ചുണ്ടയിൽ എസ്റ്റേറ്റ് റോഡിൽ ഥാർ ജീപ്പും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ നവാസ് മരിച്ചത് ആസൂത്രിത കൊലപാതകമെന്ന് തെളിഞ്ഞു. കേസിൽ സഹോദരങ്ങൾ പ്രതികൾ. പുത്തൂർവയൽ കോഴികാരാട്ടിൽ വീട്ടിൽ സുമിൽഷാദ്, അജിൻ എന്നിവർ കസ്റ്റഡിയിൽ. സംഭവത്തിന് പിന്നിൽ വ്യക്തിവൈരാഗ്യമെന്ന് പോലീസ്. പ്രതികളുടെ പിതാവിന്റെ പേരിൽ ചുണ്ടയിൽ പ്രവർത്തിക്കുന്ന മജ്‌ലിസ് ഹോട്ടലുമായി ബന്ധപ്പെട്ടാണ് അഭിപ്രായ വിത്യാസം ഉടലെടുത്തത് എന്നാണ് സൂചന. ഇത് സംബന്ധിച്ചു ഇരു കൂട്ടരും വൈത്തിരി സ്റ്റേഷനിൽ ഒത്തു തീർപ്പ് ചർച്ച നടത്തിയിരുന്നു.ഹോട്ടൽ ഇന്നലെ നാട്ടുകാർ അടിച്ചു തകർത്തിരുന്നു.അപകട ശേഷം നവാസിന്റെ ബന്ധുക്കളും നാട്ടുകാരും ദുരൂഹത ആരോപിച്ചതോടെ പോലീസ് അന്വേഷണം ഊർജിതമാ
ക്കുകയും പ്രതികളെ കസ്റ്റഡിയിൽ എടുക്കുകയും ആയിരുന്നു.

വൈദ്യുതി മുടങ്ങും
പനമരം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കീഞ്ഞുകടവ് പ്രദേശത്ത് നാളെ (നവംബര്‍ 21) രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് 5.30 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി വിതരണം മുടങ്ങും. Facebook Twitter WhatsApp







