സർക്കാർ വകുപ്പുകളും വിവിധ സ്വകാര്യ കമ്പനികളും സംയുക്തമായി നടത്തുന്ന തൊഴിൽ മേളകളിലൂടെ ഉദ്യോഗാർത്ഥികൾ തൊഴിൽ സാധ്യത ഉപയോഗപ്പെടുത്തണമെന്ന് പട്ടികജാതി – പട്ടികവർഗ്ഗ – പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു. ഉദ്യോഗാർത്ഥികളുടെവിദ്യാഭ്യാസ ഉദ്യോഗാർത്ഥികളുടെയോഗ്യതയ്ക്ക് അനുയോജ്യമായി സ്വകാര്യ കമ്പനികൾ നിരവധി തൊഴിലവസരങ്ങളാണ് സൃഷ്ടിക്കുന്നത്. ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെയും മാനന്തവാടി ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെയും സംയുക്താഭിമുഖ്യത്തിൽ മാനന്തവാടി ന്യൂമാൻ കോളേജിൽ സംഘടിപ്പിച്ച പ്രയുക്തി തൊഴിൽ മേള ഉദ്ഘാടനം ചെയ്ത സംസാരിക്കുകയായിരുന്നു മന്ത്രി. തൊഴിൽ മേളയിൽ 103 ഉദ്യോഗാർത്ഥികൾക്ക് നിയമനം ലഭിച്ചു. 21 തൊഴിൽ ദായകർ പങ്കെടുത്ത മേളയിൽ 654 പേർ പങ്കെടുത്തു. 293 പേരെ ചുരുക്കപ്പട്ടികയിലുൾപ്പെടുത്തി. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി അധ്യക്ഷനായ പരിപാടിയിൽ ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ പി.ടി ജയ പ്രകാശ്, മാനന്തവാടി എംപ്ലോയ്മെന്റ് ഓഫീസർ ഇ. മനോജ്, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

ആധുനിക ചികിത്സാ സംവിധാനവുമായി നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രം
ആതുര മേഖലയില്‍ ആധുനിക ചികിത്സാ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി രാജ്യത്തിന് മാതൃകയാവുന്ന നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തില്‍ അത്യാധുനിക റോബോട്ടിക് ഗെയ്റ്റ് ട്രെയിനര്‍ സംവിധാനം പ്രവര്‍ത്തന സജ്ജമായി. മസ്തിഷ്കാഘാതം, നട്ടെല്ലിനുണ്ടാകുന്ന പരിക്കുകള്‍, സെറിബ്രല്‍ പാള്‍സി, വിവിധ തരത്തിലുള്ള