സ്വത്ത് അടിച്ചുമാറ്റി മാതാപിതാക്കളെ വൃദ്ധസദനത്തിലും അനാഥാലയത്തിലും തള്ളുന്നത് ഇനി നടക്കില്ല

പ്രായമായ മാതാപിതാക്കളെ, അവരുടെ സ്വത്തുക്കള്‍ എഴുതിയെടുത്ത ശേഷം ഉപേക്ഷിക്കുന്ന ക്രൂരകൃത്യത്തിന് തടയിടാൻ ശക്തമായ നടപടികളുമായി സർക്കാർ. വയോജനങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാനും അവരുടെ ക്ഷേമവും പുനരധിവാസവും ഉറപ്പാക്കാനും ലക്ഷ്യമിട്ട് അർദ്ധ ജുഡീഷ്യല്‍ അധികാരങ്ങളോടെ വയോജനകമ്മിഷൻ രൂപീകരിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. വൃദ്ധരെ സംരക്ഷിക്കാത്തവ‌ർക്കെതിരേ ശക്തമായ നടപടികളെടുക്കാൻ കമ്മീഷന് അധികാരമുണ്ടാവും. ഇതിനായി ഓർഡിനൻസ് പുറപ്പെടുവിക്കാൻ ഗവർണറോട് ഇന്ന് ചേർന്ന മന്ത്രിസഭായോഗം ശുപാർശ ചെയ്തു. 2030-ഓടെ കേരളത്തിലെ ജനസംഖ്യയില്‍ 25 ശതമാനം വയോജനങ്ങളാവുമെന്ന് കണക്ക്. ഇതാണ് വയോജനങ്ങളുടെ രക്ഷയ്ക്കായി കമ്മീഷൻ കൊണ്ടുവരാൻ സർക്കാരിനെ പ്രേരിപ്പിച്ചത്. വയോജന പരിപാലനത്തില്‍ പരിചയമുള്ള അദ്ധ്യക്ഷനും മൂന്ന് അംഗങ്ങളും കമ്മിഷനിലുണ്ടാവും. ഒരംഗം പട്ടികവിഭാഗത്തില്‍ നിന്നും ഒരംഗം വനിതയുമായിരിക്കണം. കമ്മിഷനിലെ എല്ലാവരും വയോജനങ്ങളായിരിക്കണം. മൂന്നുവർഷമാണ് കാലാവധി. കമ്മിഷൻ അദ്ധ്യക്ഷന് ഗവ: സെക്രട്ടറിയുടെ പദവിയുണ്ട്. അവർക്ക് ശമ്പളവും ബത്തകളും കിട്ടും. അഡീഷണൽ സെക്രട്ടറി റാങ്കില്‍ കുറയാത്ത സെക്രട്ടറിയും ജോ: സെക്രട്ടറി റാങ്കുള്ള രജിസ്ട്രാറും ധനവകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയെ ഫിനാൻസ് ഓഫീസറായും നിയമിക്കും. തിരുവനന്തപുരമാണ് ആസ്ഥാനം. പ്രത്യേക ആവശ്യങ്ങള്‍ക്കായി രണ്ട് പേരെ കമ്മിഷൻ യോഗങ്ങളില്‍ ക്ഷണിതാക്കളാക്കാം. അവർക്ക് വോട്ടവകാശം ഉണ്ടാവില്ല. വയോജനങ്ങളുടെ ക്ഷേമത്തിനും സംരക്ഷണത്തിനും സഹായവും മാർഗ്ഗനിർദ്ദേശവും നല്‍കുക, സർക്കാരുമായി ചേർന്ന് പുനരധിവാസം ഉറപ്പാക്കുക, നിയമസഹായം നല്‍കുക, അവരുടെ കഴിവുകള്‍ സമൂഹത്തിന് ഉപയുക്തമാക്കുക എന്നിവയാണ് കമ്മിഷന്റെ ചുമതലകള്‍. വയോജനങ്ങളുടെ സംരക്ഷണമടക്കമുള്ള പ്രശ്നങ്ങളില്‍ നേരിട്ടിടപെടാനും കമ്മീഷന് കഴിയും. മാതാപിതാക്കളുടെയും മുതിർന്ന പൗരരുടെയും സംരക്ഷണത്തിനായുള്ള നിയമങ്ങളുടെ ചട്ടങ്ങളില്‍ ആവശ്യമായ ഭേദഗതിയും വരുത്താനും സർക്കാർ ആലോചിക്കുന്നുണ്ട്.

പൊതുജന പരാതി പരിഹാരം

ജനങ്ങൾക്കായി ജനങ്ങളോടൊപ്പം വയനാട് ജില്ലാ കളക്ടറും ഉദ്യോഗസ്ഥരും നേരിട്ടെത്തുന്നു കൽപ്പറ്റ: പൊതുജനങ്ങളുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ ജന ങ്ങൾക്കായി ജനങ്ങളോടൊപ്പം വയനാട് ജില്ലാ കളക്ടറും ഉദ്യോഗസ്ഥരും നേരിട്ട് സംവദിക്കുന്നു. ജില്ലയിലെ ഗ്രാമപഞ്ചായത്തുകൾ കേന്ദ്രീകരിച്ചാണ് ജില്ലാ

ഓണം സ്പെഷ്യൽ ഡ്രൈവ് ; കഞ്ചാവും എം.ഡി.എം.എ യും ഹാഷിഷും പിടികൂടി

കൽപ്പറ്റ: ഓണത്തോടനുബന്ധിച്ച് ജില്ലയിലെ എല്ലാ സ്റ്റേഷൻ പരിധികളിലും അതിർത്തി പ്രദേശങ്ങളിലും പോലീസ് ലഹരി പരിശോധന ശക്തമാക്കി. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ ജില്ലയിലെ വിവിധ ഇടങ്ങളിലായി കഞ്ചാവും എം.ഡി.എം.എയും ഹാഷിഷുമായി മൂന്ന് പേരെ പിടികൂടി.

ചേകാടി സ്കൂളിൽ കാട്ടാനക്കുട്ടി

പുൽപള്ളി: ചേകാടി ഗവ. എൽപി സ്കൂളിൽ എത്തിയ കാട്ടാനക്കുട്ടി കൗതുകമായി. സ്കൂൾ വരാന്തയിലും പരിസരത്തും ഓടി നടന്ന കാട്ടാനക്കുട്ടിയെ വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി കൊണ്ടുപോയി.

വയനാട് ജില്ലയിൽ ഇന്നും നാളെയും ഓറഞ്ച് അലർട്ട്

വയനാട് ജില്ലയിൽ ആഗസ്റ്റ് 18,19 തിയതികളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ട് . 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ അതിശക്തമായ

ഓണപ്പരീക്ഷയ്ക്ക്. ഇന്ന് തുടക്കം

സംസ്ഥാനത്ത് സ്‌കൂളുകളില്‍ ഇന്ന് ഓണപ്പരീക്ഷ ആരംഭിക്കും. പ്ലസ്ടു, യുപി, ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കാണ് ഇന്ന് (തിങ്കളാഴ്ച) പരീക്ഷ ആരംഭിക്കുന്നത്. എല്‍പി വിദ്യാര്‍ത്ഥികളുടെ പരീക്ഷ ബുധനാഴ്ച ആരംഭിക്കും. ഒന്ന് മുതല്‍ 10 വരെയുള്ള ക്ലാസുകളില്‍ 26ന് പരീക്ഷ

ബത്തേരി സെന്റ് മേരീസ് സൂനോറോ പള്ളിയിൽ 8 നോമ്പ് പെരുന്നാളിന്റെ വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു

വിശുദ്ധ ദൈവമാതാവിന്റെ സൂനോറോയാൽ അനുഗ്രഹീതമായ ബത്തേരി സെന്റ്മേരിസ് യാക്കോബായ സുറിയാനി സൂനോറോ പള്ളിയിൽ എട്ടുനോമ്പ് ആചരണത്തിന്റെയും വിശുദ്ധ ദൈവമാതാവിന്റെ ജനന പെരുന്നാൾ ആഘോഷത്തിന്റെയും വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. സെപ്റ്റംബർ 1 മുതൽ 8 വരെയുള്ള

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.