അഞ്ച് വർഷത്തിലൊരിക്കല്‍ സർക്കാർ ജീവനക്കാരുടെ ശമ്പളവും വിരമിച്ചവരുടെ പെൻഷനും പരിഷ്കരിക്കുന്ന കീഴ്‌വഴക്കം രണ്ടാം പിണറായി സർക്കാരും പിന്തുടരാൻ സാധ്യത. കഴിഞ്ഞ ശമ്പള കമ്മിഷനെ 2019 ഒക്ടോബർ 31-നാണ് നിയമിച്ചത്. 2021 ജനുവരി 30-ന് കമ്മിഷൻ റിപ്പോർട്ട് സമർപ്പിച്ചു. 2021 മാർച്ച് മുതല്‍ പുതുക്കിയ ശമ്പളം വിതരണം ചെയ്തു തുടങ്ങി. 2019 ജൂലൈ മുതല്‍ മുൻകാല പ്രാബല്യം നല്‍കിയാണ് അന്ന് ശമ്പള വർധന നടപ്പാക്കിയത്. അടുത്ത (12-ാം) ശമ്പള പരിഷ്കരണം കഴിഞ്ഞ ജൂലൈ മുതല്‍ നടപ്പാക്കേണ്ടതാണ്. വരുന്ന ബജറ്റില്‍ ശമ്പള പരിഷ്കരണ കമ്മിഷനെ പ്രഖ്യാപിച്ചാല്‍ സർക്കാരിന്റെ കാലാവധി കഴിയും മുൻപ് റിപ്പോർട്ട് വാങ്ങി പുതുക്കിയ ശമ്പളം പ്രഖ്യാപിക്കാനാകും.

‘കുട്ടിയും കോലും’ ഹിറ്റ്; കൊഴിഞ്ഞുപോക്കില്ല, കായിക വിനോദങ്ങളിലൂടെ ഗോത്രവിദ്യാർത്ഥികൾ സ്കൂളിലേക്ക്
ഗോത്രവർഗ വിദ്യാർത്ഥികളുടെ കൊഴിഞ്ഞുപോക്ക് തടയാനും സ്കൂളിൽ ഹാജർ നില മെച്ചപ്പെടുത്താനും ലക്ഷ്യമിട്ട് വരാമ്പറ്റ ജിഎച്ച്എസ് ആരംഭിച്ച ‘കുട്ടിയും കോലും’ പദ്ധതി മികച്ച വിജയം. പഠനത്തോടൊപ്പം കായിക വിനോദങ്ങൾക്ക് പ്രാധാന്യം നൽകുന്ന പദ്ധതിക്ക് മികച്ച പ്രതികരണമാണ്