കൽപ്പറ്റ: കോഴിക്കോട് ഓമശ്ശേരി പുത്തൂർ സ്വദേശികളായ നെടുക്ക
ണ്ടിയിൽ വീട്ടിൽ മുഹമ്മദ് ഫിർദോസ് (28), പാലക്കുന്നുമ്മൽ വീട്ടിൽ മുഹമ്മദ് റാഫി (25) എന്നിവരെയാണ് കൽപ്പറ്റ പോലീസും ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ചേർന്ന് പിടികൂടിയത്. തിങ്കളാഴ്‌ച രാത്രിയോടെ കൽപ്പറ്റ പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് വച്ച് കെ.എൽ 57 എക്സ് 3890 നമ്പർ മോട്ടോർ സൈക്കിളിൽ സഞ്ചരിച്ചു വരികയായിരുന്ന ഇവരെ തടഞ്ഞു പരിശോധിച്ചതിലാണ് 12.04 ഗ്രാം എം.ഡി.എം.എ കണ്ടെടുക്കുന്നത്. കൽപ്പറ്റ സബ് ഇൻസ്പെക്ടർ രാംകുമാറിന്റെ നേത്യ ത്വത്തിൽ ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡിനൊപ്പം സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ബിനിൽരാജ്, സജാദ്, സുധി എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.

ആശ്വാസം! വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന്‍റെ വില കുറച്ചു; ഗാര്‍ഹികാവശ്യത്തിനുള്ള എൽപിജി വിലയിൽ മാറ്റമില്ല
വാണിജ്യ പാചക വാതക സിലിണ്ടർ വില വീണ്ടും കുറച്ചു. 19 കിലോയുടെ വാണിജ്യ എൽപിജി സിലിണ്ടറിന് 58.50 രൂപ ആണ് കുറച്ചത്. 1671 രൂപയാണ് വാണിജ്യ സിലിണ്ടറിന്‍റെ പുതിയ വില. കഴിഞ്ഞ നാലു മാസത്തിനിടെ