ലയണൽ മെസി പങ്കെടുക്കും.

മത്സരത്തിനായി കൊച്ചിക്കാണ് പ്രഥമ പരിഗണന നൽകുന്നത്. എതിർ ടീം ആരെന്ന് പിന്നീട് പ്രഖ്യാപിക്കും. ഇതിന് മുന്നോടിയായി ഫിഫ ഉദ്യോഗസ്ഥർ കേരളത്തിൽ വരും. മഞ്ചേരി സ്റ്റേഡിയത്തിൽ 20000 കാണികളെ പറ്റൂ. അത് കൊണ്ടാണ് മഞ്ചേരി സ്റ്റേഡിയം ഒഴിവാക്കി കൊച്ചി പരിഗണിക്കുന്നതെന്നും മന്ത്രി വിശദീകരിച്ചു.

പഞ്ചഗുസ്തിയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി സിവിൽ പോലീസ് ഓഫീസർ എം. ഖാലിദ്

പുൽപ്പള്ളി: പുൽപ്പള്ളി കബനി ഓഡിറ്റോറിയത്തിൽ വച്ചു നടന്ന ജില്ലാതല പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ മാസ്റ്റേഴ്സ് വിഭാഗത്തിൽ (ഹെവി വെയ്റ്റ് ) ഒന്നാം സ്ഥാനം പോലീസുകാരന്. വൈത്തിരി സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ എം.ഖാലിദ് ആണ് ഒന്നാമതെത്തി

വിജ്ഞാന കേരളം തൊഴില്‍ മേള 9 ന്

അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്മ പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നടത്തിവരുന്ന വിജ്ഞാനകേരളം ജനകീയ ക്യാമ്പയിന്‍ കല്‍പ്പറ്റ നഗരസഭയില്‍ ആരംഭിക്കുന്നു. നഗരസഭയില്‍ പ്രത്യേക ജോബ് സ്റ്റേഷനും മറ്റ് സൗകര്യങ്ങളും ഇതിനായി ഒരുക്കിയിട്ടുണ്ട്.

വൈദ്യുതി മുടങ്ങും

പനമരം കെഎസ്ഇബി പരിധിയിലെ കീഞ്ഞുകടവ്, മാതോത്ത് പൊയില്‍, ആനപ്പാറ വയല്‍, കൊളത്താറ, പാലുകുന്ന്, മാങ്കണി, ക്ലബ് സെന്റര്‍, വെള്ളരിവയല്‍, എടത്തംകുന്ന് ഭാഗങ്ങളില്‍ നാളെ (ഒക്ടോബര്‍ 7) രാവിലെ 9 മുതല്‍ വൈകിട്ട് 5.30 വരെ

മലയണ്ണാനെ വേട്ടയാടിയ മൂന്നംഗ സംഘം വനപാലകരുടെ പിടിയിൽ

ഇരുളം: സംരക്ഷിത വന്യജീവി വിഭാഗത്തിൽപ്പെട്ട മലയണ്ണാനെ വേട്ടയാടിയ മൂന്നംഗ സംഘത്തെ വനംവകുപ്പ് പിടികൂടി. അമരക്കുനി സ്വദേശികളായ പുളിക്കൽ വീട്ടിൽ ജയൻ, പുളിക്കൽ വീട്ടിൽ രാജൻ, കുഴുപ്പിൽ വീട്ടിൽ ഷിനോ എന്നിവരാണ് അറസ്റ്റിലായത്. ഇരുളം ഫോറസ്റ്റ്

കഞ്ചാവുമായി യുവാക്കള്‍ പിടിയിൽ

പുൽപ്പള്ളി : കോഴിക്കോട് കൂരാച്ചുണ്ട് സ്വദേശികളായ കണ്ണേറ വീട്ടിൽ മുഹമ്മദ്‌ മൻസൂർ (20), കണ്ടോത്ത് കണ്ടി വീട്ടിൽ ബ്രിജിത് (19) എന്നിവരെയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും പുൽപ്പള്ളി പോലീസും ചേർന്ന് പിടികൂടിയത്. പെരിക്കല്ലൂർ

കഞ്ചാവുമായി യുവാവ് പിടിയിൽ

പുൽപള്ളി : എറണാകുളം പള്ളുരുത്തി പുത്തൻവീട്ടിൽ മുനാസി(31)നെയാണ് ജില്ലാ ലഹരിവിരുദ്ധ സ്ക്വഡും പുൽപള്ളി പോലീസും ചേർന്ന് പിടികൂടിയത്. വൈകീട്ട് പെരിക്കല്ലൂർ തോണിക്കടവിനു സമീപം പോലീസിനെ കണ്ടു പരിഭ്രമിച്ച ഇയാളെ പരിശോധിച്ചതിൽ ഇയാളിൽ നിന്ന് 180

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.