ഗൂഗിൾ പേയിലൂടെ പണം അയച്ചപ്പോൾ ആളു മാറിപ്പോയോ? പേടിക്കേണ്ട തിരിച്ചുകിട്ടാൻ മാർഗമുണ്ട്

ഡിജിറ്റല്‍ പേയ്‌മെൻ്റ് സംവിധാനം അനുദിനം വളർ‍ന്നുകൊണ്ടിരിക്കുന്നു. നേരിട്ട് പണം കൈമാറിയിരുന്നതിനു പകരം ഇന്ന് മൊബൈല്‍ ആപ്പുകളിലൂടെയാണ് പണമിടപാടുകള്‍ നടത്തുന്നത്. നിരവധി സുരക്ഷ സംവിധാനങ്ങള്‍ ഉറപ്പ് വരുത്തിയതിനു ശേഷമാണ് ഇത്തരം ഫിൻടെക് ആപ്പുകള്‍ രൂപപ്പെടുത്തിയത്. എന്നാല്‍ ഈ സുരക്ഷ ഒരുക്കിയിട്ടും ആളുകള്‍ പണമിടപാടുകളില്‍ കബളിപ്പിക്കുകയോ പണം അയക്കേണ്ട വ്യക്തിയ്ക്ക് പകരം അശ്രദ്ധമായി മറ്റൊരാള്‍ക്ക് പണം നല്‍കുകയോ ചെയ്യുന്ന കേസുകള്‍ ഇപ്പോഴും ഉണ്ട്.

പലപ്പോഴും തെറ്റായ യുപിഐ ഐഡി നല്‍കി തെറ്റായ അക്കൗണ്ടിലേക്ക് അബദ്ധത്തില്‍ പണം അയക്കുന്ന നിരവധി സംഭവങ്ങളുണ്ട്. അതോടെ തങ്ങളുടെ പണം നഷട്മായെന്ന് എല്ലാവരും സ്വയം കരുതും. മാത്രമല്ല ഈ പണം പണം വീണ്ടെടുക്കാൻ ആരും തന്നെ ശ്രമിക്കുകയും ചെയ്യില്ല. ഇതൊരു തെറ്റായ പ്രവണതയാണ്. നിങ്ങളുടെ പക്കല്‍ നിന്നും നഷ്ടപ്പെട്ട ഈ പണം തിരിച്ചെടുക്കാൻ സാധിക്കും. അതിന് ആർ.ബി.ഐ തന്നെ ചില മാർഗ നിർദ്ദേശങ്ങള്‍ പറയുന്നുണ്ട്.

അതായത് ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള്‍ വഴി ഇടപാടുകള്‍ നടത്തുമ്ബോള്‍ തെറ്റായ അക്കൗണ്ടിലേക്ക് അബദ്ധത്തില്‍ പണം അയച്ചാല്‍ ആദ്യം ഇതിനെ കുറിച്ച്‌ പരാതി നല്‍കണം. അതായത് ഗൂഗിള്‍ പേ, ഫോണ്‍ പേ, പേടിഎം തുടങ്ങിയ യു.പി.ഐ പ്ലാറ്റ്‌ഫോമുകളിലൂടെ നിങ്ങള്‍ തെറ്റായി പണം ട്രാൻസ്ഫർ ചെയ്‌താല്‍ നിങ്ങള്‍ക്ക് NPCI പോർട്ടലില്‍ പരാതി നല്‍കാം.

NPCI പോർട്ടലില്‍ പരാതി നല്‍കുക: തെറ്റായ യു.പി.ഐ വഴി അബദ്ധത്തില്‍ പണമിടപാട് നടത്തിയാല്‍ നാഷണല്‍ പേയ്‌മെൻ്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ (NPCI) വെബ്‌സൈറ്റ് അനുസരിച്ച്‌ നിങ്ങള്‍ക്ക് പരാതി നല്‍കാം. ഫണ്ട് കൈമാറ്റം, വ്യാപാരി ഇടപാടുകള്‍ എന്നീ രണ്ട് തരത്തിലുള്ള ഇടപാടുകള്‍ക്കും പരാതി ഉന്നയിക്കാം.

