കുട്ടികളെന്ന് പറഞ്ഞാല്‍ ഭാവിയുടെ വാഗ്ദാനങ്ങളാണ്. കുട്ടികളായിരിക്കുമ്പോള്‍ അവർ എങ്ങനെയാണോ വളർത്തപ്പെടുന്നത് അത് പോലെയിരിക്കും അവരുടെ യൗവനവും പിന്നീടുള്ള ജീവിതവും. ചെറുപ്പത്തില്‍ കുട്ടികളുടെ മുന്നില്‍വെച്ച് ചെയ്യുന്ന ചെറിയ തെറ്റുകള്‍ പോലും വലുതാകുമ്പോള്‍ കുഞ്ഞുങ്ങളില്‍ വലിയ സ്വഭാവ വൈകല്യങ്ങള്‍ക്ക് കാരണമാകും. കുട്ടികളുടെ മുന്നില്‍ വെച്ച് മാതാപിതാക്കള്‍ ചെയ്യാൻ പാടില്ലാത്ത ചില കാര്യങ്ങളുണ്ട്. അച്ഛനും അമ്മയുമാണ് കുട്ടികളുടെ ആദ്യ റോള്‍മോഡലുകള്‍. പല കാര്യങ്ങളും പഠിക്കുന്നത് പോലും അവർ മാതാപിതാക്കളെ നിരീക്ഷിച്ചാവും. അതുകൊണ്ട് തന്നെ, മാതാപിതാക്കള്‍ ചെയ്യുന്ന ഓരോ കാര്യവും കുട്ടികളുടെ ഭാവി നിർണ്ണയിക്കുന്നവയാണെന്ന് പ്രത്യേകം ഓർക്കുക. പല മാതാപിതാക്കളും അവരുടെ വ്യക്തിപരമായ തർക്കങ്ങളും വാക് വാദങ്ങളും കുട്ടികളുടെ മുന്നില്‍ വെച്ച് നടത്തും. ഇതിനിടെ നടത്തുന്ന മോശം പദപ്രയോഗങ്ങളും കുറ്റപ്പെടുത്തലുകളും കുട്ടികളുടെ മനസില്‍ ആഴത്തിൽ പതിയുന്നു. ഏതെങ്കിലും ഒരു അവസരത്തില്‍ അവർ ഈ കാര്യങ്ങള്‍ പ്രയോഗിക്കും. മറ്റ് കുട്ടികളോടും ഇതേ രീതിയില്‍ പെരുമാറാനും സാധ്യതയുണ്ട്. ഫോണ്‍ നോക്കുന്നതും പലപ്പോഴും പ്രശ്‌നമാണ്. കുട്ടികള്‍ക്കൊപ്പം സമയം ചെലവിടാതെ ഫോണ്‍ അഡിക്ടായിരിക്കുന്നത് പ്രശ്‌നമാണ്. മാതാപിതാക്കളുടെ സ്‌നേഹവും സാമിപ്യവും ലഭിക്കേണ്ട സമയത്താണ് ഈ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നത്. ഇത് കുട്ടികളുടെ മാനസിക വളർച്ചയെ ബാധിക്കുന്നു. കുട്ടികള്‍ക്ക് മാതാപിതാക്കളോടുള്ള അടുപ്പം കുറയുന്നതിനും ഇത് കാരണമാകും. കുടുംബത്തിലെ സാമ്പത്തിക പ്രശ്‌നങ്ങളും കുട്ടികളുടെ മാനസിക ആരോഗ്യത്തെ ബാധിക്കുന്നു. സാമ്പത്തിക പ്രശ്‌നങ്ങളെ കുറിച്ചുള്ള വഴക്ക് കുട്ടികളുടെ സന്തോഷത്തെ ഇല്ലാതാക്കുന്നു. തമ്മില്‍ നല്ല വഴക്ക് ഉണ്ടായതിന് ശേഷം പലപ്പോഴും ദമ്പതികള്‍ ഒറ്റയ്ക്ക് മാറി ഇരിക്കുന്നതും, കിടക്കാൻ പോകുന്നതും കാണാം. ഇത് കുട്ടികളെ ഒറ്റപ്പെടല്‍ അനുഭവിപ്പിക്കുന്നു. മറ്റൊന്നാണ് ആർത്തവ ആരംഭത്തിലുള്ള മകളുമായുള്ള മാതാപിതാക്കളുടെ പെരുമാറ്റം. പെണ്‍കുട്ടികളുടെ ശാരീരികവും മാനസികവുമായ മാറ്റങ്ങളുടെ കാലമാണിത്. അതുകൊണ്ട് തന്നെ വൈകാരികമായ പിന്തുണ മാതാപിതാക്കള്‍ കുട്ടികള്‍ക്ക് നല്‍കേണ്ടത് അത്യാവശ്യമാണ്. ആശങ്കകള്‍ക്കും ആശയക്കുഴപ്പങ്ങള്‍ക്കും വ്യക്തമായ ഉത്തരം എപ്പോഴും മക്കൾക്ക് നല്‍കാൻ മാതാ-പിതാക്കൾ തയ്യാറായിരിക്കുക.

രാജ്യത്തെ ഡിജിറ്റലാക്കാന്‍ ഇ-പാസ്‌പോര്‍ട്ടും; എങ്ങനെ അപേക്ഷിക്കാം, വിശദാംശങ്ങള്‍ ഇങ്ങനെ
പാസ്‌പോർട്ട് സേവ 2.0 പദ്ധതിയുടെ ഭാഗമായി ഇ-പാസ്‌പോർട്ട് രാജ്യത്തുടനീളം നടപ്പാക്കുമെന്ന് വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ പ്രഖ്യാപിച്ചിരുന്നു. തിരഞ്ഞെടുത്ത നഗരങ്ങളിൽ മാത്രം പൈലറ്റ് പദ്ധതിയായി നടത്തപ്പെട്ട പുതിയ പദ്ധതി രാജ്യത്ത് മുഴുവനായി വ്യാപിപ്പിക്കാനൊരുങ്ങുകയാണ്.