നടവയൽ: ജില്ലാ പഞ്ചായത്ത് കണിയാമ്പറ്റ ഡിവിഷൻ യു.ഡി.എഫ് സ്ഥാനാർത്ഥി കെ.ബി.നസീമയുടെ മൂന്ന് ദിവസത്തെ തെരഞ്ഞെടുപ്പ് പര്യടനം ആരംഭിച്ചു. പനമരം പഞ്ചായത്തിലെ അഞ്ചനിക്കുന്നിൽ പര്യടനം ഡി.സി.സി പ്രസിഡന്റ് ഐ.സി.ബാലകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.എം.ജി പ്രകാശൻ അദ്ധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് പി. ഇസ്മായിൽ മുഖ്യ പ്രഭാഷണം നടത്തി.വിൻസെൻ്റ് ചേരവേലിൽ,ബേബി തുരുത്തി,തങ്കച്ചൻ മുണ്ടത്താനത്ത്,സജി ഇരട്ടമുണ്ടക്കൽ,എസ്.എം.ഷാഹുൽ ഹമീദ് എന്നിവർ സംസാരിച്ചു. ടി.നാരായണൻ നായർ,സി.ആർ.കനകൻ,ബിജു ഇരട്ടമുണ്ടക്കൽ, ഇബ്രാഹീം നെല്ലിയമ്പം,ബിനു
മാങ്കൂട്ടം,സി.എച്ച്.ഫസൽ,ഹുസൈൻ കീടക്കാട് തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു. പനമരം,പൂതാടി പഞ്ചായത്തിലെ പര്യടനത്തിനു ശേഷം നെല്ലിയമ്പത്ത് സമാപിച്ചു.നടവയൽ ബ്ലോക്ക് സ്ഥാനാർത്ഥി
അന്നക്കുട്ടി ജോസ്. ഗ്രാമ പഞ്ചായത്ത് സ്ഥാനാർത്ഥികളായ വാസു അമ്മാനി,ഷീമ മാനുവൽ,സന്ധ്യ ലിഷു,പി.ആർ ഭരതൻ,വിജയരാജൻ,സരിത,വി.ഷംസുദ്ധീൻ പളളിക്കര തുടങ്ങിയവർ സംബന്ധിച്ചു.ഇന്നും നാളെയും കണിയാമ്പറ്റ.പച്ചിലക്കാട് ബ്ലോക്ക് തലത്തിൽ പര്യടനം നടത്തും.

ചുരത്തിലെ ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു
വയനാട് ചുരം വ്യൂ പോയിന്റിൽ മണ്ണിടിഞ്ഞ പ്രദേശത്തെ വാഹന ഗതാഗതം ഭാഗികമായി പുന:സ്ഥാപിച്ചു. വ്യൂ പോയിന്റിൽ കുടുങ്ങിയ വാഹനങ്ങൾ അടിവാരത്തേക്ക് എത്തിക്കുകയും തുടർന്ന് അടിവാരത്ത് കുടുങ്ങിയ വാഹനങ്ങൾ വ്യൂ പോയിൻ്റ് ഭാഗത്തേക്ക് കയറ്റി വിടും.