സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങൾക്കെതിരെ വനിതാ ശിശു വികസന വകുപ്പും സഖി വൺ സ്റ്റോപ്പ് സെന്ററും സംയുക്തമായി വനിതാ മോട്ടോർ സൈക്കിൾ റാലി നടത്തി. അതിക്രമങ്ങൾക്കെതിരെയുള്ള സന്ദേശ പ്രചരണമായാണ് റാലി നടത്തിയത്.ജില്ലാ കളക്ടറുടെ വസതിയുടെ മുന്നിൽ നിന്നും തുടങ്ങിയ റാലി സിവിൽ സ്റ്റേഷനിൽ സമാപിച്ചു.ഇരുപതോളം പേർ റാലിയിൽ അണിനിരന്നു. ജില്ലാ കളക്ടർ ഡോ. അദീല അബ്ദുള്ള സഖി വൺ സ്റ്റോപ്പ് സെന്ററിന്റെ സ്റ്റിക്കർ വാഹനങ്ങളിൽ പതിച്ചു. ചടങ്ങിൽ ജില്ലാ വനിതാ സംരക്ഷണ ഓഫീസർ എ.നിസ, കൽപ്പറ്റ ഐ.സി.ഡി.എസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

സംസ്ഥാനത്ത് പാല്‍ വില കൂടും; പ്രഖ്യാപനം തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം
തിരുവനന്തപുരം: സംസ്ഥാനത്ത് പാല്‍ വില കൂട്ടാന്‍ തീരുമാനം. തദ്ദേശതെരഞ്ഞെടുപ്പിന് ശേഷമാകും പ്രഖ്യാപനമുണ്ടാവുക. നേരിയ വിലവര്‍ധനയുണ്ടാകുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു. വിലവര്‍ധനയ്ക്ക് മില്‍മ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിട്ടുണ്ട്. നേരിയ വില വര്‍ധനയ്ക്ക് ശുപാര്‍ശ ചെയ്തിട്ടുണ്ടെന്ന്







