മേപ്പാടി : ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ എൻ. എസ്.എസ് യൂണിറ്റിലെ വൊളണ്ടിയേഴ്സ് സ്ക്രാപ് ചലഞ്ചിലൂടെ സമാഹരിച്ച തുക ഉപയോഗിച്ച് വാങ്ങിയ വീൽ ചെയർ മേപ്പാടി ഗവ. സാമൂഹിക ആരോഗ്യ കേന്ദ്രത്തിന് കൈമാറി. മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ. ബാബു , പ്രിൻസിപ്പൽ ജെസി പെരേര തുടങ്ങിയവർ ചേർന്ന് മേപ്പാടി ഗവ. സാമുഹിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടറായ അർജുന് വീൽചെയർ കൈമാറി. ചടങ്ങിൽ എൻഎസ്എസ് പ്രോഗ്രാം ഓഫീസർ വി.വി.സുരേന്ദ്രൻ, സിനിയർ അസിസ്റ്റന്റ് എസ്.സതീശൻ, സ്റ്റാഫ് സെക്രട്ടറി പി. സഫ്വാൻ , എൻഎസ്എസ് ലീഡർമാരായ അഫ്താഷ് റോഷൻ, ആൾഡ്രിയ, അഥർവ് , ജംസീന മോൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

രക്തസമ്മര്‍ദ്ദം എങ്ങനെ കൈകാര്യം ചെയ്യാം, ഈ മാർഗനിർദേശങ്ങള്‍ അറിഞ്ഞിരിക്കാം…
ബ്ലഡ് പ്രഷര്‍(രക്ത സമ്മര്‍ദ്ദം) എപ്പോഴും നിശബ്ദ കൊലയാളിയായിട്ടാണ് പ്രത്യക്ഷപ്പെടുന്നത്. ഹൃദയം, തലച്ചോറ്, വൃക്കകള്‍, ധമനികള്‍ എന്നിവയെ മുന്നറിയിപ്പില്ലാതെ തകരാറിലാക്കുന്ന ഒരു മാരകമായ അവസ്ഥയാണ്. രക്താതിമര്‍ദ്ദത്തിന്റെ അപകടാവസ്ഥയും വര്‍ദ്ധിച്ചുവരുന്ന കേസുകളും കണക്കിലെടുത്ത്, അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷനും