കണ്ണ് ഇടയ്ക്കിടെ തുടിക്കാറുണ്ടോ? അവഗണിക്കരുത്, ഈ രോഗങ്ങളുടെ ലക്ഷണം ആവാം

കണ്ണ് തുടിക്കുന്നതുമായി ബന്ധപ്പെട്ട് പലവിധ വിശ്വാസങ്ങള്‍ നമുക്കിടയിലുണ്ട്. കണ്ണ് തുടിക്കുന്നത് കഷ്ടകാലം വരാനാണെന്നും പ്രിയപ്പെട്ടവരെ കാണാനാണെന്നുമൊക്കെയുള്ള വിശ്വാസങ്ങളാണ് ഉള്ളത്.

എന്നാല്‍ ഇതിലുപരി ആരോഗ്യപരമായ പല വിശദീകരണങ്ങള്‍ കണ്ണു തുടിക്കലുമായി ബന്ധപ്പെട്ട് ഉണ്ട്. പോഷകങ്ങളുടെ കുറവ് മുതല്‍ ആരോഗ്യകരമായ കാരണങ്ങള്‍ വരെ കണ്ണ് തുടിക്കലിന് കാരണമാകുന്നു.

കണ്ണ് തുടിക്കുന്നത്, മിക്കവർക്കും ഇടയ്ക്കിടെ അനുഭവപ്പെടാറുള്ളതാണ്. ഇത് വളരെ സ്വാഭാവികമാണെന്നാണ് നമ്മള്‍ ധരിച്ചുവച്ചിരിക്കുന്നത്. എന്നാല്‍ ഇതിന് പിന്നിലും ചില കാരണങ്ങളുണ്ട്. പൊതുവില്‍ മാനസിക സമ്മർദ്ദം, തളർച്ച എന്നിങ്ങനെയുള്ള അവസ്ഥകളെ തുടർന്നാണ് കണ്ണ് തുടിക്കുന്നത്.മയോകൈമിയ എന്ന് വിളിക്കപ്പെടുന്ന ഈ അവസ്ഥ പ്രധാനമായും ബി12 ന്റെ കുറവ് മൂലമാണത്രേ ഉണ്ടാകുന്നത്. വെജിറ്റേറിയൻ ഡയറ്റ് പിന്തുടരുന്നവരിലാണ് വിറ്റാമിൻ ബി12 കുറവ് ഏറെയും കാണുന്നത്. നെർവ് ടിഷ്യൂവിന്റെ ആരോഗ്യത്തിനും തലച്ചോറിന്റെ സുഗമമായ പ്രവർത്തനത്തിനും ചുവന്ന രക്താണുക്കളുടെ ഉത്പാദനത്തിനുമെല്ലാം വിറ്റാമിൻ ബി12 അത്യന്താപേക്ഷിതമാണ്. അപ്പോള്‍ വിറ്റാമിൻ ബി 12 കുറയുമ്ബോള്‍ അത് നെർവ് പ്രശ്നങ്ങള്‍ക്ക് ഇടയാക്കും. ഇതുതന്നെയാണ് കണ്ണില്‍ തുടിപ്പുണ്ടാകാനും കാരണമാകുന്നത്.

ശരീരത്തില്‍ മഗ്നീഷ്യം കുറയുമ്ബോഴും കണ്ണ് തുടിക്കും. മഗ്നീഷ്യം കുറയുന്നത് ശരീരത്തില്‍ നീർക്കെട്ടുണ്ടാക്കാനും ശരീരവേദനകള്‍ക്കും എല്ലാം കാരണമാകുന്ന ഒന്നാണ്. ചീര,സീഡ്‌സ് എന്നിവയെല്ലാം കഴിക്കുന്നത് മഗ്നീഷ്യം ലഭിക്കാൻ സഹായിക്കുന്ന ഒന്നാണ്.വൈറ്റമിൻ ഡി,ഇലക്‌ട്രോലൈറ്റുകള്‍ എന്നിവയുടെ കുറവും കണ്ണ് അകാരണമായി തുടിക്കുന്നതിന് കാരണമാകാറുണ്ട്.

പാർക്കിൻസണ്‍സ് രോഗമുള്ളവർക്ക് ഇത്തരം പ്രശ്നമുണ്ടാകാറുണ്ട്. പൊതുവേ ന്യൂറോ സംബന്ധമായ രോഗങ്ങളെങ്കില്‍ ഇത്തരം പ്രശ്നമുണ്ടാകുന്നത് സാധാരണയാണ്. സ്ട്രോക്ക്, ബ്രെയിൻ സംബന്ധമായ രോഗങ്ങള്‍, മെയ്ജ് സിൻഡ്രോം, മള്‍ട്ടിപ്പിള്‍ സിറോസിസ് എന്നിവയെല്ലാം കണ്ണ് തുടിയ്ക്കുന്നത് ലക്ഷണമായി വരുന്ന രോഗങ്ങളാണ്. എന്നാല്‍ ഇതല്ലാതെയും ഉണ്ടാകാം.

