ക്ഷേമപെൻഷൻ തുക ഉയര്‍ത്തിയേക്കും

ജനുവരിയില്‍ അവതരിപ്പിക്കുന്ന സംസ്ഥാന ബജറ്റില്‍ സാമൂഹിക സുരക്ഷാ പെൻഷൻ തുക വർധിപ്പിക്കുന്നത് ആലോചനയില്‍. നിലവില്‍ നല്‍കുന്ന 1600 രൂപയില്‍ നിന്ന് 1800 രൂപയായെങ്കിലും വർധിപ്പിക്കണമെന്നാണു നിർദ്ദേശം. ചായ അടക്കമുള്ള ഭക്ഷ്യസാധനങ്ങളുടെ വില വർധിച്ച സാഹചര്യത്തില്‍ ക്ഷേമ പെൻഷൻ 2,000 രൂപയാക്കിയെങ്കിലും ഉയർത്തണമെന്ന നിർദേശവുമുയരുന്നുണ്ട്. നിലവിലെ ക്ഷേമപെൻഷൻ പട്ടികയില്‍ നിന്ന് ഒഴിവാക്കുന്ന അനർഹരുടെ എണ്ണത്തിന്‍റെ കൂടി ആനുപാതികമായിട്ടാകും എത്രത്തോളം വർധന വരുത്തണമെന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക. നിലവില്‍ ക്ഷേമപെൻഷൻ കൈപ്പറ്റുന്ന 62 ലക്ഷം പേരില്‍ ഏഴ് ലക്ഷം പേരെങ്കിലും അനർഹരാണെന്നാണു കണക്ക്. ഇവരെ ഒഴിവാക്കിയാല്‍ ഇത്രയും തുക അർഹരായവർക്ക് അധികമായി നല്‍കാനാകും. വരുന്ന നവംബറില്‍ തദ്ദേശ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേയാണ് ക്ഷേമപെൻഷൻ തുക വർധിപ്പിക്കുന്ന പ്രഖ്യാപനം ഇത്തവണത്തെ ബജറ്റില്‍ വേണമെന്ന നിർദ്ദേശം സജീവമായത്. സംസ്ഥാന ബജറ്റ് 2025 ജനുവരി 24-ന് അവതരിപ്പിക്കാനാണ് സർക്കാർ ആലോചിക്കുന്നത്. സാമൂഹികസുരക്ഷാ പെൻഷൻ 2500 രൂപ ആക്കി ഉയർത്തുമെന്നായിരുന്നു 2021-ലെ എല്‍ഡിഎഫ് പ്രകടന പത്രികയിലെ വാഗ്ദാനം. എന്നാല്‍, കെ.എൻ ബാലഗോപാലിന്‍റെ നാലാം ബജറ്റിലേക്ക് എത്തിയിട്ടും തുകയില്‍ വർധന വരുത്താനായില്ല. വരുന്നത് തെരഞ്ഞെടുപ്പ് വർഷങ്ങളായതിനാല്‍ അധിക നികുതി ചുമത്താതെ ജനപ്രിയ ബജറ്റ് അവതരിപ്പിക്കാനാകും ധനമന്ത്രി ശ്രമിക്കുക. നിലവില്‍ ക്ഷേമപെൻഷനില്‍ നാലു ഗഡുക്കള്‍ കുടിശികയുണ്ട്.

സ്‌പോട്ട് അഡ്മിഷന്‍

കേരള മീഡിയ അക്കാദമിയുടെ കൊച്ചി കേന്ദ്രത്തില്‍ ജേണലിസം ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ടെലിവിഷന്‍ ആന്‍ഡ് ജേണലിസം, പി.ആര്‍ ആന്‍ഡ് അഡ്വവര്‍ടൈസിങ് പി.ജി ഡിപ്ലോമ കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഇന്ന് (ജൂലൈ 1) രാവിലെ 10 ന്

കോ-ഓര്‍ഡിനേറ്റര്‍ നിയമനം.

കേരള മീഡിയ അക്കാദമിയില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ഡിപ്ലോമ ഇന്‍ ഓഡിയോ പ്രൊഡക്ഷന്‍ കോഴ്‌സിലേക്ക് കോ-ഓര്‍ഡിനേറ്റര്‍ തസ്തികയില്‍ താത്ക്കാലിക നിയമനം നടത്തുന്നു. ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് യോഗ്യത. ഓഡിയോ പ്രൊഡക്ഷന്‍ മേഖലയില്‍ 10 വര്‍ഷത്തെ

നന്മ പാഠം പദ്ധതിക്ക് തുടക്കം കുറിച്ചു.

സുൽത്താൻ ബത്തേരി:ഉൾച്ചേർന്ന വിദ്യാഭ്യാസ പദ്ധതി ഉറപ്പാക്കിക്കൊണ്ട് സ്വാന്തനം ചാരിറ്റബർ കെയർ സൊസൈറ്റി നൽകിയ വീൽ ചെയർ ഡോ. സതീഷ് നായക് സ്കൂൾ അധികൃതർക്ക് കൈമാറി “നന്മ പാഠം “പദ്ധതിക്ക് തുടക്കം കുറിച്ചു. ഭിന്നശേഷി കുട്ടികൾക്ക്

ടെന്‍ഡര്‍ ക്ഷണിച്ചു.

കണിയാമ്പറ്റ ഗവ മോഡല്‍ റസിഡന്‍ഷല്‍ സ്‌കൂളിലേക്ക് സ്‌പോര്‍ട്‌സ് ഉപകരണങ്ങള്‍ വിതരണം ചെയ്യാന്‍ താത്പര്യമുള്ള വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ജൂലൈ നാലിന് ഉച്ചയ്ക്ക് 12 നകം നല്‍കണം. ഫോണ്‍- 04936 202232

കര്‍ഷക കടാശ്വാസ കമ്മീഷന്‍ സിറ്റിങ്

സംസ്ഥാന കര്‍ഷക കടാശ്വാസ കമ്മീഷന്‍ ചെയര്‍മാന്‍ റിട്ട.ജസ്റ്റിസ് കെ.കെ അബ്രഹാം മാത്യുവിന്റെ അധ്യക്ഷതയില്‍ ജില്ലയിലെ കര്‍ഷകര്‍ക്കായി ജൂലൈ നാല്, അഞ്ച് തിയതികളില്‍ രാവിലെ ഒൻപതിന് എറണാകുളം ഗവ അതിഥി മന്ദിരത്തില്‍ ഓണ്‍ലൈനായി സിറ്റിങ് നടത്തുന്നു.

ഫാഷന്‍ ഡിസൈനിങ് കോഴിസിലേക്ക് അപേക്ഷിക്കാം

സുല്‍ത്താന്‍ ബത്തേരി ഗവ ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ ജിഫ്ഡ് ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ്‌സ് ടെക്‌നോളജി കോഴ്‌സിലേക്ക് അപേക്ഷിക്കാം. താത്പര്യമുളളവര്‍ www.Polyadmission.org/gifd ല്‍ ജൂലൈ 10 നകം ഓണ്‍ലൈനായി അപേക്ഷ നല്‍കണം. ഫോണ്‍- 9747994663, 9656061030,

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *