അനുമതി കിട്ടിയാലുടന്‍ വാക്‌സിന്‍ വിതരണം; തയ്യാറെടുപ്പുകളോടെ രാജ്യം

കോവിഡ് 19 പ്രതിരോധ വാക്സിൻ വിതരണത്തിനു തയ്യാറെടുക്കുകയാണ് രാജ്യം. വാക്സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി തേടി ഫൈസറും അസ്ട്രസെനകയും ഡ്രഗ് കൺട്രോളർ ജനറലിനും അപേക്ഷ സമർപ്പിച്ചുകഴിഞ്ഞു. ഡ്രഗ് കൺട്രോളർ ജനറലിന്റെയും ശാസ്ത്രജ്ഞരുടെയും പച്ചക്കൊടി ലഭിച്ചുകഴിഞ്ഞാൽ ഉടൻ വാക്സിൻ വിതരണത്തിന്റെ ആദ്യഘട്ടം ആരംഭിക്കും. പ്രാഥമിക പട്ടികയിലുളള മുപ്പതു കോടിയോളം ജനങ്ങൾക്കായിരിക്കും ആദ്യഘട്ടത്തിൽ വാക്സിൻ ലഭിക്കുക.

ഒരു കോടിയോളം വരുന്ന ആരോഗ്യപ്രവർത്തകർ, പോലീസ് ഉദ്യോഗസ്ഥർ, സായുധസേനാംഗങ്ങൾ, ഹോം ഗാർഡ്സ്, മുനിസിപ്പൽ തൊഴിലാളികൾ എന്നിവരുൾപ്പെടെയുളള രണ്ടു കോടിയോളം വരുന്ന മുന്നണിപ്പോരാളികൾ. പ്രായത്തിന്റെ അടിസ്ഥാനത്തിൽ കണ്ടെത്തിയ 27 കോടി പേർ. ഇവരിൽ അമ്പതു വയസ്സിന് മുകളിലുളളവരും രോഗികളായ അമ്പതു വയസ്സിന് താഴെയുളളവരും ഉൾപ്പെടും.

സർക്കാർ-സ്വകാര്യ ആരോഗ്യസംവിധാനങ്ങളുടെ സഹായത്തോടെയാണ് സംസ്ഥാന-കേന്ദ്രഭരണ പ്രദേശങ്ങൾ ഡേറ്റകൾ ശേഖരിക്കുന്നത്. ഇത് കോ-വിൻ എന്ന ഡിജിറ്റൽ പ്ലാറ്റ്‌ഫോമില്‍ അപ് ലോഡ്ചെയ്തുകൊണ്ടിരിക്കുകയാണ്. ഇത് സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കുന്നുമുണ്ട്. നാഷണൽ എക്സ്പർട്ട് ഗ്രൂപ്പ് ഓൺ വാക്സിൻ അഡ്മിനിസട്രേഷൻ ഫോർ കോവിഡ് (എൻ.ഇ.ജി.വി.എ.സി)യുടെ കീഴിൽ സംസ്ഥാനങ്ങൾ വാക്സിൻ വിതരണത്തിന് നേതൃത്വം നൽകും.

സ്റ്റേറ്റ് സ്റ്റിയറിങ് കമ്മിറ്റികളുടെ സഹായത്തോടെയാകും സംസ്ഥാനങ്ങൾ വിതരണം നടപ്പാക്കുക. ചീഫ് സെക്രട്ടറിയായിരിക്കും സംസ്ഥാന കമ്മിറ്റിയെ നയിക്കുക. സംസ്ഥാന തല ടാസ്ക്ഫോഴ്സിനെ ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയും നയിക്കും. ജില്ലാ തലത്തിൽ ജില്ലാ കളക്ടറായിരിക്കും ഇതിന് മേൽനോട്ടം വഹിക്കുക. ജില്ലാതല കൺട്രോൾ റൂമുകളും സ്ഥാപിക്കേണ്ടതുണ്ട്.

