അക്കൗണ്ടുകളിലെ പണം ലക്ഷ്യമിട്ട് സൈബര്‍ തട്ടിപ്പുകള്‍

തിരുവനന്തപുരം :
ബാങ്ക് അക്കൗണ്ടുകളിലെ പണം ലക്ഷ്യമിട്ട് സൈബര്‍ തട്ടിപ്പുകള്‍ വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ). രാജ്യത്തെ ഉന്നത കുറ്റാന്വേഷണ ഏജന്‍സികളുടെ പേരിലുള്ള തട്ടിപ്പ് വ്യാപകമാണെന്നും അതിനാല്‍ ഇത്തരം തട്ടിപ്പുകളില്‍ പെടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധ വേണമെന്നും തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് ബാങ്ക് മുന്നറിയിപ്പ് നൽകി. എസ്‌എംഎസ് രൂപത്തിലും മറ്റ് സമൂഹമാദ്ധ്യമ പ്ലാറ്റ്‌ഫോമുകള്‍ വഴിയുമാണ് സന്ദേശം എത്തുന്നത്.

സൈബര്‍ കുറ്റവാളികളുടെ എണ്ണവും കേസുകളും വര്‍ദ്ധിക്കുന്ന പശ്ചാത്തലത്തില്‍, സിബിഐ ഉദ്യോഗസ്ഥരാണെന്നും ആദായനികുതി വകുപ്പിലെ ഉദ്യോഗസ്ഥരാണെന്ന വ്യാജേനയും നിങ്ങളെ സമീപിക്കുകയും ബാങ്ക് വിശദാംശങ്ങളും ഒപ്പം ഒടിപി പോലുള്ള അതീവ രഹസ്യ സ്വഭാവമുള്ളവയും ചോദിക്കുകയും ചെയ്യും. നിയമനടപടി സ്വീകരിക്കുമെന്നടക്കമുള്ള വ്യാജ ഭീഷണിയില്‍ വീഴരുതെന്നുമാണ് എസ്എംഎസ് വഴിയുള്ള മുന്നറിയിപ്പ്. ഇത്തരം തട്ടിപ്പില്‍പ്പെട്ട് കഷ്ടപ്പെട്ടുണ്ടാക്കിയ പണം നഷ്ടമാകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. നിങ്ങളുടെ പേരിലുള്ള കൊറിയര്‍ വഴി എംഡിഎംഎ പോലുള്ള മാരക ലഹരിമരുന്ന് കടത്താന്‍ ശ്രമിച്ചുവെന്നും ഇത് പിടികൂടിയെന്നും പറഞ്ഞ് തട്ടിപ്പുകാര്‍ മൊബൈല്‍ നമ്പറില്‍ വിളിക്കുന്നതാണ് മറ്റൊരു രീതി. നിയമനടപടിയില്‍ നിന്ന് രക്ഷപ്പെടാനും വെര്‍ച്വല്‍ അറസ്റ്റിന് ഇരയാകാതിരിക്കാനും അക്കൗണ്ടിലുള്ള മുഴുവന്‍ പണവും ആദായനികുതി വകുപ്പിന്റെ അക്കൗണ്ടിലേക്ക് മാറ്റണം എന്ന് നിര്‍ദേശിച്ച ശേഷം ഒരു അക്കൗണ്ട് നമ്പര്‍ നല്‍കുന്നതാണ് മറ്റൊരു രീതി. ഇത്തരത്തില്‍ കേരളത്തില്‍ ഉള്‍പ്പെടെ നിരവധിപേര്‍ക്ക് ലക്ഷക്കണക്കിന് രൂപ നഷ്ടപ്പെട്ടിരുന്നു. വിവിധ സംഭവങ്ങളിലായി അനേകം കേസുകളും നിലവില്‍ പോലീസ് അന്വേഷിച്ച്‌ വരികയാണ്.

