ജനങ്ങള്‍ക്ക് നീതി വൈകരുത്: അദാലത്തുകള്‍ വലിയ മുന്നേറ്റങ്ങള്‍ -മന്ത്രിഎ.കെ.ശശീന്ദ്രന്‍

ജനങ്ങള്‍ക്ക് ലഭിക്കേണ്ട നീതി ഒട്ടും വൈകരുതെന്നും സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് പരിഹാരം നീട്ടിക്കൊണ്ടുപോകുന്ന പ്രവണതകള്‍ അവസാനിപ്പിക്കണമെന്നും വനം വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍ പറഞ്ഞു. കല്‍പ്പറ്റ സെന്റ് ജോസഫ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ കരുതലും കൈത്താങ്ങും താലൂക്ക്തല അദാലത്തുകളുടെ ജില്ലാതല ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏറ്റവും നിസ്സാരമായ കാര്യങ്ങള്‍ പോലും വകുപ്പുകളുടെ ഏകോപനമില്ലാത്തത് കൊണ്ടും ഉദ്യോഗസ്ഥരുടെ അശ്രദ്ധ കൊണ്ടും നടപ്പാകാതെ പോകുന്നവയിലുണ്ട്. സര്‍ക്കാര്‍ സംസ്ഥാനതലത്തില്‍ എല്ലാ താലൂക്കുകളിലും നടത്തുന്ന കരുതലും കൈത്താങ്ങും അദാലത്തുകള്‍ ജനങ്ങള്‍ നേരിടുന്ന ഒട്ടേറെ ഒട്ടേറെ ജീവല്‍ പ്രശ്‌നങ്ങളുടെ പരിഹാരമാണ്. അദാലത്തുകളില്‍ വലിയ പ്രയോജനങ്ങള്‍ സമൂഹത്തിന് ലഭ്യമാകുന്നുവെന്നത് ആശ്വാസകരമാണ്. അതേ സമയം അദാലത്ത് എല്ലാ പ്രശ്‌നങ്ങളുടെയും പരിഹാരത്തിന്റെ വേദിയല്ല. ജനങ്ങള്‍ക്ക് ന്യായമായും ലഭിക്കേണ്ട അവകാശങ്ങളാണ് അദാലത്തില്‍ പരിഗണിക്കപ്പെടുക. തുടര്‍ പരിശോധനകളും വകുപ്പ് തല പരിശോധനകളും ആവശ്യമുള്ള കേസുകളില്‍ എല്ലാം നിയമാനുസൃതമായി നടക്കും. മുന്‍കൂട്ടി ലഭിച്ച പരാതികള്‍ പോലെ പുതിയ പരാതികളും പരിഗണിക്കും. പരാതികളും അപേക്ഷകളും സൂഷ്മ പരിശോധന നടത്തി പരാതിക്കാരന് നീതിപൂര്‍വ്വം ലഭിക്കേണ്ട അവകാശമാണെങ്കില്‍ കാലതാമസമില്ലാതെ ഏറ്റവും വേഗത്തില്‍ ലഭ്യമാക്കുകയെന്നതാണ് ലക്ഷ്യം. പട്ടിക വര്‍ഗ്ഗ വികസന വകുപ്പ് മന്ത്രി ഒ.ആര്‍.കേളു ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ ഡി.ആര്‍.മേഘശ്രീ, എ.ഡി.എം കെ.ദേവകി, വെസ്റ്റഡ് ഫോറസ്റ്റ് സി.സി.എഫ് കെ.വിജയാനന്ദ്, സബ്കളക്ടര്‍ മിസല്‍ സാഗര്‍ ഭരത്, വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ വരുണ്‍ ഡാലിയ തുടങ്ങിയവര്‍ സംസാരിച്ചു.

