ക്ഷേമ പെൻഷൻ തട്ടിപ്പില്‍ സര്‍ക്കാര്‍ നടപടി തുടരുന്നു.

ക്ഷേമപെൻഷൻ തട്ടിപ്പില്‍ സർക്കാർ ജീവനക്കാർക്കെതിരായ വകുപ്പ് തല നടപടി തുടരുന്നു. അനർഹമായി പെൻഷൻ കൈപറ്റിയ 38 സർക്കാർ ജീവനക്കാരെ സസ്‌പെൻഡ് ചെയ്തു. റവന്യൂ വകുപ്പിലെ 34 പേർക്കും സർവേ ഭൂരേഖ വകുപ്പിലെ നാല് പേർക്കുമെതിരെയാണ് നടപടി. സസ്പെൻഡ് ചെയ്തവരില്‍ ഓഫീസ് അറ്റൻഡർ, സ്വീപ്പർ, വില്ലേജ് ഓഫീസ് അസിസ്റ്റൻ്റ്, ടൈപിസ്റ്റ്, ക്ലർക്ക് എന്നിവരുള്‍പ്പെടുന്നു. കൃഷി, പൊതുഭരണം, ആരോഗ്യം, അച്ചടി വകുപ്പുകളിലെ നടപടികള്‍ക്ക് പിന്നാലെ റവന്യൂ വകുപ്പിലും, സർവേയും ഭൂരേഖയും വകുപ്പിലും സർക്കാർ നടപടി സ്വീകരിച്ചിരിക്കുകയാണ്. സസ്പൻഡ് ചെയ്ത ഉദ്യോഗസ്ഥരില്‍ നിന്ന് അനർഹമായി കൈപറ്റിയ തുക 18% പലിശ സഹിതം തിരിച്ചു പിടിക്കും. കഴിഞ്ഞ ദിവസം ആറ് താൽകാലിക സ്വീപ്പർമാരെ പിരിച്ചുവിടാൻ പൊതുഭകരണ വകുപ്പ് അഡിഷീണല്‍ സെക്രട്ടറി നിർദേശിച്ചിരുന്നു. അതിനിടെ അച്ചടി വകുപ്പിലും വീഴ്ച കണ്ടെത്തിയിരുന്നു. അച്ചടി വകുപ്പിലെ നാല് പേർക്കെതിരെയാണ് നടപടി. ഷൊർണൂർ സർക്കാർ പ്രസിലെ അസിസ്റ്റന്റ് ടൈം കീപ്പറോട് പണം തിരിച്ചടക്കാൻ നിർദേശം നല്‍കി. ജീവനക്കാരന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. 1458 സർക്കാർ ഉദ്യോഗസ്ഥർ അനർഹമായി പെൻഷൻ കൈപ്പറ്റുന്നതായാണ് ധനവകുപ്പിൻ്റെ കണ്ടെത്തല്‍. പെൻഷൻ വാങ്ങുന്നവരില്‍ ഗസറ്റഡ് ഉദ്യോഗസ്ഥരും കോളേജ് പ്രൊഫസർമാരും ഉള്‍പ്പെട്ടിട്ടുണ്ടെന്നും കണ്ടെത്തിയിരുന്നു. ആരോഗ്യ വകുപ്പിലാണ് ഏറ്റവും കൂടുതല്‍ പേര്‍ ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നതെന്നാണ് കണ്ടെത്തല്‍. 373 പേരാണ് ആരോഗ്യവകുപ്പില്‍ നിന്നും പെൻഷൻ കൈപ്പറ്റിയതായി കണ്ടെത്തിയിട്ടുള്ളത്. 224 പേർ പൊതു പൊതുവിദ്യാഭ്യാസ വകുപ്പിലുള്ളവരും മെഡിക്കല്‍ എജ്യൂക്കേഷന്‍ വകുപ്പില്‍ 124 പേരും ഇത്തരത്തില്‍ പെൻഷൻ വാങ്ങുന്നുണ്ടെന്നും കണ്ടെത്തിയിരുന്നു. കൂടാതെ ആയുര്‍വേദ വകുപ്പില്‍ (ഇന്ത്യന്‍ സിസ്റ്റം ഓഫ് മെഡിസിന്‍) 114 പേരും മൃഗസംരണക്ഷ വകുപ്പില്‍ 74 പേരും പൊതുമരാമത്ത് വകുപ്പില്‍ 47 പേരും ക്ഷേമ പെന്‍ഷന്‍ വാങ്ങുന്ന സര്‍ക്കാര്‍ ജീവനക്കാരാണെന്നാണ് റിപ്പോർട്ടിലുള്ളത്.

