കൽപ്പറ്റ :
ഒയിസ്ക ഇന്റർനാഷണൽ കൽപ്പറ്റ ചാപ്റ്റർ മേപ്പാടി ഡോക്ടർ മൂപ്പൻസ് നേഴ്സിങ് കോളേജുമായി ചേർന്ന് നടത്തിയ നെൽകൃഷിയുടെ കൊയ്ത്ത് ഉത്സവം നടത്തി.മണിയൻകോട് കോക്കുഴി വയലിലാണ് ഒയിസ്ക കൽപ്പറ്റ ചാപ്റ്റർ തുടർച്ചയായ അഞ്ചാം തവണ നെൽകൃഷി നടത്തിയത്. വിവിധ തുറകളിൽ പ്രവർത്തിക്കുന്ന ചാപ്റ്റർ അംഗങ്ങളും നഴ്സിംഗ് കോളേജ് വിദ്യാർത്ഥികളും നെൽകൃഷിയുടെ വിവിധ ഘട്ടങ്ങളുമായിസഹകരിക്കുകയും കൃഷിപാഠങ്ങൾ സ്വായത്തമാക്കുകയും ചെയ്തു.കൊയ്ത്തു ഉത്സവം കോട്ടത്തറ പഞ്ചായത്ത് പ്രസിഡന്റ് പി പി റെനീഷ് ഉദ്ഘാടനം ചെയ്തു. ഒയിസ്ക ചാപ്റ്റർ പ്രസിഡന്റ് അഡ്വക്കറ്റ് അബ്ദുറഹിമാൻ കാദിരി അധ്യക്ഷത വഹിച്ചു.മൂപ്പൻസ് നേഴ്സിങ് കോളേജ് പ്രിൻസിപ്പൽ ഡോക്ടർ ലിഡാ ആന്റണി, ലൗലി അഗസ്റ്റിൻ,ഡോക്ടർ ടി എ സുരേഷ്, അഡ്വക്കറ്റ് എസ് എ നസീർ, എൽദോ കെ ഫിലിപ്പ് അബ്ദുൽ റഷീദ് പി കെ, ആൻ ജോ ഷാജി പോൾ ഉമ്മർ എം, റെത്നരാജ് വി പി, സി ഡി സുനീഷ് സിറാജുദ്ധീൻ സി കെ ഷംന നസീർ തുടങ്ങിയവർ സംസാരിച്ചു.

സംസ്ഥാന ജൂനിയർ അത്‌ലറ്റിക്സ് മീറ്റ് ജാവലിൻ ത്രോയിൽ സ്വർണ്ണം നേടി നമിത എ.ആർ
തിരുവനന്തപുരത്ത് നടന്ന സംസ്ഥാന ജൂനിയർ അത് ലറ്റിക്സ് മീറ്റിൽ ജാവലിൻ ത്രോ യിൽ സ്വർണ്ണ മെഡൽ നേടി നാടിന്റെ അഭിമാനമായി നമിത എ.ആർ. വാരാമ്പറ്റ ഗവ: ഹൈസ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ്. അരിക്കളം രാമൻ,