ദുരന്ത ഭൂമിയിൽ ജനവികാരം അലയടിച്ചു

മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്ത നടപടിക്കെതിരെ വയനാട്ടില്‍ എല്‍ഡിഎഫും യുഡിഎഫും പ്രഖ്യാപിച്ച ഹർത്താല്‍ പൂർണ്ണം. ഹർത്താല്‍ ജന ജീവിതത്തെ സാരമായി ബാധിച്ചു. ഭൂരിഭാഗം ടൗണുകളിലും ഹർത്താല്‍ അനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞു. പലയിടങ്ങളിലും വാഹന യാത്രക്കാരുമായി സമരാനുകൂലികള്‍ വാക്കു തർക്കമുണ്ടായി. യുഡിഎഫ്, എല്‍ഡിഎഫ് മുന്നണികള്‍ പ്രഖ്യാപിച്ച ഹർത്താലിന് ഐക്യദാർഢ്യവുമായി മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരം രംഗത്തെത്തി. മേപ്പാടിയില്‍ ദുരന്തബാധിതരുടെ നേതൃത്വത്തിലായിരുന്നു വാഹനങ്ങള്‍ തടഞ്ഞത്. ചൂരല്‍മല മുണ്ടക്കൈയി നിവാസികളായ മുപ്പതോളം പേരാണ് സമരത്തിന് എത്തിയത്. സ്വകാര്യ മെഡിക്കല്‍ കോളേജിലേക്കുള്ള വാഹനങ്ങളും ആംബുലൻസുകളും സമരക്കാർ കടത്തിവിട്ടു. സംഘർഷം ഒഴിവാക്കാൻ പോലീസും സ്ഥലത്തുണ്ടായിരുന്നു. സ്വകാര്യബസ്സുകളും ടാക്സി വാഹനങ്ങളും സർവീസ് നടത്തിയില്ല. ജില്ലയിലെ ഡിപ്പോകളില്‍ നിന്നും കെഎസ്ആർടിസി കാര്യമായി സർവീസ് നടത്തിയില്ല. എന്നാല്‍ മറ്റു ഡിപ്പോകളില്‍ സർവീസ് നടത്തിയ കെഎസ്ആർടിസി ബസുകള്‍ സമരക്കാർ വിവിധ സ്ഥലങ്ങളില്‍ തടഞ്ഞു. കല്‍പ്പറ്റയില്‍ കെഎസ്ആർടിസി ബസുകള്‍ തടഞ്ഞു തിരിച്ചയച്ചു. കടകംമ്പോളങ്ങള്‍ പൂർണമായും അടഞ്ഞു കിടന്നു. പെട്ടിക്കടകള്‍പോലും തുറന്നു പ്രവർത്തിച്ചില്ല. സർക്കാർ ഓഫീസുകളില്‍ ഹാജർ നില നന്നെ കുറവായിരുന്നു. കളക്ടറേറ്റില്‍ 30 ശതമാനത്തില്‍ താഴെ മാത്രമാണ് ജീവനക്കാർ ഹാജരായത്. കല്‍പ്പറ്റയില്‍ തുറന്നു പ്രവർത്തിക്കാൻ ശ്രമിച്ച ബാങ്ക് സമരക്കാർ അടപ്പിച്ചു. ചുങ്കം ജംഗ്ഷനില്‍ എല്‍ഡിഎഫ്, യുഡിഎഫ് പ്രവർത്തകർ വാഹനങ്ങള്‍ തടഞ്ഞു. ചരക്ക് വാഹനങ്ങള്‍ ഉള്‍പ്പെടെ തടഞ്ഞിട്ടതോടെ ടൗണില്‍ വാഹനങ്ങളുടെ നീണ്ട നിരയായിരുന്നു. കല്‍പ്പറ്റയില്‍ പാസ്‌പോർട്ട് ക്യാമ്പുമായി ബന്ധപ്പെട്ട്‌ കോഴിക്കോട് നിന്നും എത്തിയ പാസ്‌പോർട്ട്‌ സേവയുടെ വാഹനവും സമരക്കാർ തടഞ്ഞു. ചുങ്കം ജംഗ്ഷനില്‍ ആയിരുന്നു ആദ്യം ഈ വാഹനം തടഞ്ഞിട്ടത്. പിന്നീട് വാഹനം മുന്നോട്ട് നീങ്ങിയെങ്കിലുംപോസ്റ്റ് ഓഫീസിന് സമീപം വീണ്ടും സമരക്കാർ തടഞ്ഞു. ഉച്ചയ്ക്ക് ശേഷമാണ് ഈ വാഹനം വിട്ടയച്ചത്. കല്‍പ്പറ്റയില്‍ വിനോദസഞ്ചാരികളുടെ വാഹനങ്ങളും സമരാനുകൂലികള്‍ തടഞ്ഞു. എല്‍ഡിഎഫ്, യുഡിഎഫ് പ്രവർത്തകർ കല്‍പ്പറ്റയില്‍ പ്രകടനം നടത്തി. പ്രധാനമന്ത്രി നിലപാട് തിരുത്തിയില്ലെങ്കില്‍ ഡല്‍ഹിയില്‍ പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് എല്‍ഡിഎഫ് മാർച്ച്‌ നടത്തുമെന്ന് ജില്ലാ കണ്‍വീനർ സി.കെ ശശീന്ദ്രൻ പറഞ്ഞു. ദുരന്തബാധിതർ ഉള്‍പ്പെടെയുള്ളവരെ അണിനിരത്തിയാകും ഡല്‍ഹിയില്‍ മാർച്ച്‌ നടത്തുക. ഇന്ത്യ കണ്ട വലിയ ദുരന്തമായിട്ടും ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്ത പ്രധാനമന്ത്രി ദുരന്തബാധിതരെ ദ്രോഹിക്കുകയാണെന്ന് ടി.സിദ്ധിഖ് എംഎല്‍എ കുറ്റപ്പെടുത്തി. വയനാടിന്റെ പ്രവേശന കവാടമായ ലക്കിടിയില്‍ യുഡിഎഫ് പ്രവർത്തകർ വാഹനങ്ങള്‍ തടഞ്ഞു. രാവിലെ ആറ് മണിയോടെ തന്നെ പ്രവർത്തകർ നിരത്തിലിറങ്ങിയിരുന്നു. കോണ്‍ഗ്രസ്‌ നേതാവ്‌ ജ്യോതിഷ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു സമരം. സമരത്തെ തുടർന്ന് നിരവധി വാഹനങ്ങള്‍ അതിർത്തിയില്‍ കുടുങ്ങി. വാഹന യാത്രക്കാരും സമരക്കാരും വാക്ക് തർക്കം ഉണ്ടായി. പോലീസ് എത്തിയാണ് രംഗം ശാന്തമാക്കിയത്. റോഡില്‍ കുത്തിയിരുന്ന് മുദ്രാവാക്യം മുഴക്കിയതോടെ ചെറിയ വാഹനങ്ങള്‍ ഉള്‍പ്പെടെ കടന്നുപോകാനായില്ല. ശബരിമല തീർത്ഥാടകരുടെ വാഹനങ്ങളും ആംബുലൻസും മാത്രമാണ് കടത്തിവിട്ടത്.

ഗ്യാസ് ട്രബിളിനുള്ള ഈ മരുന്നുകള്‍ പതിവായി കഴിക്കുന്നവരാണോ? കാത്തിരിക്കുന്നത് വലിയ ആരോഗ്യ പ്രശ്‌നങ്ങൾ

അസിഡിറ്റിയും ഗ്യാസ് ട്രബിളും മൂലമുള്ള പ്രശ്‌നങ്ങള്‍ ഓരോ തവണ ഉണ്ടാകുമ്പോഴും അതിനുള്ള മരുന്നുകള്‍ അടിക്കടി കഴിക്കുന്നവരുണ്ട്. ഈ മരുന്നുകള്‍ അസിഡിറ്റിയുടെയുടെയും ഗ്യാസിന്റെയും ലക്ഷണങ്ങളെ ലഘൂകരിക്കുമെങ്കിലും മറുവശത്ത് അവ ആരോഗ്യത്തെ വഷളാക്കും. ഏതൊക്കെ മരുന്നുകളാണ് ദോഷകരം

കൃത്യമായ ആസൂത്രണം; വാട്ട്‌സാപ്പ് വഴി ഫോട്ടോ അയയ്ക്കും, കണ്ടാൽ ഒറിജിനൽ ബ്രാൻഡഡ് ഹാൻഡ് ബാഗുകൾ, കയ്യിലെത്തുക വ്യാജൻ, പ്രതി പിടിയിൽ

സ്ത്രീകളെ കബളിപ്പിച്ച് പണം തട്ടിയ കേസിൽ പ്രവാസി അറസ്റ്റിൽ. ഹവല്ലി ഗവർണറേറ്റ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗത്തിലെ ഉദ്യോഗസ്ഥരാണ് ഒരു പ്രവാസി തട്ടിപ്പുകാരനെ പിടികൂടിയത്.ഇയാളുടെ തട്ടിപ്പ് രീതി കൃത്യമായ ആസൂത്രണത്തോടെയുള്ളതായിരുന്നു. വാട്ട്‌സ്ആപ്പ് വഴി ഉയർന്ന ബ്രാൻഡഡ്

പ്രതിഷേധച്ചൂടറിഞ്ഞു: യാത്രക്കാർക്ക് ഇൻഡിഗോ പണം തിരിച്ചുനൽകും; താമസസൗകര്യം ഒരുക്കും

ന്യൂഡൽഹി: വിമാനങ്ങൾ റദ്ദാക്കുകയും യാത്രാ പ്രതിസന്ധി മൂർച്ഛിക്കുകയും ചെയ്തതിന് പിന്നാലെ യാത്രക്കാരെ ആശ്വസിപ്പിക്കാനുള്ള നടപടികളുമായി ഇൻഡിഗോ രംഗത്ത്. ഡിസംബർ അഞ്ച് മുതൽ പതിനഞ്ച് വരെയുള്ള ദിവസങ്ങളിൽ ബുക്ക് ചെയ്ത ടിക്കറ്റുകളുടെ പണം യാത്രക്കാർക്ക് ഇൻഡിഗോ

ചെക്കന്മാരെ കിട്ടാനില്ല ഈ രാജ്യത്ത്! ഭർത്താക്കന്മാരെ ‘റെന്റിനെടുത്ത്’ സ്ത്രീകൾ!

ദ ന്യൂയോർക്ക് പോസ്റ്റിൽ വന്ന ഒരു റിപ്പോർട്ടാണ് ആഗോള തലത്തിൽ എല്ലാവരെയും ഞെട്ടിച്ചിരിക്കുന്നത്. ലാത്വിയ എന്ന യൂറോപ്യൻ രാജ്യത്ത് ജെൻഡർ ഇമ്പാലൻസ് സംഭവിച്ചിരിക്കുകയാണ്. ആണുങ്ങളുടെ എണ്ണത്തിൽ വലിയ കുറവാണ് ഇവിടെ ഉണ്ടായിരിക്കുന്നത്. ഇതോടെ ഇവിടുത്തെ

നിയമപോരാട്ടത്തിന് രാഹുൽ മാങ്കൂട്ടത്തിൽ; മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും

ബലാത്സം​ഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഇന്ന്ഹൈക്കോടതി പരിഗണിക്കും. ജസ്റ്റിസ് കെ ബാബുവിന്റെ ബെഞ്ച് 32ാമത്തെ ഐറ്റമായിട്ടാണ് പരി​ഗണിക്കുക. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയതിനെ

പഞ്ചായത്ത്, നഗരസഭ തിരഞ്ഞെടുപ്പിന്റെ പ്രചാരണം ഊര്‍ജ്ജിതമായ സാഹചര്യത്തില്‍ സമൂഹമാധ്യമങ്ങളിലെ ഉള്ളടക്കം കര്‍ശനമായി നിരീക്ഷിക്കാന്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ പൊലീസ് സൈബര്‍ വിഭാഗത്തിന് നിര്‍ദ്ദേശം നല്‍കി.

സ്ഥാനാര്‍ഥികളുടെയും പാര്‍ട്ടികളുടെയും സോഷ്യല്‍ മീഡിയ പേജുകളില്‍ വരുന്ന റീലുകളും, വാട്സ് ആപ് ഗ്രൂപ്പുകളിലെ ഉള്ളടക്കവും, ചര്‍ച്ചകളും കര്‍ശന നിരീക്ഷണത്തിലാണ്. തിരഞ്ഞെടുപ്പിന്റെ ഭാഗമായി പ്രചരിപ്പിക്കുന്ന പാരഡി ഗാനങ്ങള്‍, വോയ്സ് ക്ലിപ്പുകള്‍, വീഡിയോകള്‍, അനിമേഷനുകള്‍, കാര്‍ഡുകള്‍ എന്നിവ

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.