തിരുവനന്തപുരം:
ആലപ്പുഴ കളര്കോടിലുണ്ടായ വാഹനാപകടത്തില് എംബിബിഎസ് വിദ്യാര്ത്ഥികള് മരിച്ചതിനെ തുടര്ന്ന് സംസ്ഥാനത്ത് വാഹനങ്ങളിലെ പരിശോധന ശക്തമാക്കാന് മോട്ടോര് വാഹന വകുപ്പ്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വാഹനങ്ങള് വീണ്ടും പരിശോധിക്കുമെന്ന് എംവിഡി അറിയിച്ചു. സ്കൂള് ബസ്സുകളുടെ അടക്കം ഫിറ്റ്നസ് പരിശോധിക്കും. ഒരാഴ്ചയ്ക്കുള്ളില് സ്കൂള് ബസ്സുകള് പരിശോധനയ്ക്ക് വിധേയമാക്കണമെന്നാണ് ട്രാന്സ്പോര്ട്ട് കമ്മീഷണറുടെ നിര്ദ്ദേശം. തിങ്കളാഴ്ചയായിരുന്നു നാടിനെ നടുക്കിയ അപകടമുണ്ടായത്. ആലപ്പുഴ കളര്കോടിലുണ്ടായ വാഹനാപകടത്തിലാണ് ഒന്നാം വര്ഷ എംബിബിഎസ് വിദ്യാര്ത്ഥികളായ അഞ്ച് പേര് മരണപ്പെടുന്നത്. വിദ്യാര്ത്ഥികള് സഞ്ചരിച്ചിരുന്ന ടവേര കാര് കെഎസ്ആര്ടിസി ബസ്സുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില് വിദ്യാര്ത്ഥികള് സഞ്ചരിച്ചിരുന്ന കാര് പൂര്ണമായും തകര്ന്നു. പതിനൊന്ന് പേരാണ് കാറിലുണ്ടായിരുന്നത്.

‘എയിംസ് അടക്കം യാഥാര്ത്ഥ്യമാക്കണം’; ബജറ്റിന് മുന്നോടിയായി കേന്ദ്രത്തിന് മുന്നില് ആവശ്യങ്ങളുമായി കേരളം
ന്യൂഡൽഹി: കേന്ദ്ര ബജറ്റ് അവതരിപ്പിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന് മുന്നിൽ ആവശ്യങ്ങളുമായി കേരളം. കേന്ദ്ര ബജറ്റിന് മുന്നോടിയായി നടത്തിയ ധനകാര്യ മന്ത്രിമാരുടെ യോഗത്തിലാണ് ധനകാര്യ മന്ത്രി കെ







