ഭാര്യയോടുള്ള കലിപ്പ് തീര്‍ക്കാന്‍ നടന്നത് 450 കിലോമീറ്റര്‍; ഒടുവില്‍ 35,000 രൂപ പിഴയും.

ഭാര്യയും ഭർത്താവും തമ്മിൽ വഴക്കിടുന്നത് സ്വാഭാവികം. എന്നാൽ ഭാര്യയോട് വഴക്കിട്ട് ദേഷ്യം തീർക്കാൻ ഇറ്റലിയിലെ ഒരാൾ നടന്നത് 450 കിലോമീറ്റർ. രാത്രി രണ്ട് മണിയോടെ പോലീസ് തടഞ്ഞു നിർത്തിയപ്പോഴാണ് വീട്ടിൽ നിന്ന് ഇത്രയും ദൂരം നടന്നു കഴിഞ്ഞതായി അയാൾക്ക് മനസിലായത്. ഭാര്യയോട് അയാൾക്കുള്ള ദേഷ്യം മാറിയോ എന്ന കാര്യത്തിൽ വ്യക്തതയില്ലെങ്കിലും കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് പോലീസ് ആ 48 കാരന് 400 യൂറോ പിഴ ചുമത്തി.

ഭാര്യയോടുള്ള കോപം തണുപ്പിക്കാനാണ് കഠിനമായ തണുപ്പിനെ അവഗണിച്ച് വീട്ടിൽ അയാൾ നിന്നിറങ്ങി നടന്നതെന്ന് ഒരു ഇറ്റാലിയൻ മാധ്യമം റിപ്പോർട്ട് ചെയ്തു. കോമോയിലെ വീട്ടിൽ നിന്ന് നടപ്പ് തുടങ്ങിയ അയാൾ 280 മൈൽ താണ്ടി ഫാനോയിൽ എത്തിയപ്പോഴാണ് പോലീസ് തടഞ്ഞത്. കോവിഡ് മാനദണ്ഡം ലംഘിച്ചതിനെ തുടർന്നായിരുന്നു അത്. നടന്ന് നടന്ന് ക്ഷീണിച്ചതായും ഇത്രയും ദൂരം താണ്ടിയത് അറിഞ്ഞില്ലെന്നും, ആശ്ചര്യമുണ്ടെന്നും അയാൾ പോലീസിനെ അറിയിച്ചു.

പോലീസ് നടത്തിയ തുടരന്വേഷണത്തിൽ ഇയാളെ കാണാതായതിനെ തുടർന്ന് ഒരാഴ്ചയ്ക്ക് മുമ്പ് ഭാര്യ പരാതി നൽകിയത് ശ്രദ്ധയിൽ പെട്ടു. ഇയാളുടെ ഭാര്യയെ പോലീസ് ഉടനെ തന്നെ വിവരമറിയിക്കുകയും അയാളെ കൂട്ടിക്കൊണ്ടു പോകാൻ ആവശ്യപ്പെടുകയും ചെയ്തു. നടപ്പിനിടെ ചിലർ തനിക്ക് ഭക്ഷണവും വെള്ളവും നൽകിയതായി ഇയാൾ അറിയിച്ചു. ഈ വിദ്വാന്റെ പേരോ മറ്റ് വിവരമോ പോലീസ് വെളിപ്പെടുത്തിയില്ല.

ഇയാളുടെ വിചിത്രമായ കഥ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെ ഇയാൾക്ക് ‘ഫോറസ്റ്റ് ഗംപ്‌’ എന്ന പേര് നൽകിയിരിക്കുകയാണ് നാട്ടുകാർ. 1994 ൽ പുറത്തിറങ്ങിയ സിനിമയിലെ ഫോറസ്റ്റ് ഗംപ് എന്ന നായകകഥാപാത്രം ആയിരക്കണക്കിന് മൈലുകളാണ് കാൽനടയായി താണ്ടിയത്. ഭാര്യയോടുള്ള കലിപ്പ് തീർക്കാൻ നടന്ന അയാൾക്ക് പിഴ ചുമത്തിയതിൽ പലരും എതിർപ്പ് പ്രകടിപ്പിച്ചു. ഭാര്യയെ ഉപദ്രവിക്കാതെ ഇറങ്ങി നടക്കാൻ തോന്നിയത് ഒരു കുറ്റമാണോ എന്നാണ് പലരുടേയും ചോദ്യം.

പേ വിഷബാധയ്ക്കെതിരെ പ്രതിജ്ഞയെടുത്ത് വിദ്യാർത്ഥികൾ

കോട്ടത്തറ സെന്റ് ആന്റണീസ് യുപി സ്കൂളിലെ വിദ്യാർത്ഥികളാണ് വളർത്തു മൃഗങ്ങളിൽ നിന്നും പകരുന്ന രോഗങ്ങളിൽ നിന്നും അകലം പാലിക്കാൻ പ്രതിജ്ഞയെടുത്തത്. തെക്കുംതറ ജെഎച്ഐ സുരേഷ് വിപി ബോധവത്കരണ ക്ലാസെടുത്തു.നഴ്സിംഗ് അസിസ്റ്റന്റ് റോണിയ എൻജെ പ്രതിജ്ഞ

അവയവദാന സമ്മതപത്രം കൈമാറി.

കല്ലോടി കർമ്മ സ്വാശ്രയ സംഘത്തിന്റെ ആഭിമുഖ്യത്തിൽ അവയവദാന സമ്മതപത്രം കൈമാറുകയും എസ്എസ്എൽസി പ്ലസ് ടു തലങ്ങളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിക്കുകയും ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം കെ.വിജയൻ ഉദ്ഘാടനം ചെയ്തു. ജ്യോതിർഗമയ

“ജീവിതമാകട്ടെ ലഹരി” കെ.സി.വൈ.എം. മാനന്തവാടി രൂപതയുടെ മഡ് ഫുട്‌ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു.

മാനന്തവാടി: വി. തോമസ് മൂറിന്റെയും വി. പൗലോസ് ശ്ലീഹായുടെയും അനുസ്മരണ ദിനത്തോടനുബന്ധിച്ച്, “ജീവിതമാകട്ടെ ലഹരി” എന്ന മുദ്രാവാക്യമുയർത്തി കെ.സി.വൈ.എം. മാനന്തവാടി രൂപതയുടെ നേതൃത്വത്തിൽ മഡ് ഫുട്‌ബോൾ ടൂർണമെന്റ് വിപുലമായി സംഘടിപ്പിച്ചു. വിളമ്പുകണ്ടം യൂണിറ്റ് ടൂർണമെന്റിന്

കമ്മ്യൂണിറ്റി നഴ്സ് നിയമനം.

മേപ്പാടി ഗ്രാമപഞ്ചായത്തും മേപ്പാടി കുടുംബാരോഗ്യ കേന്ദ്രവും സംയുക്തമായി നടത്തുന്ന പ്രൈമറി പാലിയേറ്റീവ് യൂണിറ്റിൽ കമ്മ്യൂണിറ്റി നഴ്സ് തസ്തികയിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. എഎൻഎം/ ജെപിഎച്ച്എൻ/ ജിഎൻഎം/ ബിഎസ്സി നഴ്സിംഗ് എന്നിവയാണ് അടിസ്ഥാന യോഗ്യത. കൂടാതെ

അധ്യാപക അഭിമുഖം

ജില്ലാ വിദ്യാഭ്യാസ വകുപ്പ് ഹൈസ്‌കൂള്‍ പാർട്ട്‌ ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചര്‍ (ഹിന്ദി) (കാറ്റഗറി നമ്പര്‍ 082/2024) തസ്തികയിലേക്ക് ജൂലൈ നാലിന് ജില്ലാ പി എസ് സി ഓഫീസില്‍ അഭിമുഖം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ പ്രൊഫൈലില്‍

താലൂക്ക് വികസന സമിതി യോഗം

വൈത്തിരി താലൂക്ക് വികസന സമിതി യോഗം ജൂലൈ അഞ്ചിന് രാവിലെ 10.30 ന് വൈത്തിരി ഗ്രാമപഞ്ചായത്ത് കമ്മ്യണിറ്റി ഹാളില്‍.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.