പഞ്ചഗുസ്തിയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി സിവിൽ പോലീസ് ഓഫീസർ എം. ഖാലിദ്

പുൽപ്പള്ളി: പുൽപ്പള്ളി കബനി ഓഡിറ്റോറിയത്തിൽ വച്ചു നടന്ന ജില്ലാതല പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ മാസ്റ്റേഴ്സ് വിഭാഗത്തിൽ (ഹെവി വെയ്റ്റ് ) ഒന്നാം സ്ഥാനം പോലീസുകാരന്. വൈത്തിരി സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ എം.ഖാലിദ് ആണ് ഒന്നാമതെത്തി

വിജ്ഞാന കേരളം തൊഴില്‍ മേള 9 ന്

അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്മ പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നടത്തിവരുന്ന വിജ്ഞാനകേരളം ജനകീയ ക്യാമ്പയിന്‍ കല്‍പ്പറ്റ നഗരസഭയില്‍ ആരംഭിക്കുന്നു. നഗരസഭയില്‍ പ്രത്യേക ജോബ് സ്റ്റേഷനും മറ്റ് സൗകര്യങ്ങളും ഇതിനായി ഒരുക്കിയിട്ടുണ്ട്.

വൈദ്യുതി മുടങ്ങും

പനമരം കെഎസ്ഇബി പരിധിയിലെ കീഞ്ഞുകടവ്, മാതോത്ത് പൊയില്‍, ആനപ്പാറ വയല്‍, കൊളത്താറ, പാലുകുന്ന്, മാങ്കണി, ക്ലബ് സെന്റര്‍, വെള്ളരിവയല്‍, എടത്തംകുന്ന് ഭാഗങ്ങളില്‍ നാളെ (ഒക്ടോബര്‍ 7) രാവിലെ 9 മുതല്‍ വൈകിട്ട് 5.30 വരെ

മലയണ്ണാനെ വേട്ടയാടിയ മൂന്നംഗ സംഘം വനപാലകരുടെ പിടിയിൽ

ഇരുളം: സംരക്ഷിത വന്യജീവി വിഭാഗത്തിൽപ്പെട്ട മലയണ്ണാനെ വേട്ടയാടിയ മൂന്നംഗ സംഘത്തെ വനംവകുപ്പ് പിടികൂടി. അമരക്കുനി സ്വദേശികളായ പുളിക്കൽ വീട്ടിൽ ജയൻ, പുളിക്കൽ വീട്ടിൽ രാജൻ, കുഴുപ്പിൽ വീട്ടിൽ ഷിനോ എന്നിവരാണ് അറസ്റ്റിലായത്. ഇരുളം ഫോറസ്റ്റ്

കഞ്ചാവുമായി യുവാക്കള്‍ പിടിയിൽ

പുൽപ്പള്ളി : കോഴിക്കോട് കൂരാച്ചുണ്ട് സ്വദേശികളായ കണ്ണേറ വീട്ടിൽ മുഹമ്മദ്‌ മൻസൂർ (20), കണ്ടോത്ത് കണ്ടി വീട്ടിൽ ബ്രിജിത് (19) എന്നിവരെയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും പുൽപ്പള്ളി പോലീസും ചേർന്ന് പിടികൂടിയത്. പെരിക്കല്ലൂർ

കഞ്ചാവുമായി യുവാവ് പിടിയിൽ

പുൽപള്ളി : എറണാകുളം പള്ളുരുത്തി പുത്തൻവീട്ടിൽ മുനാസി(31)നെയാണ് ജില്ലാ ലഹരിവിരുദ്ധ സ്ക്വഡും പുൽപള്ളി പോലീസും ചേർന്ന് പിടികൂടിയത്. വൈകീട്ട് പെരിക്കല്ലൂർ തോണിക്കടവിനു സമീപം പോലീസിനെ കണ്ടു പരിഭ്രമിച്ച ഇയാളെ പരിശോധിച്ചതിൽ ഇയാളിൽ നിന്ന് 180

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.