ഇതിനായി ആദ്യം നിങ്ങള്‍ http://npci.org.in എന്ന വെബ്‌സൈറ്റില്‍ പോയി ‘തർക്ക പരിഹാര സംവിധാനം’ എന്ന ടാബിന് കീഴില്‍ പരാതി ഫയല്‍ ചെയ്യാം.
യുപിഐ ഇടപാട് ഐഡി, വെർച്വല്‍ പേയ്‌മെൻ്റ് അഡ്രസ്സ്, ട്രാൻസ്ഫർ ചെയ്‌ത തുക, ഇടപാട് തീയതി, ഇമെയില്‍ ഐഡി, മൊബൈല്‍ നമ്ബർ തുടങ്ങിയ വിവരങ്ങള്‍ സഹിതം ‘കംപ്ലയൻ്റ്’ വിഭാഗത്തില്‍ ക്ലിക്ക് ചെയ്ത് ഓണ്‍ലൈൻ ഫോം പൂരിപ്പിക്കുക.
നിങ്ങളുടെ അക്കൗണ്ടില്‍ നിന്ന് അയച്ച ആ തുകയെ കുറിച്ചുള്ള വിവരത്തിനായി ബാങ്ക് സ്റ്റേറ്റ്‌മെൻ്റും നിങ്ങള്‍ അപ്‌ലോഡ് ചെയ്യേണ്ടതുണ്ട്.
ഫോം പൂരിപ്പിക്കുമ്ബോള്‍ പരാതിയുടെ കാരണമായി നിങ്ങള്‍ ‘മറ്റൊരു അക്കൗണ്ടിലേക്ക് തെറ്റായി ട്രാൻസ്ഫർ ചെയ്‌തു’ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കണം.
NPCI വെബ്‌സൈറ്റ് അനുസരിച്ച്‌ തേർഡ് പാർട്ടി ആപ്പ് (TPAP) വഴിയാണ് യു.പി.ഐ ഇടപാട് നടന്നതെങ്കില്‍ എൻഡ് യൂസർ (പണം ലഭിച്ചയാള്‍) ആദ്യം ഗൂഗിള്‍ പേ പോലുള്ള ഇത്തരം ആപ്പുകളില്‍ ഒരു പരാതി ഉന്നയിക്കും. എന്നാല്‍ ആപ്പ് പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ ഉടൻ തന്നെ PSP ( പേയ്മെന്റ് സർവ്വീസ് പ്രൊവൈഡർ) വഴി പരിഹരിക്കാം. തുടർന്ന് എൻഡ് യൂസറിന് ബാങ്കിംഗ് ഓംബുഡ്‌സ്മാൻ വഴിയും ഈ പ്രശ്നത്തിന് പരിഹാരം ലഭിക്കും. എൻഡ് യൂസറിന്റെ പരാതിയുടെ സ്റ്റാറ്റസ് ബന്ധപ്പെട്ട ആപ്പില്‍ തന്നെ അപ്‌ഡേറ്റ് ചെയ്യണം.

ആർ.ബി.ഐ ഓംബുഡ്സ്മാൻ: പരാതിക്കാരൻ ആദ്യം ഗൂഗിള്‍പേ, ഫോണ്‍ പേ തുടങ്ങിയ ബന്ധപ്പെട്ട സിസ്റ്റം പങ്കാളിയെ സമീപിക്കണം. എന്നാല്‍ ആ പരാതിയില്‍ യാതൊരു പരിഹാരവും ലഭിച്ചില്ലെങ്കിലോ, പരാതി നിരസിക്കുകയോ ചെയ്താലാണ് ഉപയോക്താവിന് ഡിജിറ്റല്‍ ഇടപാടുകള്‍ക്കായി ഓംബുഡ്സ്മാനെ സമീപിക്കാൻ സാധിക്കുന്നത്.

