പെന്‍ഷന്‍ വാങ്ങുന്നവരുടെ വരുമാനം പരിശോധിക്കും

തിരുവനന്തപുരം:
സാമൂഹിക സുരക്ഷ പെൻഷൻ അനർഹർ കൈപ്പറ്റുന്നത് ഒഴിവാക്കാൻ കൂടുതല്‍ കാര്യക്ഷമമായ ഇടപെടല്‍ നടത്താൻ സർക്കാർതലത്തില്‍ ആലോചന തുടങ്ങി. ബാങ്ക് അക്കൗണ്ട് വഴി ക്ഷേമ പെൻഷൻ ലഭിക്കുന്നവരുടെ അർഹത നിശ്ചിത ഇടവേളകളില്‍ പരിശോധിക്കാൻ സംവിധാനം ഏർപ്പെടുത്തിയേക്കും. തദ്ദേശ സ്ഥാപനകളെ ഇതിനായി ചുമതലപ്പെടുത്തണമെന്നാണ് ധനവകുപ്പ് നിർദ്ദേശം. അനർഹർ സാമൂഹിക ക്ഷേമ പെൻഷൻ പട്ടികയില്‍ കയറിപ്പറ്റാൻ ഇടയാക്കിയ വീഴ്ചകള്‍ നേരത്തെ സിഎജി അക്കമിട്ട് നിരത്തി സർക്കാരിന് കൈമാറിയിട്ടുണ്ട്. സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും പുറമേ താല്‍ക്കാലിക ജീവനക്കാരും സാമൂഹിക പെൻഷൻ അനധികൃതമായി കൈപ്പറ്റിയതായി ഇതേ റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇതിന് കാരണം തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാരടക്കം വേണ്ടത്ര പരിശോധന നടത്താതാണെന്നായിരുന്നു സിഎജിയുടെ കണ്ടെത്തല്‍. ഒരിക്കല്‍ നിരസിച്ച അപേക്ഷകള്‍ വീണ്ടും അപേക്ഷിച്ച്‌ പട്ടികയില്‍ ഇടംപിടിച്ചു. തദ്ദേശ സ്ഥാപനങ്ങളില്‍ രേഖകള്‍ ഒത്തുനോക്കാൻ വേണ്ടത്ര സംവിധാനങ്ങള്‍ ഇല്ലാത്തതാണ് ഇതിലേക്ക് നയിച്ചത്. ഗുണഭോക്താക്കള്‍ മരിച്ച ശേഷവും പെൻഷൻ നല്‍കിയ സംഭവങ്ങളും നിരവധിയാണെന്നും സിഎജി കണ്ടെത്തിയിട്ടുണ്ട്. സംസ്ഥാന ധനവകുപ്പ് ഇതുവരെ നടത്തിയ പരിശോധനകളിലും സമാനമായ കണ്ടെത്തലുണ്ട്. ഇതെല്ലാം പരിഗണിക്കുമ്പോള്‍ സർക്കാർ ഉദ്യോഗസ്ഥരല്ലാത്ത നൂറ് കണക്കിന് ആളുകളും നിലവില്‍ അനർഹമായി ക്ഷേമ പെൻഷൻ കൈപ്പറ്റുന്നുണ്ട്. അതിനാല്‍ മസ്റ്ററിങ്ങിനൊപ്പം കൃത്യമായ ഇടവേളകളില്‍ ഗുണഭോക്താക്കളുടെ വരുമാനമടക്കം വിലയിരുത്താനാണ് സർക്കാർ ആലോചന. തദ്ദേശ സ്ഥാപനങ്ങള്‍ വഴി താഴെ തട്ടില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ച്‌ അനർഹരെ ഒഴിവാക്കി നിലവിലെ പട്ടിക കുറ്റമറ്റതാക്കുകയാണ് വഴി. ഇതിനായി പുതിയതായി സംവിധാനങ്ങള്‍ ഏർപ്പെടുത്തുമെന്നാണ് ധനവകുപ്പ് നല്‍കുന്ന സൂചന.

ഓഗസ്റ്റ് മാസത്തെ റേഷൻ, കിറ്റ് വിതരണം

ഓണത്തോടനുബന്ധിച്ച് ഓഗസ്റ്റ് മാസത്തിൽ പിഎച്ച്എച്ച് (പിങ്ക് കാർഡ്) കാർഡിന് 5 കിഗ്രാം (10.90 രൂപ നിരക്കിൽ) അരിയും എൻപിഎസ് ( നീല കാർഡ്) കാർഡിന് 10 കിഗ്രാം (10.90 രൂപ നിരക്കിൽ) അരിയും അധിക

വിദ്യാഭ്യാസ അവാർഡിന് അപേക്ഷ ക്ഷണിച്ചു

സംസ്ഥാന കര്‍ഷക തൊഴിലാളി ക്ഷേമനിധി പദ്ധതിയിലെ അംഗങ്ങളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ അവാർഡിന് അപേക്ഷ ക്ഷണിച്ചു. സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ സംസ്ഥാന സിലബസിൽ ആദ്യ ചാൻസിൽ എസ്എസ്എല്‍സി/ ടിഎച്ച്എല്‍സി പരീക്ഷയിൽ 75 ശതമാനത്തിൽ കുറയാത്ത മാർക്കും,

ചെറുകിട തോട്ടം തൊഴിലാളി ക്ഷേമപദ്ധതി; അംശാദായ കുടിശ്ശിക അടയ്ക്കാം

സംസ്ഥാന ചെറുകിട തോട്ടം തൊഴിലാളി ക്ഷേമപദ്ധതിയിൽ രജിസ്റ്റർ ചെയ്ത തൊഴിലാളികൾക്കും, തൊഴിലുടമകൾക്കും സ്വയം തൊഴിൽ ചെയ്യുന്നവർക്കും റബ്ബർ ബോർഡ് മുഖേന സ്‌കീമിൽ ഉൾപ്പെട്ടിട്ടുള്ള തൊഴിലാളികൾക്കും അംശാദായ ഇനത്തിൽ കുടിശ്ശിക വരുത്തിയിട്ടുള്ള തുക പലിശ ഒഴിവാക്കി

ലേലം

വയനാട് ടൗൺഷിപ്പ് നിര്‍മാണത്തിനായി ഏറ്റെടുത്ത ഭൂമിയിൽ നിർമ്മാണ പ്രവർത്തനത്തിന് തടസമായി നിൽക്കുന്ന സോൺ 2ലെ 172 മരങ്ങളും സോൺ 3ലെ 75 മരങ്ങളും ടൗൺ സ്ക്വയറിലെ 13 മരങ്ങളും ഓഗസ്റ്റ് 27 രാവിലെ 11ന്

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ മൊതകര-ഒരപ്പ് ഭാഗങ്ങളിൽ ഓഗസ്റ്റ് 21 രാവിലെ 8.30 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി വിതരണം തടസപ്പെടും.

പ്രവര്‍ത്തന പുരോഗതി വിലയിരുത്തി കളക്ടറുടെ അദ്ധ്യക്ഷതയിൽ പ്രീ-ജില്ലാ വികസന സമിതി യോഗം

ഓഗസ്റ്റ് 30ന് നടക്കാനിരിക്കുന്ന ജില്ലാ വികസന സമിതി യോഗത്തിന് മുന്നോടിയായി ജില്ലയിലെ ഉദ്യോഗസ്ഥരുടെ പ്രീ-ജില്ലാ വികസന സമിതി യോഗം ചേര്‍ന്നു. ജില്ലാ കളക്ടര്‍ ഡി ആര്‍ മേഘശ്രീയുടെ അധ്യക്ഷതയിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.