നിങ്ങളുടെ ഹൃദയം നിങ്ങളെക്കാൾ മുമ്പേ വയസാകുന്നുണ്ടോ? ഹൃദ്രോഗം തടയാൻ ഈ മാർഗവും

നിങ്ങളുടെ ഹൃദയത്തിന് നിങ്ങളേക്കാള്‍ പ്രായമുണ്ടെങ്കിലോ? പുത്തന്‍ ഗവേഷണം വിരല്‍ചൂണ്ടുന്നത് അവിടേക്കാണ്. ചിലപ്പോള്‍ നിങ്ങളുടെ ഹൃദയത്തിന് നിങ്ങളെക്കാള്‍ പ്രായമുണ്ടാകും. ഹൃദയത്തിന്റെ ഈ പ്രായവ്യത്യാസത്തെ കുറിച്ച് നോര്‍ത്ത് വെസ്റ്റേണ്‍ യൂണിവേഴ്‌സിറ്റി ഫീന്‍ബര്‍ഗ് സ്‌കൂള്‍ ഒഫ് മെഡിസിനിലെ ഗവേഷകരാണ്

സല്യൂട്ട് ചെയ്തപ്പോഴുള്ള പ്രതികരണത്തിൽ സംശയം, ട്രെയിൻ യാത്രയിൽ ‘എസ്ഐ’ പിടിയിൽ; ചോദ്യംചെയ്തപ്പോൾ ആഗ്രഹം കൊണ്ടാ സാറേയെന്ന് മറുപടി

ട്രെയിനിൽ എസ്ഐ വേഷത്തിൽ യാത്ര നടത്തിയ യുവാവ് അറസ്റ്റിൽ. തിരുവനന്തപുരം സ്വദേശി അഖിലേഷിനെ (30) ആണ് റെയിൽവെ പൊലീസ് പിടികൂടിയത്. തിരുവനന്തപുരം – ഗുരുവായൂർ ചെന്നൈ എഗ്മോർ ട്രെയിനിൽ ഇന്നലെ പുലർച്ചയാണ് സംഭവം. ട്രെയിൻ

എട്ട് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; തളിപ്പറമ്പിൽ മദ്രസാധ്യാപകൻ കോടതിയിൽ കീഴടങ്ങി

എട്ട് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച മദ്രസാധ്യാപകൻ കോടതിയിൽ കീഴടങ്ങി. കണ്ണൂർ തളിപ്പറമ്പ് സിദ്ദിഖ് നഗർ സ്വദേശി മുഹമ്മദ്‌ ഷാഹിദാണ് തളിപ്പറമ്പ് കോടതിയിൽ കീഴടങ്ങിയത്. മദ്രസയിൽ വെച്ച് കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെനന്നായിരുന്നു പരാതി. ഇയാൾക്കെതിരെ തളിപ്പറമ്പ്

പയ്യന്നൂരിൽ സ്കൂൾവിട്ട് പോവുകയായിരുന്നു 12കാരിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ പിടിയിൽ

പയ്യന്നൂരിൽ സ്കൂൾവിട്ട് പോവുകയായിരുന്നു 12കാരിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ പിടിയിൽ. കണ്ണൂർ പയ്യന്നൂരിലാണ് സംഭവം. പുഞ്ചക്കാട് സ്വദേശി ജയേഷിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയെ പ്രലോഭിപ്പിച്ച് നഗരത്തിലെ ക്വാട്ടേഴ്സിൽ എത്തിച്ച് പീഡിപ്പിച്ചെന്നാണ് പരാതി. ജൂലൈ

സ്പോട്ട് അഡ്മിഷന്‍

മാനന്തവാടി ഗവ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ് സെന്ററില്‍ ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ്സ് ടെക്നോളജിയിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. വിദ്യാര്‍ത്ഥികള്‍ ഓഗസ്റ്റ് ആറിന് രാവിലെ 9.30 മുതല്‍ 11 വരെ നടക്കുന്ന സ്പോട്ട്

സീറ്റൊഴിവ്

മീനങ്ങാടി മോഡല്‍ കോളേജില്‍ നാല് വര്‍ഷത്തെ ബി.കോം കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് കോഴ്സുകളില്‍ സീറ്റൊഴിവ്. ഫോണ്‍ – 9747680868, 8547005077

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.