പടിഞ്ഞാറത്തറ: ഗാല- പടിഞ്ഞാറത്തറ മഹോത്സവ വേദി വെള്ളിയാഴ്‌ച
മറ്റൊരു അപൂർവ്വസംഗമത്തിന് സാക്ഷ്യം വഹിച്ചു. മഹോത്സവം ഒരു ജനകീയ ഉത്സവമാക്കി മാറ്റി നെഞ്ചിലേറ്റിയെങ്കിലും ജീവിത സഞ്ചാരത്തിനിടയിൽ ക്യാൻസർ, പാരപ്ലിജിയ അടക്കമുള്ള പല വിധ രോഗങ്ങളാൽ ഒറ്റപ്പെട്ട് വീടിന്റെ അകത്തളങ്ങളിൽ കിടപ്പിലായിപ്പോയവരെ ചേർത്ത് പിടിച്ച് അവരെ ഗാല ഗ്രൗണ്ടിലെത്തിച്ച് കഴിയുന്നവരെ സൗജന്യമായി വിവിധ റൈഡുകകളിൽ കയറ്റി യും ദിവസവും നടക്കുന്ന വൈവിധ്യമാർന്ന കലാപരിപാടികൾ ആസ്വദിക്കാൻ അവസരമൊരുക്കിയും സംഘാടകർ മാതൃകയായി. കഴിഞ്ഞ 21 വർഷമായി പടിഞ്ഞാറത്തറ ആസ്ഥാനമായി സാന്ത്വന പരിചരണ പ്രവർത്തനങ്ങളിൽ സജീവമായി ഇടപെട്ട് വരുന്ന സംസ്കാര പാലിയേറ്റീവ് കെയർ സെന്ററിൽ രജിസ്റ്റർ ചെയ്ത കിടപ്പ് രോഗികൾക്ക് ആണ് അവസരമെരുക്കിയത്

ഓഗസ്റ്റ് മാസത്തെ റേഷൻ, കിറ്റ് വിതരണം
ഓണത്തോടനുബന്ധിച്ച് ഓഗസ്റ്റ് മാസത്തിൽ പിഎച്ച്എച്ച് (പിങ്ക് കാർഡ്) കാർഡിന് 5 കിഗ്രാം (10.90 രൂപ നിരക്കിൽ) അരിയും എൻപിഎസ് ( നീല കാർഡ്) കാർഡിന് 10 കിഗ്രാം (10.90 രൂപ നിരക്കിൽ) അരിയും അധിക