കോവിഡ് കാരണം സാമ്പത്തിക ബുദ്ധിമുട്ട് ബാധിച്ച ബിസിനസുകളെ പിന്തുണയ്ക്കുന്നതിനായി സര്‍ക്കാരിന്റെ പ്രധാനമന്ത്രി സ്വനിധി യോജന (പിഎം സ്വനിധി യോജന) പദ്ധതി 2020-ലാണ് അവതരിപ്പിച്ചത്. ചെറുകിട കച്ചവടക്കാരെയും വഴിയോരക്കച്ചവടക്കാരെയും സ്വയം പര്യാപ്തരാക്കുക എന്നതായിരുന്നു പദ്ധതിയുടെ ആശയം. പദ്ധതിക്ക് പ്രകാരം, ഗുണഭോക്താക്കള്‍ക്ക് ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് ഗ്യാരണ്ടി കൂടാതെ വായ്പ ലഭിക്കും. തുടക്കത്തില്‍, വ്യാപാരികള്‍ക്ക് 10,000 രൂപ വരെയാണ് വായ്പ നല്‍കുന്നത്. ഈ വായ്പാ സമയത്തിന് തിരിച്ചടച്ചാല്‍ അടുത്ത തവണ 20,000 ലഭിക്കും. കൂടാതെ, മുന്‍ വായ്പയുടെ സമയബന്ധിതമായ തിരിച്ചടവില്‍ ഈ തുക 50,000 രൂപയായി ഉയര്‍ത്തുകയും ചെയ്യുന്നു. പിഎം സ്വനിധി പദ്ധതി പ്രകാരം വായ്പ ലഭിക്കാന്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാണ്. വ്യാപാരികള്‍ക്ക് ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് സര്‍ക്കാര്‍ ബാങ്കില്‍ ഈ പദ്ധതിക്ക് അപേക്ഷിക്കാം. വായ്പ 12 മാസത്തിനുള്ളില്‍ തവണകളായി തിരിച്ചടയ്ക്കണം.

ആധാറിലെ പേര്, ഫോട്ടോ, അഡ്രസ് എന്നിവ മാറ്റാൻ ഇനി ഈ രേഖകൾ വേണം; അറിയേണ്ടതെല്ലാം
ദില്ലി: ഇന്ത്യയുടെ ബയോമെട്രിക് സംവിധാനമായ ആധാർ കാർഡുമായി ബന്ധപ്പെട്ട ഒരു പ്രധാന അപ്‌ഡേറ്റ് പുറത്തുവന്നിരിക്കുന്നു. ആധാർ കൈകാര്യം ചെയ്യുന്ന സ്ഥാപനമായ യുണീക്ക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) 2025–26 വർഷത്തേക്ക് ആധാർ അപ്‌ഡേറ്റിനോ