കുട്ടികള്‍ക്ക് മൊബൈല്‍ ഫോണ്‍ നല്‍കുന്നതിന് മുമ്പ് ഇക്കാര്യങ്ങള്‍ കൂടി അറിഞ്ഞിരിക്കൂ.

സ്മാർട്ട് ഫോണിന്റെയും മറ്റും അമിതോപയോഗം കാരണം കഴിഞ്ഞ കുറച്ചു വർഷങ്ങളായി മയോപിയ ബാധിക്കുന്നവരുടെ എണ്ണം കൂടിവരികയാണ്. കുട്ടികളിലാണ് ഇത് കൂടുതലായി കാണുന്നതെന്നും വിദഗ്ധർ പറയുന്നു. ദൂരക്കാഴ്ച എന്നറിയപ്പെടുന്ന മയോപിയ, ദൂരെയുള്ള വസ്തുക്കളെ കാണാൻ ബുദ്ധിമുട്ടുള്ള ഒരു നേത്രരോഗമാണ് മയോപിയ എന്നത്. ഇന്ത്യയിലെ കുട്ടികള്‍ക്കിടയില്‍ ഈ നേത്ര രോഗം കൂടുതലായി കണ്ടു വരുന്നു. ഇത് വലിയൊരു ആരോഗ്യ പ്രശ്‌നമായി മാറിയിരിക്കുന്നു എന്നാണ് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്. 2050-ഓടെ ഈ രോഗം ലോകജനസംഖ്യയുടെ പകുതിയോളം പേരെ ബാധിക്കുമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. മയോപിയ ഇന്ത്യയില്‍, പ്രത്യേകിച്ച്‌ കുട്ടികള്‍ക്കിടയില്‍ വളരുന്ന ആശങ്കയാണ്. അഞ്ച് മുതല്‍ 15 വരെ പ്രായമുള്ള കുട്ടികളില്‍ മയോപിയ നിരക്ക് ഗണ്യമായി കുതിച്ചുയർന്നിരിക്കുകയാണ്. 1999-ല്‍ 4.44 ശതമാനം ആയിരുന്നത് 2019-ല്‍ 21.15 ശതമാനമായി ഉയർന്നു. മയോപിയയുടെ വ്യാപനം 2030-ഓടെ 31.89 ശതമാനം, 2040-ഓടെ 40.01 ശതമാനം 2050-ഓടെ ഏകദേശം 48.14 ശതമാനം എന്നിങ്ങനെയാകാനാണ് സാധ്യത എന്ന് പഠനങ്ങള്‍ പറയുന്നു. കോവിഡ് രൂക്ഷമായി നിന്ന സമയത്ത് ഓണ്‍ലെെൻ ക്ലാസുകളാണ് പലയിടങ്ങളിലും നടന്നിരുന്നത്. അതുകൊണ്ട് തന്നെ കുട്ടികള്‍ കൂടുതല്‍ സമയവും മൊബെെല്‍ ഫോണിലും ടാബിലുമാണ് സമയം ചെലവിട്ടിരുന്നത്. കൂടാതെ കുട്ടികള്‍ പാർക്കിലോ അല്ലെങ്കില്‍ പുറത്തിറങ്ങുന്നതും കുറവായിരുന്നു. മയോപിയ നിയന്ത്രിക്കുന്നതിന് ആദ്യം ചെയ്യേണ്ട പ്രധാനപ്പെട്ട കാര്യമെന്നത് പതിവ് നേത്ര പരിശോധനയാണ്. വർഷത്തിലൊരിക്കല്‍ കുട്ടികള്‍ക്ക് കണ്ണ് പരിശോധന നടത്തുക. പതിവ് പരിശോധനകള്‍ മയോപിയ നേരത്തെ കണ്ടുപിടിക്കാൻ സഹായിക്കുന്നു. കറക്റ്റീവ് ലെൻസുകള്‍, അട്രോപിൻ ഐ-ഡ്രോപ്പുകള്‍ അല്ലെങ്കില്‍ ഓർത്തോ കെരാറ്റോളജി (ഓവർനൈറ്റ് കറക്റ്റീവ് ലെൻസുകള്‍) പോലുള്ള ചികിത്സകളിലൂടെ രോഗം ഭേദമാക്കാവുന്നതാണ്. മയോപിയ അതിൻ്റെ പ്രാരംഭ ഘട്ടത്തില്‍ തന്നെ നിയന്ത്രിക്കാൻ സഹായിക്കും. വെളിയില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്ന കുട്ടികളില്‍ മയോപിയ ഉണ്ടാകാനുള്ള സാധ്യത കുറവാണെന്ന് നിരവധി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. പുറത്ത് നിന്നുള്ള വെളിച്ചം കൊള്ളുന്നത് ആരോഗ്യകരമായ കണ്ണുകള്‍ക്ക് സഹായിക്കുന്നു.
കുട്ടികളെ പുറത്ത് കളിക്കാൻ വിടുന്നത് കണ്ണുകളുടെ ആരോഗ്യത്തിന് സഹായിക്കുന്നു.

