ചിപ്സും ചോക്ലേറ്റുകളും ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്യുന്ന ലാഘവത്തോടെ സെക്സ് ടോയ്സ് കൂടി വാങ്ങുന്ന രീതിയിലേക്ക് ഇന്ത്യക്കാര്‍ മാറുന്നു. ലൈംഗികാനുഭൂതികളെക്കുറിച്ച് സംസാരിക്കാനും പുതുമ തേടാനും യുവത്വം കൊതിക്കുമ്ബോള്‍ കുതിക്കുന്നത് ലൈംഗികവ്യവസായം കൂടിയാണ്.ബ്ലിങ്കിറ്റ്, സ്വിഗ്ഗി, സെപ്റ്റോ, നൈക്ക വളരുന്ന ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍ എല്ലാം ഇന്ത്യക്കാരുടെ അനുഭൂതികളെയും അനുഭവങ്ങളെയും മാറ്റിമറിക്കുകയാണ്.
ആണെന്നും പെണ്ണെന്നും ഭേദമില്ലാതെ 21 മുതല്‍ 40 വയസുവരെയുള്ള യുവത്വമാണ് സെക്സ് ടോയ്സ് വിപണിയില്‍ ചലനമുണ്ടാക്കുന്നത്. സെക്‌സ് ടോയ്‌സും ലൂബ്രിക്കന്റുകളും വൈബ്രേറ്ററുകളും ടൂത്ത് ബ്രഷുകളും ഫേസ് വാഷും പോലെ സാധാരണ വാങ്ങുന്ന സാധനങ്ങളുടെ പട്ടികയില്‍ സ്ഥാനം പിടിക്കുകയാണ്. ഈ വര്‍ഷം ഇന്ത്യയിലെ സെക്സ്ടോയ്സ് വ്യവസായം ഒരു ബില്യണ്‍ ഡോളറിലേക്ക് എത്തിയിട്ടുണ്ട്. ആഗോളതലത്തില്‍, സെക്‌സ് ടോയ് വിപണി 44 ബില്യണ്‍ ഡോളറില്‍ നിന്ന് 80 ബില്യണ്‍ ഡോളറായി വളരുമെന്നാണ് മാര്‍ക്കറ്റ് സ്റ്റഡി.
2030 ഓടെ ഇന്ത്യയില്‍ ഒരു ബില്യണ്‍ ആളുകള്‍ രതിവിപണിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കും. ഒരിക്കല്‍ നിഷിദ്ധമായിരുന്ന കാര്യങ്ങള്‍ ഇപ്പോള്‍ ഒഴിച്ചുകൂടാനാകാത്തതാകുന്നു. സെക്‌സ് വെല്‍നസ് ഉല്‍പന്നങ്ങളുടെ ആവശ്യം ഇനി മെട്രോ നഗരങ്ങളില്‍ മാത്രമല്ല. നഗരങ്ങളില്‍ നിന്നും നഗരങ്ങളിലേക്കും ഗ്രാമങ്ങളില്‍ നിന്നും ഗ്രാമങ്ങളിലേക്കുമൊക്കെ ഇത് പരക്കുകയാണ്.ഒരുകാലത്ത് നാണക്കേടിന്‍റെ പര്യായമായിരുന്ന കോണ്ടം ഇപ്പോള്‍ ഉത്തരവാദിത്തത്തിന്‍റെ അടയാളമാണ്. ഇന്ത്യയുടെ ലൈംഗിക വ്യവസായം ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാന്‍ മാത്രമല്ല ഒരു സാംസ്കാരിക മാറ്റത്തിന് കൂടി കാരണമാകുകയാണ്.