പതിനൊന്നാമത് കാർഷിക സെൻസസിൻ്റെ രണ്ട്, മൂന്ന് ഘട്ട വിവര ശേഖരണ സർവ്വെ പരിശീലനം നാളെ ( നവംബർ 25) രാവിലെ 9.30 ന് കൽപ്പറ്റ ഗ്രീൻ ഗേറ്റ്സ് കോൺഫറൻസ് ഹാളിൽ നടക്കും. പരിശീലനം വകുപ്പ് ഡയറക്ടർ ബി. ശ്രീകുമാർ ഉദ്ഘാടനം ചെയ്യും. കാർഷിക മേഖലയിലെ സമഗ്ര വികസനത്തിനാവശ്യമായ പദ്ധതി ആസൂത്രണം, നൂതന നയരൂപികരണം എന്നിവക്കാണ് സെൻസസ് ഡാറ്റ ഉപയോഗിക്കുക. പരിശീലന പരിപാടിയുടെ ഭാഗമായി വൈകിട്ട് നാലിന് പട്ടികജാതി – പട്ടികവർഗ്ഗ – പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു മുണ്ടക്കൈ – ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ വിവരശേഖരണം, ക്രോഡീകരണവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച സാമ്പത്തിക സ്ഥിതിവിവരണക്കണക്ക് ജീവനക്കാരെ ആദരിക്കും. ജില്ലാ കളക്ടർ ഡി. ആർ മേഘശ്രീ യോഗത്തിൽ പങ്കെടുക്കും.

ലയണല്‍ മെസി ഡിസംബറില്‍ ഇന്ത്യയിലെത്തും, പ്രധാനമന്ത്രിയെ കാണും; 4 നഗരങ്ങൾ സന്ദര്‍ശിക്കും
കൊല്‍ക്കത്ത: അര്‍ജന്‍റീന ഫുട്ബോള്‍ ടീം നായകന്‍ ലിയോണല്‍ മെസി ഡിസംബറില്‍ ഇന്ത്യയിലെത്തും. ഇന്ത്യയിലേക്ക് വരാന്‍ അര്‍ജന്‍റീന ടീമിന്‍റെ അനുമതി ലഭിച്ചുവെന്ന് കൊൽക്കത്തയിലെ വ്യവസായി സതാദ്രു ദത്ത വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. ഡിസംബര്‍ 12ന്