ആധാര്‍ കാര്‍ഡ് ആവശ്യമായി വരുന്ന സാഹചര്യങ്ങളില്‍ ഇനി ഗൂഗിള്‍ വാലറ്റ് ഉപയോഗിക്കാം

ഗൂഗിള്‍ അക്കൗണ്ടുമായി ആധാര്‍ വിവരങ്ങള്‍ ബന്ധിപ്പിക്കാന്‍ കഴിയുന്ന പുതിയ സംവിധാനം ഇന്ത്യയില്‍ ആവതരിപ്പിച്ചു. ഗൂഗിളും UDAI യും സംയുക്തമായാണ് ഈ സേവനം അവതരിപ്പിക്കുന്നത്. അതുകൊണ്ട് ഇനി ആധാര്‍കാര്‍ഡ് ആവശ്യമായി വരുന്ന സാഹചര്യങ്ങളില്‍ ഗൂഗിള്‍ വാലറ്റ്

ട്രഷറി അക്കൗണ്ട് ഉടമകൾ ഫോം 121 നൽകണം

ട്രഷറികളിൽ സ്ഥിര നിക്ഷേപം, സേവിങ്‌സ് ബാങ്ക് അക്കൗണ്ടുകൾ ഉള്ളവർ ആദായ നികുതി കുറവ് നേടുന്നതിന് ഫോം 121 പൂരിപ്പിച്ച് നൽകണമെന്ന് ജില്ലാ ട്രഷറി ഓഫിസർ അറിയിച്ചു. കേന്ദ്ര ആദായ നികുതി വകുപ്പിന്റെ പുതിയ ചട്ടപ്രകാരം

ചൂട് കൂടുന്നു, ജാഗ്രത വേണം; പകൽ 11 മുതൽ 3 വരെ നേരിട്ടുള്ള സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണമെന്ന് നിർദേശം

സംസ്ഥാനത്ത് ഉയർന്ന താപനില റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ അറിയിച്ചു. സൂര്യാഘാതം, സൂര്യാ താപം, നിർജലീകരണം തുടങ്ങി ഗുരുതരമായ

പരിയാരം പാറക്കൽ മഖാം ഉറൂസ് മെയ്‌ 1,2 തീയതികളിൽ

മുട്ടിൽ: പരിയാരം പാറക്കൽ മഖാം ഉറൂസ് മെയ് 1,2 ദിവസങ്ങളിലായി നടക്കും. വെള്ളിയാഴ്ച ഉച്ചയ്ക്ക് 1:30ന് പരിയാരം മഹല്ല് മുസ്ലിം ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് സി നൂറുദ്ധീൻ ഹാജി പതാക ഉയർത്തി ഉദ്ഘാടനം ചെയ്യും.

മദ്‌റസാ ലീഡർ തെരഞ്ഞെടുപ്പ് വിദ്യാർഥികൾക്ക് നവ്യാനുഭവമായി

പറളിക്കുന്ന് : വിദ്യാർഥികളിൽ ജനാധി പത്യ ബോധം സൃഷ്‌ടിക്കലും മത പഠന മേഖലയിൽ ആവേശമുണ്ടാക്കലും ലക്ഷ്യം വെച്ച് പറളിക്കുന്ന് ഇസ്സത്തുൽ ഇസ് ലാം മദ്‌റസയിൽ നടന്ന ലീഡേഴ്സ് തെരഞ്ഞെടുപ്പ് വിദ്യാർഥികൾക്ക് നവ്യാനുഭവമായി. മദ്‌റസാ ലീഡർ

ശൈശവ വിവാഹ നിരോധന നിയമം;ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു.

ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന ചൈൽഡ് ഹെൽപ്പ് ലൈനിന്റെയും, ട്രൈബൽ വകുപ്പിന്റെയും നേതൃത്തിൽ കല്പറ്റ ഓണിവയൽ ഉന്നതിയിൽ ചൈൽഡ് മാരേജ് നിയമത്തെ കുറിച്ച് ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു.ചൈൽഡ് ഹെൽപ്പ് ലൈൻ ജില്ലാ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.