നഴ്‌സിംഗ് കോളേജുകള്‍ക്ക് 13 തസ്തികകള്‍*

പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട്, കാസര്‍ഗോഡ് ജില്ലകളിലായി ആരംഭിച്ച 5 പുതിയ സര്‍ക്കാര്‍ നഴ്‌സിംഗ് കോളേജുകള്‍ക്കും തിരുവനന്തപുരം നഴ്‌സിംഗ് കോളേജ്-അനക്‌സിലുമായി പുതിയ തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭാ യോഗം അനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി

‘കുട്ടിയും കോലും’ ഹിറ്റ്; കൊഴിഞ്ഞുപോക്കില്ല, കായിക വിനോദങ്ങളിലൂടെ ഗോത്രവിദ്യാർത്ഥികൾ സ്കൂളിലേക്ക്

ഗോത്രവർഗ വിദ്യാർത്ഥികളുടെ കൊഴിഞ്ഞുപോക്ക് തടയാനും സ്കൂളിൽ ഹാജർ നില മെച്ചപ്പെടുത്താനും ലക്ഷ്യമിട്ട് വരാമ്പറ്റ ജിഎച്ച്എസ് ആരംഭിച്ച ‘കുട്ടിയും കോലും’ പദ്ധതി മികച്ച വിജയം. പഠനത്തോടൊപ്പം കായിക വിനോദങ്ങൾക്ക് പ്രാധാന്യം നൽകുന്ന പദ്ധതിക്ക് മികച്ച പ്രതികരണമാണ്

പെൻഷൻ മസ്റ്ററിങ്;ഏഴ് ലക്ഷത്തോളം പേര്‍ പുറത്ത്

സംസ്ഥാനത്തെ സാമൂഹിക സുരക്ഷ പെൻഷൻ മസ്റ്ററിങ് അവസാനിക്കാൻ ആറ് ദിവസം ശേഷിക്കെ പുറത്തുള്ളത് 6,76,994 പേർ. കാർഷിക പെൻഷൻ, വാർധക്യകാല പെൻഷൻ, വിധവ പെൻഷൻ, അവിവാഹിത പെൻഷൻ, ക്ഷേമ പെൻഷൻ എന്നീ ഇനങ്ങളിലായി സംസ്ഥാനത്ത്

വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത്; ഒന്നാം സ്ഥാനത്ത് മുംബൈ, രണ്ടാമത് ഡല്‍ഹി, നാലാമത് കരിപ്പൂര്‍*

ന്യൂഡൽഹി: രാജ്യത്ത് വിമാനത്താവളംവഴിയുള്ള സ്വർണ്ണക്കടത്തിൽ കോഴിക്കോട് നാലാം സ്ഥാനത്തും കൊച്ചി അഞ്ചാം സ്ഥാനത്തും. മുംബെെ,ഡൽഹി,ചെന്നെെ വിമാനത്താവളങ്ങളാണ് ആദ്യമൂന്ന് സ്ഥാനങ്ങളിൽ. 2021 മുതല്‍ കൂടുതല്‍ സ്വര്‍ണം പിടിച്ചത് മുംബൈയിലെ ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ്.

ഓണത്തിന് ഒരു റേഷന്‍ കാര്‍ഡിന് 20 കിലോ അരി 25 രൂപ നിരക്കില്‍*

ഓണത്തിന് ഒരു റേഷന്‍ കാര്‍ഡിന് 20 കിലോ അരി 25 രൂപ നിരക്കില്‍ ലഭിക്കുമെന്ന് മന്ത്രി ജി.ആര്‍ അനില്‍. ബിപിഎല്‍, എപിഎല്‍ കാര്‍ഡ് എന്ന വ്യത്യാസം ഇല്ലാതെ ലഭിക്കുമെന്നും 250-ല്‍ അധികം ബ്രാന്‍ഡഡ് നിത്യോപയോഗ

12ാം ദിനവും സ്വര്‍ണവില കുറഞ്ഞു

ഒരു പവന് സ്വർണ്ണത്തിന്റെ ഇന്നത്തെ വില 73,440 രൂപ സംസ്ഥാനത്ത് സ്വര്‍ണത്തിന് ഇന്നും വിലകുറഞ്ഞു. ഗ്രാമിന് 55 രൂപയും പവന് 440 രൂപയുമാണ് ഇടിഞ്ഞത്. ഇതോടെ ഗ്രാമിന് 9,180 രൂപയും പവന് 73,440 രൂപയുമായി.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.