തൊഴിലുറപ്പ് കരാർ ജീവനക്കാർ മറ്റു ജോലികളില്‍ ഏർപ്പെടരുത്

തൊഴിലുറപ്പ് നിർമ്മാണ പദ്ധതികള്‍ക്ക് നിയമിക്കുന്ന കരാർ ജീവനക്കാർ മറ്റു ജോലികളില്‍ ഏർപ്പെടുന്നതിന് പൂട്ട്. ഇത്തരക്കാരെ കരാർ ജോലിയില്‍ നിന്ന് പുറത്താക്കാൻ സർക്കാർ ഉത്തരവിറക്കി. പലരും സ്വന്തം പേരിലും ബിനാമിയായും സ്ഥാപനം തുടങ്ങി പഞ്ചായത്ത് ഉദ്യോഗസ്ഥരെ സ്വാധീനിച്ച്‌ പണികള്‍ നേടുന്നുണ്ടെന്ന് വിജിലൻസ് പരിശോധനയില്‍ കണ്ടെത്തിയിരുന്നു. പ്ലാൻ വരയ്ക്കല്‍, ഡ്രോയിംഗ് തയ്യാറാക്കല്‍ തുടങ്ങിയ ജോലികളാണ് ഇവരുടെ സ്ഥാപനങ്ങള്‍ക്ക് അനധികൃതമായി നല്‍കിവരുന്നത്. ഈ അഴിമതിക്കാണ് തടയിടുന്നത്. നിയമവിരുദ്ധമായി പ്രവർത്തിക്കുന്നവരെ പഞ്ചായത്ത് സെക്രട്ടറിമാർ പുറത്താക്കണം. ഇല്ലെങ്കില്‍ ജില്ലാ കളക്ടർക്ക് ഇതിനുള്ള പ്രത്യേക അധികാരമുണ്ടെന്നും ഉത്തരവിലുണ്ട്. തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി ഓരോ പഞ്ചായത്തിലും ഒന്നുവീതം അക്രഡിറ്റഡ് എഞ്ചിനിയർ, അക്രഡിറ്റഡ് ഓവർസിയർ, മൂന്ന് അക്കൗണ്ടന്റ് കം ഐടി അസിസ്റ്റന്റ് എന്നിവരെയാണ് കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നത്. എസ്റ്റിമേറ്റ് തയ്യാറാക്കലുള്‍പ്പെടെ ഇവരുടെ ചുമതലയാണ്. എന്നാല്‍ ഭൂരിഭാഗം പേരും ജോലിയില്‍ ശ്രദ്ധിക്കാറില്ല. എഞ്ചിനിയറിംഗ് വിഭാഗത്തിലെ കെട്ടിനിർമ്മാണ അപേക്ഷകളില്‍ ഇടപെടും. ഇതിന്റെ ജോലികള്‍ പുറത്തുകൊണ്ടുപോയി ചെയ്യും. കൈമടക്ക് നല്‍കിയാണ് ഇത് നേടിയെടുക്കുന്നത്.

അഴിമതിയുടെ വഴി

1) പഞ്ചായത്തുകളില്‍ സമർപ്പിക്കുന്ന പ്ലാനുകള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ സാങ്കേതിക കാരണം പറഞ്ഞ് നിരസിക്കും

2) പഞ്ചായത്ത് ഓഫീസിന് സമീപം കരാർ ജീവനക്കാർ തുടങ്ങിയ സ്ഥാപനത്തിലേക്ക് അപേക്ഷകരെ അയയ്ക്കും

3) അവിടെ നിന്ന് സമർപ്പിക്കുന്ന അപേക്ഷകള്‍ വേഗം അംഗീകരിക്കും. കാര്യം നടക്കുമെന്നതിനാല്‍ അപേക്ഷകനും ഹാപ്പി

4) ഇത്തരം സ്ഥാപനങ്ങള്‍ക്ക് പണം നല്‍കി നിയമവിരുദ്ധമായ അനുമതിയും കെട്ടിട നമ്പറുകളും നേടിയെടുക്കുന്നതും പതിവായി.

941 പഞ്ചായത്തുകളില്‍ തൊഴിലുറപ്പിന്റെ കരാർ ജീവനക്കാരായി 4705 പേരുണ്ട്.

പൊതുജന പരാതി പരിഹാരം

ജനങ്ങൾക്കായി ജനങ്ങളോടൊപ്പം വയനാട് ജില്ലാ കളക്ടറും ഉദ്യോഗസ്ഥരും നേരിട്ടെത്തുന്നു കൽപ്പറ്റ: പൊതുജനങ്ങളുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ ജന ങ്ങൾക്കായി ജനങ്ങളോടൊപ്പം വയനാട് ജില്ലാ കളക്ടറും ഉദ്യോഗസ്ഥരും നേരിട്ട് സംവദിക്കുന്നു. ജില്ലയിലെ ഗ്രാമപഞ്ചായത്തുകൾ കേന്ദ്രീകരിച്ചാണ് ജില്ലാ

ഓണം സ്പെഷ്യൽ ഡ്രൈവ് ; കഞ്ചാവും എം.ഡി.എം.എ യും ഹാഷിഷും പിടികൂടി

കൽപ്പറ്റ: ഓണത്തോടനുബന്ധിച്ച് ജില്ലയിലെ എല്ലാ സ്റ്റേഷൻ പരിധികളിലും അതിർത്തി പ്രദേശങ്ങളിലും പോലീസ് ലഹരി പരിശോധന ശക്തമാക്കി. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ ജില്ലയിലെ വിവിധ ഇടങ്ങളിലായി കഞ്ചാവും എം.ഡി.എം.എയും ഹാഷിഷുമായി മൂന്ന് പേരെ പിടികൂടി.

ചേകാടി സ്കൂളിൽ കാട്ടാനക്കുട്ടി

പുൽപള്ളി: ചേകാടി ഗവ. എൽപി സ്കൂളിൽ എത്തിയ കാട്ടാനക്കുട്ടി കൗതുകമായി. സ്കൂൾ വരാന്തയിലും പരിസരത്തും ഓടി നടന്ന കാട്ടാനക്കുട്ടിയെ വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി കൊണ്ടുപോയി.

വയനാട് ജില്ലയിൽ ഇന്നും നാളെയും ഓറഞ്ച് അലർട്ട്

വയനാട് ജില്ലയിൽ ആഗസ്റ്റ് 18,19 തിയതികളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ട് . 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ അതിശക്തമായ

ഓണപ്പരീക്ഷയ്ക്ക്. ഇന്ന് തുടക്കം

സംസ്ഥാനത്ത് സ്‌കൂളുകളില്‍ ഇന്ന് ഓണപ്പരീക്ഷ ആരംഭിക്കും. പ്ലസ്ടു, യുപി, ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കാണ് ഇന്ന് (തിങ്കളാഴ്ച) പരീക്ഷ ആരംഭിക്കുന്നത്. എല്‍പി വിദ്യാര്‍ത്ഥികളുടെ പരീക്ഷ ബുധനാഴ്ച ആരംഭിക്കും. ഒന്ന് മുതല്‍ 10 വരെയുള്ള ക്ലാസുകളില്‍ 26ന് പരീക്ഷ

ബത്തേരി സെന്റ് മേരീസ് സൂനോറോ പള്ളിയിൽ 8 നോമ്പ് പെരുന്നാളിന്റെ വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു

വിശുദ്ധ ദൈവമാതാവിന്റെ സൂനോറോയാൽ അനുഗ്രഹീതമായ ബത്തേരി സെന്റ്മേരിസ് യാക്കോബായ സുറിയാനി സൂനോറോ പള്ളിയിൽ എട്ടുനോമ്പ് ആചരണത്തിന്റെയും വിശുദ്ധ ദൈവമാതാവിന്റെ ജനന പെരുന്നാൾ ആഘോഷത്തിന്റെയും വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. സെപ്റ്റംബർ 1 മുതൽ 8 വരെയുള്ള

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.