ഓഗസ്റ്റ് മാസത്തെ റേഷൻ, കിറ്റ് വിതരണം

ഓണത്തോടനുബന്ധിച്ച് ഓഗസ്റ്റ് മാസത്തിൽ പിഎച്ച്എച്ച് (പിങ്ക് കാർഡ്) കാർഡിന് 5 കിഗ്രാം (10.90 രൂപ നിരക്കിൽ) അരിയും എൻപിഎസ് ( നീല കാർഡ്) കാർഡിന് 10 കിഗ്രാം (10.90 രൂപ നിരക്കിൽ) അരിയും അധിക

വിദ്യാഭ്യാസ അവാർഡിന് അപേക്ഷ ക്ഷണിച്ചു

സംസ്ഥാന കര്‍ഷക തൊഴിലാളി ക്ഷേമനിധി പദ്ധതിയിലെ അംഗങ്ങളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ അവാർഡിന് അപേക്ഷ ക്ഷണിച്ചു. സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ സംസ്ഥാന സിലബസിൽ ആദ്യ ചാൻസിൽ എസ്എസ്എല്‍സി/ ടിഎച്ച്എല്‍സി പരീക്ഷയിൽ 75 ശതമാനത്തിൽ കുറയാത്ത മാർക്കും,

ചെറുകിട തോട്ടം തൊഴിലാളി ക്ഷേമപദ്ധതി; അംശാദായ കുടിശ്ശിക അടയ്ക്കാം

സംസ്ഥാന ചെറുകിട തോട്ടം തൊഴിലാളി ക്ഷേമപദ്ധതിയിൽ രജിസ്റ്റർ ചെയ്ത തൊഴിലാളികൾക്കും, തൊഴിലുടമകൾക്കും സ്വയം തൊഴിൽ ചെയ്യുന്നവർക്കും റബ്ബർ ബോർഡ് മുഖേന സ്‌കീമിൽ ഉൾപ്പെട്ടിട്ടുള്ള തൊഴിലാളികൾക്കും അംശാദായ ഇനത്തിൽ കുടിശ്ശിക വരുത്തിയിട്ടുള്ള തുക പലിശ ഒഴിവാക്കി

ലേലം

വയനാട് ടൗൺഷിപ്പ് നിര്‍മാണത്തിനായി ഏറ്റെടുത്ത ഭൂമിയിൽ നിർമ്മാണ പ്രവർത്തനത്തിന് തടസമായി നിൽക്കുന്ന സോൺ 2ലെ 172 മരങ്ങളും സോൺ 3ലെ 75 മരങ്ങളും ടൗൺ സ്ക്വയറിലെ 13 മരങ്ങളും ഓഗസ്റ്റ് 27 രാവിലെ 11ന്

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ മൊതകര-ഒരപ്പ് ഭാഗങ്ങളിൽ ഓഗസ്റ്റ് 21 രാവിലെ 8.30 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി വിതരണം തടസപ്പെടും.

പ്രവര്‍ത്തന പുരോഗതി വിലയിരുത്തി കളക്ടറുടെ അദ്ധ്യക്ഷതയിൽ പ്രീ-ജില്ലാ വികസന സമിതി യോഗം

ഓഗസ്റ്റ് 30ന് നടക്കാനിരിക്കുന്ന ജില്ലാ വികസന സമിതി യോഗത്തിന് മുന്നോടിയായി ജില്ലയിലെ ഉദ്യോഗസ്ഥരുടെ പ്രീ-ജില്ലാ വികസന സമിതി യോഗം ചേര്‍ന്നു. ജില്ലാ കളക്ടര്‍ ഡി ആര്‍ മേഘശ്രീയുടെ അധ്യക്ഷതയിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.