വാക്സിൻ ശേഖരിച്ച് സൂക്ഷിക്കുന്നതിനായി നിലവിൽ 28,947 കോൾഡ് ചെയിൻ പോയിന്റുകളാണ് രാജ്യത്തുളളത്. ഇവിടെ 85,634 ഉപകരണങ്ങളുണ്ട്. വാക്സിൻ വിതരണം ചെയ്യുന്ന ആദ്യ മൂന്നു കോടി ആളുകൾക്കുളള കോവിഡ് വാക്സിൻ സംഭരിക്കാനുളള അധിക സംഭരണശേഷി ഇതിനുണ്ടെന്ന് ഹെൽത്ത് സെക്രട്ടറി അറിയിച്ചു. സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും വേണ്ടിവരുന്ന ഉകപകരണങ്ങളുടെ ആവശ്യകത വിലയിരുത്തുമെന്നും കൂടുതൽ ഉപകരണങ്ങൾ ഡിസംബർ പത്തു മുതൽ വിതരണം ചെയ്യുമെന്നും മന്ത്രാലയം അറിയിച്ചിരുന്നു.

വാക്സിൻ വിതരണത്തിന് ദിവസങ്ങൾ മാത്രം അവശേഷിക്കേ വാക്സിൻ വിതരണം സംബന്ധിച്ച് രൂപീകരിച്ചിട്ടുളള പദ്ധതികൾ കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ടിരുന്നു. കോവിഡ് വാക്സിൻ വിതരണത്തിന്റെ ഭാഗമായി യു.ഐ.പി. പ്രകാരം ഗർഭിണികൾക്കും കുട്ടികൾക്കും നൽകുന്ന 13 കുത്തിവെയ്പ്പുകൾ പോലുളള നിലവിലെ സേവനങ്ങൾ അവസാനിപ്പിക്കില്ലെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

ഒമ്പതോളം വാക്സിനുകളാണ് ഇന്ത്യയിൽ വിതരണത്തിനായി ഒരുങ്ങുന്നത്. ഇതിൽ ഫൈസറും കോവിഷീൽഡും കോവാക്സിനും അടിയന്തര ഉപയോഗത്തിന് അനുമതി തേടിക്കഴിഞ്ഞു. റഷ്യൽ വാക്സിൻ സ്പുട്നിക് ഫൈവ് ഇന്ത്യയിൽ അടുത്താഴ്ച മൂന്നാം ഘട്ട ട്രയൽ ആരംഭിക്കും. സെറം ഇൻസ്റ്റിറ്റ്യൂട്ട് നോവാവാക്സിന്റെ പങ്കാളിത്തത്തോടെ വികസിപ്പിക്കുന്ന എൻവിഎക്സ് കോവ് 2373 മൂന്നാംഘട്ട പരീക്ഷണത്തിനുളള പരിഗണനയിലാണ്. ‘

കാഡില ഹെല്‍ത്ത്‌ കെയറിന്റെ ZYCovD ട്രയലിന്റെ രണ്ടാം ഘട്ടത്തിലും ഹൈദരാബാദിലെ ബയോളൊജിക്കൽ ഇ ലിമിറ്റഡിന്റെ വാക്സിൻ രണ്ടാം ഘട്ട ട്രയലിലും ആണ്. ജെന്നോവയുടെ തോമസ് ജെഫേഴ്സൺ പങ്കാളിത്തതോടെ വികസിപ്പിക്കുന്ന എച്ച്ജിസിഒ 19 വാക്സിന്റെ ഒന്നാം ഘട്ട, രണ്ടാം ഘട്ട ട്രയലുകൾ ആരംഭിക്കാനിക്കുകയാണ്. ‘

ഭാരത് ബയോടെക്കും തോമസ് ജെഫേഴ്സൺ സർവകലാശാലും ചേർന്ന വികസിപ്പിക്കുന്ന വാക്സിൻ ട്രയലുകൾ മുമ്പായുളള ഘട്ടത്തിലെത്തിക്കഴിഞ്ഞു. അരബിന്ദോ ഫാർമയുടെ കീഴിൽ വികസിപ്പിക്കുന്ന വാക്സിനും ക്ലിനിക്കൽ ട്രയലിന്റെ ആദ്യഘട്ടത്തിലാണ്.

