മേപ്പാടി കുടുംബാരോഗ്യ കേന്ദ്രത്തില്‍ പ്രൈമറി പാലിയേറ്റീവ് യൂണിറ്റിലെ കമ്മ്യൂണിറ്റി നഴ്സ് തസ്തികയിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. എഎന്‍എം/ജെപിഎച്ച്എന്‍/ജിഎന്‍എം/ബിഎസ്‌സി നഴ്സിങ്, അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും ബിസിസിപി/സിസിസിപിാണ് യോഗ്യത. താത്പര്യമുള്ളവര്‍ ജനുവരി 16 ഉച്ചക്ക് രണ്ടിന് മേപ്പാടി കുടുംബാരോഗ്യ കേന്ദ്രത്തില്‍ നടക്കുന്ന അഭിമുഖത്തിന് അസല്‍ സര്‍ട്ടിഫിക്കറ്റുമായി പങ്കെടുക്കണം.

വിലവിവരം കാണത്തക്കവിധം പ്രദർശിപ്പിച്ചില്ലെങ്കിൽ നടപടി
ജില്ലയിലെ പലചരക്ക്, പച്ചക്കറിക്കടകൾ, സൂപ്പർ മാർക്കറ്റുകൾ, ഹോട്ടലുകൾ, മത്സ്യ-മാംസ കടകൾ എന്നിവിടങ്ങളിൽ സാധനങ്ങളുടെ വിലവിവരം ഉപഭോക്താക്കൾക്ക് കാണത്തക്കവിധം പ്രദർശിപ്പിക്കാത്ത സ്ഥാപന ഉടമകൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.