തിരുവനന്തപുരം: നിങ്ങള്‍ക്കും ചിലപ്പോള്‍ ലഭിച്ചുകാണും ‘ഇ-പാന്‍ കാര്‍ഡ്’ ഡൗണ്ലോഡ് ചെയ്യാം എന്ന നിര്‍ദ്ദേശത്തോടെ ഒരു ഇ-മെയില്‍. ഓണ്‍ലൈനായി ഇ-പാന്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാനുള്ള ‘സ്റ്റെപ്-ബൈ-സ്റ്റെപ് ഗൈഡ്’ എന്നുപറഞ്ഞാണ് മെയില്‍ വരുന്നത്. എന്നാല്‍ ഈ ഇ-മെയിലിന്‍റെ വസ്‌തുത മറ്റൊന്നാണ്. വിശദമായി അറിയാം.വസ്‌തുത വ്യക്തമാക്കി പിഐബി ഫാക്‌ട് ചെക്ക്ഇ-പാന്‍ കാര്‍ഡ് ഡൗണ്ലോഡ് ചെയ്യാം എന്ന വിവരണത്തോടെ വരുന്ന ഇ-മെയില്‍ സാമ്പത്തിക തട്ടിപ്പുകള്‍ അടക്കമുള്ളവ ലക്ഷ്യമിട്ടുള്ള സൈബര്‍ ഫ്രോഡിന്‍റെ ഭാഗമാണ്. ഇ-പാന്‍ കാര്‍ഡ് ഡൗണ്ലോഡ് ചെയ്യാം എന്ന വിവരങ്ങളോടെ ഇ-മെയില്‍ അയച്ചിരിക്കുന്നത് ആദായ നികുതി വകുപ്പ് അല്ല. അതിനാല്‍ തന്നെ ഇത്തരം വ്യാജ ഇ-മെയിലുകളോട് പ്രതികരിക്കുമ്പോള്‍ ആളുകള്‍ ജാഗ്രത പുലര്‍ത്തണമെന്ന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഫാക്‌ട് ചെക്ക് വിഭാഗം ആവശ്യപ്പെട്ടു. നിങ്ങളുടെ സാമ്പത്തിക, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ആവശ്യപ്പെടുന്ന ഒരു ഇ-മെയിലിനോടും, കോളിനോടും എസ്എംഎസിനോടും ലിങ്കിനോടും പ്രതികരിക്കാനേ പാടില്ല എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







