മാനന്തവാടി :ജില്ലാ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന കെല്ലൂർ കാരക്കാമല സ്വദേശി എറമ്പയിൽ മൊയ്തു മുസ്‌ലിയാർ(59) ആണ് മരിച്ചത്. കിഡ്നി, ലിവർ സംബന്ധമായ അസുഖത്തിന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സക്ക് പോയപ്പോഴാണ് കൊറോണ വൈറസ് ബാധിച്ചത്.
മെഡിക്കൽ ബോർഡ് കൂടിയ ശേഷം ഔദ്യോഗികമായി മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ.രേണുക അറിയിച്ചു.

ചെണ്ടുമല്ലി കൃഷി വിളവെടുത്തു.
നടവയൽ :സി എം കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് നടവയൽ എൻ. എസ്. എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ചെണ്ടുമല്ലി കൃഷി വിളവെടുത്തു.ജൂൺ 5 ന് പരിസ്ഥിതി ദിനാചാരണത്തിന്റെ ഭാഗമായി കോളേജ് പരിസരത്ത് നട്ടു