റേഷൻ കാര്‍ഡ് മുൻഗണന അപേക്ഷ ; ഇനി ഒരാഴ്ച കൂടി

തിരുവനന്തപുരം:
റേഷൻകാർഡ് മുൻഗണന (ബിപിഎല്‍) വിഭാഗത്തിലേക്ക് മാറ്റാനുള്ള അപേക്ഷ സമർപ്പിക്കാൻ സമയപരിധി ഇനി ഒരാഴ്ച കൂടി മാത്രം. ഡിസംബർ 10 വരെയാണ് പൊതുവിഭാഗം (വെള്ള, നീല) റേഷൻ കാർഡുകള്‍ മുൻഗണനാ (പിങ്ക് കാർഡ്) വിഭാഗത്തിലേക്ക് മാറ്റാനുള്ള അപേക്ഷ സമർപ്പിക്കാനാകുന്നത്. തദ്ദേശ സ്ഥാപന സെക്രട്ടറിമാർ നല്‍കുന്ന, പഞ്ചായത്ത് ബിപിഎല്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടതിന്‍റെ അല്ലെങ്കില്‍ ബിപിഎല്‍ ലിസ്റ്റില്‍ ഉള്‍പ്പെടാൻ അർഹരാണ് എന്നുള്ള ബിപിഎല്‍ സർട്ടിഫിക്കറ്റ് ഹാജരാക്കുന്നവർക്ക് മാത്രമേ കാർഡ് മുൻഗണനയിലേക്ക് മാറ്റാൻ കഴിയു. ഇതിനുള്ള അപേക്ഷ തദ്ദേശ സ്ഥാപന സെക്രട്ടറിമാർക്ക് സമർപ്പിച്ച്‌ അവരുടെ പരിശോധന ഉള്‍പ്പെടെ പൂർത്തി ആയാല്‍ മാത്രമേ സർട്ടിഫിക്കറ്റ് ലഭിക്കുകയുള്ളു. അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ സിറ്റിസണ്‍ ലോഗിൻ പോർട്ടല്‍ ecitizen.civilsupplieskerala.gov.in വഴിയോ ഓണ്‍ലൈൻ അപേക്ഷ സമർപ്പിക്കാം. ന്യൂനതകള്‍ ഉള്ള അപേക്ഷകള്‍ തിരിച്ചയച്ചാല്‍ നിശ്ചിത തീയതിക്കുള്ളില്‍ തന്നെ പുനർസമർപ്പിക്കേണ്ടതിനാല്‍ എത്രയും വേഗം അപേക്ഷ നല്‍കുന്നതാകും നല്ലത്. പലകാരണങ്ങളാല്‍ മുൻഗണന പട്ടികയില്‍ ഉള്‍പ്പെടാതെ പോയ അർഹർക്ക് പട്ടികയില്‍ ഉള്‍പ്പെടുന്നതിനുള്ള അവസരമാണ് ഇപ്പോഴുള്ളത്. സർക്കാർ നിഷ്കർഷിക്കുന്ന മാനദണ്ഡങ്ങളില്‍ കൃത്യമായി ഉറച്ചുനിന്നുവേണം ബിപിഎല്‍ സർട്ടിഫിക്കറ്റ് അനുവദിക്കേണ്ടത് എന്നാണ് തദ്ദേശ സ്ഥാപന സെക്രട്ടറിമാർക്ക് നല്‍കിയിരിക്കുന്ന നിർദേശം. കാർഡില്‍ ഉള്‍പ്പെട്ടവർ ആർക്കെങ്കിലും യോഗ്യത മാനദണ്ഡത്തില്‍ പറയുന്ന തരത്തില്‍ ഉയർന്ന വരുമാനം ഉണ്ടായാലും അപേക്ഷ നിരസിക്കപ്പെടാം. അനധികൃത റേഷൻ കാർഡ് കൈവശം വെക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നാണ് അധികൃതർ നല്‍കുന്ന മുന്നറിയിപ്പ്. അനർഹമായി കൈവശമുള്ള മുൻഗണനാ റേഷൻ കാർഡ് അടിയന്തരമായി താലൂക്ക് സപ്ലൈ ഓഫിസില്‍ ഹാജരാക്കി പൊതുവിഭാഗത്തിലേക്ക് മാറ്റേണ്ടതാണ്.

