കോവിഡിന് ശേഷം രോഗികളാകുന്ന ചെറുപ്പക്കാരുടെ എണ്ണം കൂടുന്നുവെന്ന് പഠനം

കോവിഡിന് ശേഷം പ്രായമായവരുമായി താരതമ്യപ്പെടുത്തുമ്പോള്‍ ചെറുപ്പക്കാരില്‍ കഠിനവും വളരെക്കാലം നീണ്ടുനില്‍ക്കുന്നതുമായ രോഗലക്ഷണങ്ങള്‍ കാണപ്പെടുന്നുവെന്ന് പഠനം. മുതിര്‍ന്നവരേക്കാള്‍ കൂടൂതലായി ന്യൂറോളജിക്കല്‍ ലക്ഷണങ്ങള്‍ അനുഭവിക്കുന്നത് ചെറുപ്പക്കാരാണ്. അന്നല്‍സ് ഓഫ് ന്യൂറോളജിയില്‍ പ്രസിദ്ധീകരിച്ച ഒരു പുതിയ ഗവേഷണ പഠനത്തിലാണ് ഇക്കാര്യങ്ങള്‍ കണ്ടെത്തിയത്. 65 വയസില്‍ താഴെയുളളവരിലാണ് കോവിഡിന്റെ ന്യൂറോളജിക്കല്‍ ലക്ഷണങ്ങള്‍ കൂടുതലും പ്രകടമാകുന്നത്. ക്ഷീണം, ശ്വാസതടസം, പനി, തലവേദന, ഉറക്കക്കുറവ്, കുറഞ്ഞ ഐക്യു, ഓര്‍മ്മശക്തിയിലെ കുറവ്, എന്നിവയൊക്കെ കോവിഡിന്റെ ബാക്കിപത്രമായി ചെറുപ്പക്കാരില്‍ കണ്ടുവരികയാണെന്ന് പഠനം പറയുന്നു. 1300 രോഗികളില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യങ്ങള്‍ കണ്ടെത്തിയത്. കോവിഡ് വന്നതിന് ശേഷം പത്ത് മാസത്തേക്കെങ്കിലും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായ രോഗികളിലാണ് പഠനം നടത്തിയത്. 65 വയസിന് താഴെ പ്രായമുളളവരിലാണ് ഈ ബുദ്ധിമുട്ടുകള്‍ അധികമുള്ളതും.
ഇത്തരത്തില്‍ നീണ്ടുനില്‍ക്കുന്ന കോവിഡിന്റെ ആഘാതം ചെറുപ്പക്കാരില്‍ രോഗാവസ്ഥയ്ക്ക് കാരണമാകുന്നതുകൊണ്ടുതന്നെ തൊഴിലിനെയും ഉല്പാദനക്ഷമതയേയും ഒക്കെ കാര്യമായി ബാധിക്കുന്നുവെന്നാണ് പഠനം പറയുന്നത്. തലവേദന, മരവിപ്പ്, മണം, രുചി എന്നിവയിലെ പ്രശ്‌നങ്ങള്‍, കാഴ്ച മങ്ങല്‍, വിഷാദം, ഉൽകണ്ഠ, ഉറക്കമില്ലായ്മ, ക്ഷീണം എന്നിവയൊക്കെയാണ് ന്യൂറോളജിക്കല്‍ ലക്ഷണങ്ങളില്‍ പ്രധാനം. കോവിഡ് വന്നുപോയെങ്കിലും ഇപ്പോഴും ആവര്‍ത്തിച്ചുളള അണുബാധ ഉണ്ടാവുകയും ചെയ്യുന്നുണ്ട്. കോവിഡ് വന്നതിന് ശേഷമുള്ള രോഗ ലക്ഷണങ്ങള്‍ ലഘൂകരിക്കുന്നതിനും അവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനും ആവശ്യമായ ചികിത്സയും പുനരധിവാസ പിന്തുണകളും നല്‍കേണ്ടതിനെക്കുറിച്ചും പഠനം പറയുന്നുണ്ട്.

ഫലം വരുമ്പോൾ എക്‌സിറ്റ് പോൾ പ്രവചനങ്ങളേക്കാൾ സീറ്റ് യുഡിഎഫ് നേടും, ജനം പുതിയ സർക്കാർ ആഗ്രഹിക്കുന്നു’.

എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ വിശ്വസിക്കുന്ന ആളല്ല താനെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ ലഭിച്ച കണക്കുകള്‍ അനുസരിച്ച് എക്‌സിറ്റ് പോളുകളില്‍ പ്രവചിച്ചതിനേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ യുഡിഎഫ് നേടുമെന്ന് രമേശ് ചെന്നിത്തല

മിൽമ പാലിന് വില കൂടും; ലിറ്ററിന് 4 രൂപ കൂട്ടാൻ ഡയറക്ടർ ബോർഡ് യോ​ഗത്തിൽ ശുപാർശ; പെരുമാറ്റച്ച‌ട്ടം അവസാനിച്ച ശേഷം തീയതി തീരുമാനിക്കും

മിൽമ പാലിന് വില കൂട്ടാൻ തീരുമാനം. ലിറ്ററിന് നാല് രൂപ കൂട്ടാനാണ് തീരുമാനം. ഡയറക്ടർ ബോർഡ് യോ​ഗത്തിലാണ് വില വർധിപ്പിക്കാനുള്ള ശുപാർശ. പെരുമാറ്റച്ചട്ടം അവസാനിച്ച ശേഷം തീയതി തീരുമാനിക്കും. ഇന്ന് ചേര്‍ന്ന മിൽമ ഡയറക്ടർ

ആധാര്‍ കാര്‍ഡ് ആവശ്യമായി വരുന്ന സാഹചര്യങ്ങളില്‍ ഇനി ഗൂഗിള്‍ വാലറ്റ് ഉപയോഗിക്കാം

ഗൂഗിള്‍ അക്കൗണ്ടുമായി ആധാര്‍ വിവരങ്ങള്‍ ബന്ധിപ്പിക്കാന്‍ കഴിയുന്ന പുതിയ സംവിധാനം ഇന്ത്യയില്‍ ആവതരിപ്പിച്ചു. ഗൂഗിളും UDAI യും സംയുക്തമായാണ് ഈ സേവനം അവതരിപ്പിക്കുന്നത്. അതുകൊണ്ട് ഇനി ആധാര്‍കാര്‍ഡ് ആവശ്യമായി വരുന്ന സാഹചര്യങ്ങളില്‍ ഗൂഗിള്‍ വാലറ്റ്

ട്രഷറി അക്കൗണ്ട് ഉടമകൾ ഫോം 121 നൽകണം

ട്രഷറികളിൽ സ്ഥിര നിക്ഷേപം, സേവിങ്‌സ് ബാങ്ക് അക്കൗണ്ടുകൾ ഉള്ളവർ ആദായ നികുതി കുറവ് നേടുന്നതിന് ഫോം 121 പൂരിപ്പിച്ച് നൽകണമെന്ന് ജില്ലാ ട്രഷറി ഓഫിസർ അറിയിച്ചു. കേന്ദ്ര ആദായ നികുതി വകുപ്പിന്റെ പുതിയ ചട്ടപ്രകാരം

ചൂട് കൂടുന്നു, ജാഗ്രത വേണം; പകൽ 11 മുതൽ 3 വരെ നേരിട്ടുള്ള സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണമെന്ന് നിർദേശം

സംസ്ഥാനത്ത് ഉയർന്ന താപനില റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ അറിയിച്ചു. സൂര്യാഘാതം, സൂര്യാ താപം, നിർജലീകരണം തുടങ്ങി ഗുരുതരമായ

പരിയാരം പാറക്കൽ മഖാം ഉറൂസ് മെയ്‌ 1,2 തീയതികളിൽ

മുട്ടിൽ: പരിയാരം പാറക്കൽ മഖാം ഉറൂസ് മെയ് 1,2 ദിവസങ്ങളിലായി നടക്കും. വെള്ളിയാഴ്ച ഉച്ചയ്ക്ക് 1:30ന് പരിയാരം മഹല്ല് മുസ്ലിം ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് സി നൂറുദ്ധീൻ ഹാജി പതാക ഉയർത്തി ഉദ്ഘാടനം ചെയ്യും.

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.