തിരുവനന്തപുരം:
റേഷന്‍ കാര്‍ഡ് മുന്‍ഗണന വിഭാഗത്തില്‍ നിന്ന് അറുപതിനായിരത്തോളം പേര്‍ പുറത്ത്. തുടര്‍ച്ചയായി മൂന്ന് മാസം റേഷന്‍ വാങ്ങാതിരുന്നവരാണ് മുന്‍ഗണന വിഭാഗത്തില്‍ നിന്ന് പുറത്തായത്. ഇവരെ വെള്ള കാര്‍ഡിലേക്ക് മാറ്റുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് അറിയിച്ചു. മഞ്ഞ-പിങ്ക് റേഷന്‍ കാര്‍ഡ് ഉടമകള്‍ നിര്‍ബന്ധമായും മസ്റ്ററിംഗ് നടത്തണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. മസ്റ്ററിങ്ങിനുവേണ്ടി പല ഘട്ടങ്ങളിലായി സമയം നീട്ടി നല്‍കിയിരുന്നു. റേഷന്‍ വാങ്ങാതിരുന്ന നാലായിരത്തിലധികം നീല റേഷന്‍ കാര്‍ഡ് ഉടമകളെയും വെള്ള കാര്‍ഡിലേക്ക് മാറ്റി. മുന്‍ഗണന വിഭാഗത്തിലേക്ക് മാറാന്‍ ആഗ്രഹിക്കുന്നവര്‍ ഈ മാസം പത്തിനകം അപേക്ഷ സമര്‍പ്പിക്കണം. അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ സിറ്റിസണ്‍ പോര്‍ട്ടല്‍ വഴിയോ അപേക്ഷിക്കാം. ജില്ലാ സപ്ലൈ ഓഫീസര്‍മാര്‍ പരിശോധിച്ച് അര്‍ഹരായവരെ മുന്‍ഗണന വിഭാഗത്തിലേക്ക് ഉള്‍പ്പെടുത്തും.

വൈദ്യുതി മുടങ്ങും
പനമരം ഇലക്ട്രിക്കല്‍ സെക്ഷന് പരിധിയിലെ കീഞ്ഞുകടവ് പ്രദേശത്ത് നാളെ (നവംബര്‍ 21) രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് 5.30 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി വിതരണം മുടങ്ങും. Facebook Twitter WhatsApp







