ഭക്ഷണങ്ങൾക്ക് തീയതിയും സമയവും രേഖപ്പെടുത്തണം

ഷവർമ അടക്കമുള്ള ആഹാര സാധനങ്ങള്‍ തയ്യാറാക്കിയ തീയതിയും സമയവും പായ്‌ക്കറ്റില്‍ രേഖപ്പെടുത്തണമെന്ന നിർദ്ദേശം കർശനമായി നടപ്പാക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. 2022 മെയ് ഒന്നിന് ഷവർമയില്‍ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് കാസർഗോഡ് ചെറുവത്തൂർ പ്ലസ് വണ്‍ വിദ്യാർത്ഥിനി ദേവനന്ദ മരിച്ച സംഭവത്തെ തുടർന്ന് മാതാവ് നല്‍കിയ ഹർജി തീർപ്പാക്കിയ ഉത്തരവിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ നിർദ്ദേശം. മകളുടെ മരണകാരണം ബന്ധപ്പെട്ടവർ കൃത്യമായ പരിശോധന നടത്തി ഭക്ഷണ സാധനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാത്തതാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു മാതാവ് ഹൈക്കോടതിയില്‍ ഹർജി നല്‍കിയത്. കോടതി ചെലവായി 25,000 രൂപ ഹർജിക്കാരിക്ക് നല്‍കണമെന്നും ഉത്തരവിലുണ്ട്. ഹർജിക്കാരിയെ കോടതി അഭിനന്ദിക്കുകയും ചെയ്തു. ഷവർമ നിർമ്മിക്കുന്ന സ്ഥാപനങ്ങളില്‍ ഭക്ഷ്യസുരക്ഷാ വിഭാഗം ഏപ്രില്‍ മുതല്‍ ഒക്ടോബർ വരെ നടത്തിയ പരിശോധനകളില്‍ 12.43 ലക്ഷം രൂപ പിഴ ഈടാക്കിയെന്ന് സർക്കാർ അറിയിച്ചു. ഭക്ഷ്യ സുരക്ഷ നിയമപ്രകാരം ഹർജിക്കാരിക്ക് നഷ്ടപരിഹാരം നല്‍കുന്നത് കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്ന കാസർഗോഡ് അഡിഷണല്‍ സെഷൻസ് കോടതി രണ്ട് മാസത്തിനകം പരിഗണിക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു.

ജില്ലാ സ്കൂൾ കലോത്സവം നാളെ(നവംബർ 22) സമാപിക്കും

മാനന്തവാടി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി  സ്കൂളിൽ നടക്കുന്ന 44-ാമത് വയനാട് റവന്യൂ ജില്ലാ സ്കൂൾ കലോത്സവം നാളെ (നവംബർ 22) സമാപിക്കും. വൈകിട്ട് 4.30ന് നടക്കുന്ന സമാപന പരിപാടി  ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ തരുവണ ടൗൺ പ്രദേശത്ത് നാളെ (നവംബർ 22) രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും. പനമരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ വാഴമ്പാടി പ്രദേശത്ത് നാളെ (നവംബർ

ജലവിതരണം മുടങ്ങും

ജല അതോറിറ്റിയുടെ പൈപ്പ് ലൈനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ നാളെ (നവംബര്‍ 22) കൽപ്പറ്റ മുനിസിപ്പാലിറ്റി പരിധിയിൽ ജലവിതരണം ഭാഗികമായി തടസപ്പെടുമെന്ന് അസിസ്റ്റന്റ് എഞ്ചിനിയര്‍ അറിയിച്ചു. Facebook Twitter WhatsApp

തദ്ദേശ തെരഞ്ഞെടുപ്പ്: ജില്ലാ പഞ്ചായത്തിൽ 41 സ്ഥാനാർത്ഥികൾ കൂടി നാമനിർദേശ പത്രിക നൽകി

തദ്ദേശ തെരഞ്ഞെടുപ്പിനായി ജില്ലാ പഞ്ചായത്തിലെ വിവിധ ഡിവിഷനുകളിലേക്ക് അവസാനദിനമായ ഇന്നലെ ( നവംബർ 21) 41 സ്ഥാനാർത്ഥികൾ കൂടി നാമനിർദേശ പത്രിക സമർപ്പിച്ചു. ഇതുവരെ 85 സ്ഥാനാർത്ഥികളാണ് പത്രിക നൽകിയത്. ഇന്ന് (നവംബർ 22ന്) പത്രികകളുടെ സൂക്ഷ്മ

ഇ-ലേലം

വനം വകുപ്പിന്റെ കുപ്പാടി ഡിപ്പോയിലുള്ള തേക്ക്, വീട്ടി തുടങ്ങിയ തടികൾ ഡിസംബർ മൂന്നിന് ഇ-ലേലം ചെയ്യുന്നു. ലേലത്തിൽ പങ്കെടുക്കാന് താത്പര്യമുള്ളവർ www.mstcecommerce.comൽ രജിസ്റ്റർ ചെയ്യണം. ഫോൺ: 8547602856, 8547602857, 04936 221562. Facebook Twitter

തദ്ദേശ തെരഞ്ഞെടുപ്പ്: എ.ഐ പ്രചാരണങ്ങള്‍ക്ക് കര്‍ശന നിരീക്ഷണം

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള പൊതുതെരഞ്ഞെടുപ്പില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എ.ഐ) ഉപയോഗിച്ചുള്ള പ്രചാരണങ്ങള്‍ക്ക് കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തിയതായി ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയായ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ അറിയിച്ചു. ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് വ്യാജ ചിത്രങ്ങള്‍,

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.