ചേകാടി സ്കൂളിൽ കാട്ടാനക്കുട്ടി

പുൽപള്ളി: ചേകാടി ഗവ. എൽപി സ്കൂളിൽ എത്തിയ കാട്ടാനക്കുട്ടി കൗതുകമായി. സ്കൂൾ വരാന്തയിലും പരിസരത്തും ഓടി നടന്ന കാട്ടാനക്കുട്ടിയെ വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി കൊണ്ടുപോയി.

വയനാട് ജില്ലയിൽ ഇന്നും നാളെയും ഓറഞ്ച് അലർട്ട്

വയനാട് ജില്ലയിൽ ആഗസ്റ്റ് 18,19 തിയതികളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ട് . 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ അതിശക്തമായ

ഓണപ്പരീക്ഷയ്ക്ക്. ഇന്ന് തുടക്കം

സംസ്ഥാനത്ത് സ്‌കൂളുകളില്‍ ഇന്ന് ഓണപ്പരീക്ഷ ആരംഭിക്കും. പ്ലസ്ടു, യുപി, ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കാണ് ഇന്ന് (തിങ്കളാഴ്ച) പരീക്ഷ ആരംഭിക്കുന്നത്. എല്‍പി വിദ്യാര്‍ത്ഥികളുടെ പരീക്ഷ ബുധനാഴ്ച ആരംഭിക്കും. ഒന്ന് മുതല്‍ 10 വരെയുള്ള ക്ലാസുകളില്‍ 26ന് പരീക്ഷ

ബത്തേരി സെന്റ് മേരീസ് സൂനോറോ പള്ളിയിൽ 8 നോമ്പ് പെരുന്നാളിന്റെ വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു

വിശുദ്ധ ദൈവമാതാവിന്റെ സൂനോറോയാൽ അനുഗ്രഹീതമായ ബത്തേരി സെന്റ്മേരിസ് യാക്കോബായ സുറിയാനി സൂനോറോ പള്ളിയിൽ എട്ടുനോമ്പ് ആചരണത്തിന്റെയും വിശുദ്ധ ദൈവമാതാവിന്റെ ജനന പെരുന്നാൾ ആഘോഷത്തിന്റെയും വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. സെപ്റ്റംബർ 1 മുതൽ 8 വരെയുള്ള

ബേക്കേഴ്‌സ് അസോസിയേഷന്റെ പ്രവർത്തനങ്ങൾ മാതൃകാപരം: ജുനൈദ് കൈപ്പാണി

വെള്ളമുണ്ട: പൊതുജനതാല്പര്യം പരിഗണിച്ച്‌ ബേക്കറി വിഭവങ്ങളിൽ കൃത്രിമ നിറങ്ങൾക്ക് പകരം പ്രകൃതിദത്ത നിറങ്ങൾ പ്രോത്സാഹിപ്പിക്കുന്ന ബേക്കേഴ്‌സ് അസോസിയേഷൻ കേരള (ബേക്ക്) യുടെ സമീപനം മാതൃകാപരമാണെന്ന് വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ

യുവതിയുടെ സ്വകാര്യ ചിത്രങ്ങൾ പ്രചരിപ്പിച്ചയാളെ ഒഡീഷയിലെത്തി പിടികൂടി വയനാട് സൈബർ പോലീസ്.

കൽപ്പറ്റ: വ്യാജ ഇൻസ്റ്റാഗ്രാം അക്കൌണ്ടുകളലൂടെ യുവതിയുടെ സ്വകാര്യ ചിത്രങ്ങൾ പ്രചരിപ്പിച്ചയാളെ ഒഡീഷയിലെത്തി പിടികൂടി വയനാട് സൈബർ പോലീസ്. സുപർനപൂർ ജില്ലയിലെ ലച്ചിപൂർ, ബുർസാപള്ളി സ്വദേശിയായ രഞ്ചൻ മാലിക് (27) നെയാണ് സൈബർ ക്രൈം പോലീസ്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.