ഡിജിറ്റല്‍ സാക്ഷരതയിലൂടെ സംസ്ഥാനം ഡിജിറ്റല്‍ യുഗത്തിലേക്ക്: മന്ത്രി ഒ ആര്‍ കേളു

സ്മാര്‍ട്ട് ഓഫീസ് മാനേജ്‌മെന്റ് & ഡിജിറ്റല്‍ സ്‌കില്‍സ് കോഴ്സ് സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു. സംസ്ഥാനത്തെ ഗ്രാമീണ മേഖലയുള്‍പ്പെടെ ഡിജിറ്റല്‍ യുഗത്തിലേക്ക് കടക്കുകയാണെന്നും ഏല്ലാവരെയും ഡിജിറ്റല്‍ സാക്ഷരരാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സാക്ഷരത മിഷന്‍ മുഖേന പ്രത്യേക

സുല്‍ത്താന്‍ ബത്തേരിയില്‍ ജോബ് സ്റ്റേഷന്‍ പ്രവര്‍ത്തനമാരംഭിച്ചു

തൊഴിലന്വേഷകര്‍ക്ക് പിന്തുണയായി സുല്‍ത്താന്‍ ബത്തേരി നഗരസഭയില്‍ വിജ്ഞാന കേരളം ജോബ് സ്റ്റേഷന്‍ പ്രവര്‍ത്തനമാരംഭിച്ചു. സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി സുല്‍ത്താന്‍ ബത്തേരി നഗരസഭയില്‍ആരംഭിച്ച ജോബ് സ്റ്റേഷന്റെ ഉദ്ഘാടനം നഗരസഭാ ചെയര്‍മാന്‍

ട്യൂട്ടര്‍ നിയമനം: വാക്ക് ഇന്‍ ഇന്റര്‍വ്യൂ നാളെ

ഗവ നഴ്സിങ് കോളെജില്‍ ട്യൂട്ടര്‍ തസ്തികയിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. എം.എസ്.സി നഴ്‌സിങ്, കെ.എന്‍.എം.സി രജിസ്ട്രേഷന്‍ യോഗ്യതയുള്ള ഉദ്യോഗാത്ഥികള്‍ സര്‍ട്ടിഫിക്കറ്റിന്റെ അസലുമായി നാളെ (ഓഗസ്റ്റ് 26) രാവിലെ 10.30 ന് കോളെജ് ഓഫീസില്‍ നടക്കുന്ന

നിധി ആപ്കെ നികാത്ത്: ബോധവത്കരണ ക്യാമ്പ് 27 ന്

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനും എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനും സംയുക്തമായി വിവരങ്ങള്‍ കൈമാറി പരാതികള്‍ പരിഹരിക്കാന്‍ നിധി ആപ്കെ നികാത്ത് ജില്ലാ ബോധവത്കരണ ക്യാമ്പും ഔട്ട് റീച്ച് പ്രോഗ്രാമും സംഘടിപ്പിക്കുന്നു. (ഓഗസ്റ്റ് 27)

ദര്‍ഘാസ് ക്ഷണിച്ചു

ജില്ലാ മെന്റല്‍ ഹെല്‍ത്ത് പ്രോഗ്രാമിലേക്ക് ഒരു വര്‍ഷത്തേക്ക് വാഹനം വാടകയ്ക്ക് നല്‍കാന്‍ താത്പര്യമുള്ള ഉടമകളില്‍ നിന്ന് ദര്‍ഘാസ് ക്ഷണിച്ചു. ഏഴ് സീറ്റുള്ള ടൊയോട്ടാ, സൈലോ, ബൊലേറോ, സ്‌കോര്‍പിയോ, എര്‍ട്ടിഗ വാഹനങ്ങളായിരിക്കണം. ദര്‍ഘാസുകള്‍ സെപ്റ്റംബര്‍ ഒന്നിന്

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ വെള്ളമുണ്ട – പത്താം മൈല്‍ ടൗണ്‍, കുഴിപ്പില്‍ കവല പ്രദേശങ്ങളില്‍ നാളെ (ഓഗസ്റ്റ് 26) രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി വിതരണം മുടങ്ങും.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *