രാജ്യത്തിനകത്തും പുറത്തും പടർന്നു കിടക്കുന്ന ഹോട്ടൽ ശൃംഖലയുടെ ഉടമ; കീർത്തി സുരേഷിന്റെ പ്രതിശ്രുത വരൻ ആന്റണി ചില്ലറക്കാരനല്ല

കുറഞ്ഞ നാളു കൊണ്ട് ദക്ഷിണേന്ത്യൻ സിനിമ വ്യവസായത്തില്‍ താര പദവിയിലേക്ക് ഉയർന്ന നടിയാണ് കീർത്തി സുരേഷ്. കീർത്തിയുടെ വിവാഹമാണ് ഇപ്പോള്‍ സിനിമാ മേഖലയിലെ ചർച്ചാ വിഷയം.

വ്യവസായി ആൻ്റണി തട്ടിലിനെയാണ് കീർത്തി കല്യാണം കഴിക്കുന്നതെന്നാണ് നിലവില്‍ പുറത്തു വരുന്ന റിപ്പോർട്ട്. ഇതിന് പിന്നാലെ ആരാണ് ആൻ്റണി തട്ടില്‍ എന്നത് ആളുകളും തിരയുന്നുണ്ട്. ആദ്യം പുറത്ത് വരുന്ന റിപ്പോർട്ടുകളില്‍ ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ബിസിനസുകാരനാണ് ആൻ്റണി തട്ടില്‍ , കൊച്ചിയിലെ ഒരു റിസോർട്ട് ശൃംഖലയുടെ ഉടമ കൂടിയാണ് അദ്ദേഹം എന്ന് വിവിധ സോഴ്സുകളെ ഉദ്ധരിച്ച്‌ ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയുന്നു.

ചെന്നൈയില്‍ രജിസ്റ്റർ ചെയ്ത രണ്ട് കമ്ബനികളും ആൻ്റണിക്ക് സ്വന്തമായുണ്ടെന്നും ഹിന്ദുസ്ഥാൻ ടൈംസ് ലേഖനത്തില്‍ പറയുന്നു. അധികം മാധ്യമങ്ങൾക്ക് മുന്നില്‍ വരാത്ത വ്യക്തിയാണ് ആൻ്റണി, അദ്ദേഹം ഒരിക്കലും കീർത്തിക്കൊപ്പം പൊതുസ്ഥലങ്ങളില്‍ പ്രത്യക്ഷപ്പെടാറില്ല. ആൻ്റണിയും കീർത്തിയും 15 വർഷമായി ഡേറ്റിംഗിലാണെന്ന് ഇന്ത്യാ ടൈംസ് തങ്ങളുടെ സോഴ്സുകളെ ഉദ്ധരിച്ച്‌ റിപ്പോർട്ട് ചെയ്യുന്നു. ഇരുവരുമൊന്നിച്ചുള്ള ചിത്രങ്ങളോ പരിപാടികളോ ഇതുവരെ സൈബറിടങ്ങളില്‍ ഇല്ല.

2008-കാലഘട്ടത്തിലാണ് ആൻ്റണിയും കീർത്തിയും തമ്മിലുള്ള ബന്ധം ആരംഭിക്കുന്നതെന്നാണ് ടൈംസ് അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്, ഏതായാലും ഡിസംബർ 11, 12 തീയതികളില്‍ ഗോവയില്‍ വച്ചായിരിക്കും ഇവരുടെ വിവാഹം നടക്കുകയെന്ന് വൃത്തങ്ങളെ ഉദ്ധരിച്ച്‌ ഡെക്കാൻ ക്രോണിക്കിള്‍ റിപ്പോർട്ട് ചെയ്യുന്നു. സഹപ്രവർത്തകർ, വധുവിൻ്റെയും വരൻ്റെയും കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമായിരിക്കും വിവാഹത്തില്‍ പങ്കെടുക്കുകയെന്നതാണ് റിപ്പോർട്ട്.

ബാലതാരമായി സിനിമയിലേക്ക് എത്തിയെങ്കിലും 2013-ല്‍ പ്രിയദർശൻ-മോഹൻലാല്‍ കൂട്ടുകെട്ടില്‍ പിറന്ന ഗീതാഞ്ജലിയിലൂടെയായിരുന്നു കീർത്തി സുരേഷിൻ്റെ സിനിമാ പ്രവേശനം. പിന്നീട് റിംഗ് മാസ്റ്ററിലും അഭിനയിച്ചു. തമിഴില്‍ ഇതു എന്ന മായം ആണ് ആദ്യത്തെ ചിത്രം. 2024-ല്‍ രഘു താത്ത, റിവോള്‍വർ റീത്ത തുടങ്ങിയ ചിത്രങ്ങള്‍ ഇനിയും കീർത്തിയുടേതായി റിലീസാകാനുണ്ട്.

പഞ്ചഗുസ്തിയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി സിവിൽ പോലീസ് ഓഫീസർ എം. ഖാലിദ്

പുൽപ്പള്ളി: പുൽപ്പള്ളി കബനി ഓഡിറ്റോറിയത്തിൽ വച്ചു നടന്ന ജില്ലാതല പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ മാസ്റ്റേഴ്സ് വിഭാഗത്തിൽ (ഹെവി വെയ്റ്റ് ) ഒന്നാം സ്ഥാനം പോലീസുകാരന്. വൈത്തിരി സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ എം.ഖാലിദ് ആണ് ഒന്നാമതെത്തി

വിജ്ഞാന കേരളം തൊഴില്‍ മേള 9 ന്

അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്മ പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നടത്തിവരുന്ന വിജ്ഞാനകേരളം ജനകീയ ക്യാമ്പയിന്‍ കല്‍പ്പറ്റ നഗരസഭയില്‍ ആരംഭിക്കുന്നു. നഗരസഭയില്‍ പ്രത്യേക ജോബ് സ്റ്റേഷനും മറ്റ് സൗകര്യങ്ങളും ഇതിനായി ഒരുക്കിയിട്ടുണ്ട്.

വൈദ്യുതി മുടങ്ങും

പനമരം കെഎസ്ഇബി പരിധിയിലെ കീഞ്ഞുകടവ്, മാതോത്ത് പൊയില്‍, ആനപ്പാറ വയല്‍, കൊളത്താറ, പാലുകുന്ന്, മാങ്കണി, ക്ലബ് സെന്റര്‍, വെള്ളരിവയല്‍, എടത്തംകുന്ന് ഭാഗങ്ങളില്‍ നാളെ (ഒക്ടോബര്‍ 7) രാവിലെ 9 മുതല്‍ വൈകിട്ട് 5.30 വരെ

മലയണ്ണാനെ വേട്ടയാടിയ മൂന്നംഗ സംഘം വനപാലകരുടെ പിടിയിൽ

ഇരുളം: സംരക്ഷിത വന്യജീവി വിഭാഗത്തിൽപ്പെട്ട മലയണ്ണാനെ വേട്ടയാടിയ മൂന്നംഗ സംഘത്തെ വനംവകുപ്പ് പിടികൂടി. അമരക്കുനി സ്വദേശികളായ പുളിക്കൽ വീട്ടിൽ ജയൻ, പുളിക്കൽ വീട്ടിൽ രാജൻ, കുഴുപ്പിൽ വീട്ടിൽ ഷിനോ എന്നിവരാണ് അറസ്റ്റിലായത്. ഇരുളം ഫോറസ്റ്റ്

കഞ്ചാവുമായി യുവാക്കള്‍ പിടിയിൽ

പുൽപ്പള്ളി : കോഴിക്കോട് കൂരാച്ചുണ്ട് സ്വദേശികളായ കണ്ണേറ വീട്ടിൽ മുഹമ്മദ്‌ മൻസൂർ (20), കണ്ടോത്ത് കണ്ടി വീട്ടിൽ ബ്രിജിത് (19) എന്നിവരെയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും പുൽപ്പള്ളി പോലീസും ചേർന്ന് പിടികൂടിയത്. പെരിക്കല്ലൂർ

കഞ്ചാവുമായി യുവാവ് പിടിയിൽ

പുൽപള്ളി : എറണാകുളം പള്ളുരുത്തി പുത്തൻവീട്ടിൽ മുനാസി(31)നെയാണ് ജില്ലാ ലഹരിവിരുദ്ധ സ്ക്വഡും പുൽപള്ളി പോലീസും ചേർന്ന് പിടികൂടിയത്. വൈകീട്ട് പെരിക്കല്ലൂർ തോണിക്കടവിനു സമീപം പോലീസിനെ കണ്ടു പരിഭ്രമിച്ച ഇയാളെ പരിശോധിച്ചതിൽ ഇയാളിൽ നിന്ന് 180

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.