*ഉരുള്‍പൊട്ടല്‍ ദുരന്തം*
*മാതൃകാ ടൗണ്‍ഷിപ്പ് യാഥാര്‍ത്ഥ്യമാക്കും*

മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി സര്‍ക്കാര്‍ വളരെ വേഗം പദ്ധതി തയ്യാറാക്കുകയാണ്. ഭൂമി കണ്ടെത്തല്‍ അടക്കമുള്ള പ്രാഥമിക നടപടികള്‍ പുരോഗമിക്കുകയാണ്. ഭൂമി ഏറ്റെടുക്കല്‍ സംബന്ധിച്ച നടപടികള്‍ക്ക് കോടതിയില്‍ നിന്നും സര്‍ക്കാരിന് അനുകൂല ഉത്തരവുകള്‍ ലഭിച്ചിരിക്കുകയാണ്. ജനങ്ങള്‍ക്ക് യാതൊരുവിധ ആശങ്കയും വേണ്ടെന്നും രാജ്യത്തിന് തന്നെ മാതൃകയായ പുനരധിവാസ ടൗണ്‍ഷിപ്പ് ഇവിടെ ഉയരുമെന്നും വനംവകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍ പറഞ്ഞു. പുനരധിവാസത്തിന് സ്ഥലം നിര്‍ണ്ണയിക്കപ്പെട്ടതോടെ അനന്തര നടപടികളുമായി മുന്നോട്ട് പോകും. പുനരധിവാസത്തിന് നിയമപരമായ തടസ്സങ്ങളില്ലെന്നത് വ്യക്തമായതാണ്. സംസ്ഥാന സര്‍ക്കാര്‍ ദുരന്തബാധിതര്‍ക്കൊപ്പം നിലകൊള്ളുന്നതില്‍ വീഴ്ച വരുത്തിയിട്ടില്ല. ഊര്‍ജ്ജിതമായ അനന്തരനടപടികള്‍ ദുരന്തബാധിതരുടെ സ്ഥിര പുനരധിവാസം ലക്ഷ്യത്തിലെത്തിക്കുമെന്നും മന്ത്രി എ.കെ.ശശീന്ദ്രന്‍ പറഞ്ഞു.

ഓഗസ്റ്റ് മാസത്തെ റേഷൻ, കിറ്റ് വിതരണം

ഓണത്തോടനുബന്ധിച്ച് ഓഗസ്റ്റ് മാസത്തിൽ പിഎച്ച്എച്ച് (പിങ്ക് കാർഡ്) കാർഡിന് 5 കിഗ്രാം (10.90 രൂപ നിരക്കിൽ) അരിയും എൻപിഎസ് ( നീല കാർഡ്) കാർഡിന് 10 കിഗ്രാം (10.90 രൂപ നിരക്കിൽ) അരിയും അധിക

വിദ്യാഭ്യാസ അവാർഡിന് അപേക്ഷ ക്ഷണിച്ചു

സംസ്ഥാന കര്‍ഷക തൊഴിലാളി ക്ഷേമനിധി പദ്ധതിയിലെ അംഗങ്ങളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ അവാർഡിന് അപേക്ഷ ക്ഷണിച്ചു. സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ സംസ്ഥാന സിലബസിൽ ആദ്യ ചാൻസിൽ എസ്എസ്എല്‍സി/ ടിഎച്ച്എല്‍സി പരീക്ഷയിൽ 75 ശതമാനത്തിൽ കുറയാത്ത മാർക്കും,

ചെറുകിട തോട്ടം തൊഴിലാളി ക്ഷേമപദ്ധതി; അംശാദായ കുടിശ്ശിക അടയ്ക്കാം

സംസ്ഥാന ചെറുകിട തോട്ടം തൊഴിലാളി ക്ഷേമപദ്ധതിയിൽ രജിസ്റ്റർ ചെയ്ത തൊഴിലാളികൾക്കും, തൊഴിലുടമകൾക്കും സ്വയം തൊഴിൽ ചെയ്യുന്നവർക്കും റബ്ബർ ബോർഡ് മുഖേന സ്‌കീമിൽ ഉൾപ്പെട്ടിട്ടുള്ള തൊഴിലാളികൾക്കും അംശാദായ ഇനത്തിൽ കുടിശ്ശിക വരുത്തിയിട്ടുള്ള തുക പലിശ ഒഴിവാക്കി

ലേലം

വയനാട് ടൗൺഷിപ്പ് നിര്‍മാണത്തിനായി ഏറ്റെടുത്ത ഭൂമിയിൽ നിർമ്മാണ പ്രവർത്തനത്തിന് തടസമായി നിൽക്കുന്ന സോൺ 2ലെ 172 മരങ്ങളും സോൺ 3ലെ 75 മരങ്ങളും ടൗൺ സ്ക്വയറിലെ 13 മരങ്ങളും ഓഗസ്റ്റ് 27 രാവിലെ 11ന്

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ മൊതകര-ഒരപ്പ് ഭാഗങ്ങളിൽ ഓഗസ്റ്റ് 21 രാവിലെ 8.30 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി വിതരണം തടസപ്പെടും.

പ്രവര്‍ത്തന പുരോഗതി വിലയിരുത്തി കളക്ടറുടെ അദ്ധ്യക്ഷതയിൽ പ്രീ-ജില്ലാ വികസന സമിതി യോഗം

ഓഗസ്റ്റ് 30ന് നടക്കാനിരിക്കുന്ന ജില്ലാ വികസന സമിതി യോഗത്തിന് മുന്നോടിയായി ജില്ലയിലെ ഉദ്യോഗസ്ഥരുടെ പ്രീ-ജില്ലാ വികസന സമിതി യോഗം ചേര്‍ന്നു. ജില്ലാ കളക്ടര്‍ ഡി ആര്‍ മേഘശ്രീയുടെ അധ്യക്ഷതയിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.